കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വർ

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ സ്ത്രീപ്രവേശനത്തിന് എതിരായി നിന്ന വ്യക്തിയാണ് തന്ത്രികുടംബാംഗമായ രാഹുല്‍ ഈശ്വര്‍.ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്നതിന് ശേഷവും രാഹുല്‍ ഈശ്വര്‍ തന്റെ എതിര്‍പ്പ് ശക്തമാക്കി.

<strong>'അമ്മ' കൂടുതല്‍ പ്രതിരോധത്തില്‍; മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ യോഗത്തില്‍ നടിമാരുടെ വെളിപ്പെടുത്തല്‍</strong>'അമ്മ' കൂടുതല്‍ പ്രതിരോധത്തില്‍; മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ യോഗത്തില്‍ നടിമാരുടെ വെളിപ്പെടുത്തല്‍

സുപ്രീംകോടതി വിധിക്കെതിരെ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് വിവിധ ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ ദിവസം ശബരിമലിയില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയാതാണെന്ന വാദമാണ് അദ്ദേഹം ഇപ്പോള്‍ ഉന്നയിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കോടതി വിധിക്ക് ശേഷം

കോടതി വിധിക്ക് ശേഷം

സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി നട തുറന്ന ബുധനാഴ്ച്ച പമ്പയിലും നിലയ്ക്കലിലും നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നൂറിലേറെ പേര്‍ക്കെതിരെ ആയിരുന്നു പോലീസ് കേസ് എടുത്തത്.

പോലീസ് അറസ്റ്റ് ചെയ്തത്

പോലീസ് അറസ്റ്റ് ചെയ്തത്

സംഭവത്തില്‍ 16 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ അക്രമസംഭവങ്ങളുടെ ഭാഗമായാണ് രാഹുല്‍ ഈശ്വറിനേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് രാഹുല്‍ ഈശ്വറിനേയും കുടെ കസ്റ്റഡിയിലെടുത്ത 20 പേരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കള്ളക്കേസില്‍ കുടുക്കി

കള്ളക്കേസില്‍ കുടുക്കി

പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് രാഹുല്‍ ഇശ്വറിന്റെ വാദം. എഫ്‌ഐആറില്‍ പറയുന്നത് പോലെ പ്രതിഷേധത്തിനിടെ പോലീസിനെ തടഞ്ഞിട്ടില്ല. ജയിലില്‍ തുടരുന്ന നിരാഹാരം തുടരുമെന്നാണ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

നിരാഹാര സമരത്തെ തുടര്‍ന്ന് അവശ നിലയിലായ രാഹുല്‍ ഈശ്വറിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ടാക്ടറില്‍ കിടത്തി

ടാക്ടറില്‍ കിടത്തി

തന്നെ ടാക്ടറില്‍ കിടത്തി ടാര്‍പ്പായകൊണ്ട് മൂടിയാണ് പോലീസ് കൊണ്ടുപോയതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുലിന്റെ അറസ്റ്റ് അനാവശ്യമാണെന്നും അറസ്റ്റ് ചെയ്ത രീതി ശരിയല്ലെന്നും ഇതിനെതിരെ നടപടി വേണമെന്നും ഭാര്യ ദീപ നേരത്ത് ആവശ്യപ്പെട്ടിരുന്നു.

ദീപയുടെ ഫേസ്ബുക്ക് ലൈവ്

ദീപയുടെ ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവിലായിരുന്നു ദീപ ഈ ആവശ്യം ഉന്നയിച്ചത്. ഏറെ വികാരധിനയായാണ് ദീപ ലൈവില്‍ സംസാരിച്ചത്. രാഹുല്‍ ഈശ്വറിനെ തടവില്‍ പാര്‍പ്പിച്ച് കൊട്ടാരക്കര സബ്ജയിലിന് മുന്നില്‍ നിന്നായിരുന്നു ദീപയുടെ ഫേസ്ബുക്ക് ലൈവ്.

ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍

ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍

ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസ്സപ്പെടുത്തി എന്നു പറഞ്ഞായിരുന്നു രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ്.

രാഹുല്‍ സന്നിധാനത്തായിരുന്നു

രാഹുല്‍ സന്നിധാനത്തായിരുന്നു

എന്നാല്‍ പോലീസ് പറയുന്നത് പ്രകാരം മാധവിയെ പ്രതിഷേധക്കാര്‍ തടഞ്ഞ സമയത്ത് രാഹുല്‍ സന്നിധാനത്തായിരുന്നു, പമ്പയിലോ മരക്കൂട്ടത്തിനടുത്തോ രാഹുല്‍ ഉണ്ടായിരുന്നില്ല. ഒരു മീഡിയയും ഇത് ചോദ്യം ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ദീപ അഭിപ്രായപ്പെട്ടിരുന്നു.

കൊണ്ടുപോയ രീതി ശരിയല്ല

കൊണ്ടുപോയ രീതി ശരിയല്ല

രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ രീതി ശരിയല്ല. ട്രാക്ടറില്‍ ടാര്‍പോളിന്‍ വച്ച് പൊതിഞ്ഞുകൊണ്ടാണ് രാഹുലിനെ കൊണ്ടുപോയത്. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാഹിലിനെ നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വിശ്വസിക്കാന്‍ കഴിഞ്ഞതെന്നും ഫേസ്ബുക്ക് ലൈവില്‍ കരഞ്ഞുകൊണ്ട് ദീപ വ്യക്തമാക്കിയിരുന്നു.

ആശുപത്രിയിലേക്ക് മാറ്റി

ആശുപത്രിയിലേക്ക് മാറ്റി

അതേസമയം രാഹുല്‍ ഈശ്വര്‍ അടക്കമുള്ള അഞ്ചുപേരെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് ആശുത്രിയിലേക്ക് മാറ്റിയത്.

Recommended Video

cmsvideo
രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ മാറ്റിവച്ചു | Oneindia Malayalam
ആരോഗ്യനില തൃപ്തികരം

ആരോഗ്യനില തൃപ്തികരം

രാഹുല്‍ ഈശ്വറിന് പുറമേ ഹരി നാരായണന്‍ (43), പ്രതീഷ് വിശ്വനാഥന്‍ (38), അര്‍ജ്ജുന്‍, ( 24) പ്രശാന്ത് ഷിനോയ് (34)സെല്‍ റൂമില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊട്ടാരക്കര സബ്ജയിലില്‍ നിന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

<strong>രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍</strong>രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍

English summary
rahul eswar on police arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X