'വലിയ എഴുത്തുകാരി ആയിരിക്കും, ഉളുപ്പില്ലാതെ ന്യായീകരിക്കുകയാണ്'; കെആർ മീരയ്‌ക്കെതിരെ രാഹുൽ ഈശ്വർ
കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷ ലഭിച്ച ഗ്രീഷ്‌മയെ ന്യായീകരിച്ചുവെന്ന് കാട്ടി എഴുത്തുകാരി കെആർ മീരയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ. മരണപ്പെട്ട ഷാരോണിനെ കെആർ മീര പുച്ഛിക്കുകയാണെന്നും ഇവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തിനിടെ കെആർ മീര പറഞ്ഞ വാക്കുകളുടെ വീഡിയോ സഹിതമാണ് രാഹുൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്.
ഗ്രീഷ്‌മയ്ക്ക് പകരം ഷാരോൺ ആയിരുന്നു കൊലപാതകം ചെയ്‌തതെങ്കിൽ ഇതിനെ മീര ന്യായീകരിക്കുമോ എന്നും രാഹുൽ ചോദിക്കുന്നുണ്ട്. ഗ്രീഷ്‌മയെ ന്യായീകരിക്കുകയാണ് കെആർ മീര ചെയ്‌തത്. ആദ്യം ഒന്ന് രണ്ട് പേർ ഇത് പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ലെന്നും പിന്ന അതിന്റെ വീഡിയോ കണ്ടെന്നും രാഹുൽ ഈശ്വർ പറയുന്നുണ്ട്.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ
ചില കാര്യങ്ങൾ കേട്ട് മാത്രമേ വിശ്വസിക്കാൻ കഴിയൂ. പതിനൊന്ന് ദിവസം വെള്ളം കുടിക്കാൻ പോലും കഴിയാത്ത അവസ്ഥയ്ക്ക് കാരണക്കാരിയായ, ആന്തരിക അവയവങ്ങൾ പോലും ദ്രവിച്ചിട്ടും അവൾ ജയിലിൽ കിടക്കേണ്ട എന്ന് കരുതി പേര് പറയാതിരുന്ന ഷാരോണിനെ പുച്ഛിച്ചും ഗ്രീഷ്‌മയെ ന്യായീകരിച്ചും എഴുത്തുകാരി കെആർ മീര. അവർ എഴുത്തുകാരി ഒക്കെ തന്നെയാണ്, വലിയ എഴുത്തുകാരിയാണ്.
പക്ഷേ മരിച്ചുപോയ ഷാരോണിനെ പുച്ഛിക്കുന്നത്, ആ സ്വരം നിങ്ങൾ കേൾക്കണം. ഗ്രീഷ്‌മയെ ന്യായീകരിക്കുന്നതും നിങ്ങൾ കേൾക്കണം. ഞാൻ ആദ്യം ഒന്ന് രണ്ട് പേർ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. ഞാൻ അതിന്റെ വീഡിയോ കണ്ടിരുന്നു. ചില സമയത്ത് ഒരു പെൺകുട്ടിക്ക് ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോവാൻ കഴിയാതെ വന്നാൽ അവൾ കുറ്റവാളി ആയെന്നിരിക്കും.
അവൾ കൊന്നെന്നിരിക്കും, അത് കുഴപ്പമില്ല എന്ന് പറയാൻ ഉളുപ്പില്ലാത്ത, ന്യായീകരിക്കുന്ന ഇത്തരം ആൾക്കാരാണ്. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്ന ആ കാമുകന്റെ കടമയും ഉത്തരവാദിത്തവുമാണ്. എനിക്കത് കേട്ടിട്ട് ഒട്ടും സഹിക്കുന്നില്ല. ചില സമയത്ത് ചില കഷായം ഒക്കെ കൊടുക്കേണ്ടി വന്നാലും എന്ന് പറഞ്ഞ് ഒരു പുച്ഛ ചിരിയാണ്.
അതായത് ചില സമയത്ത് കഷായം കലക്കി കൊടുക്കേണ്ടി വരും. പെൺകുട്ടിയെ അതിലേക്ക് നയിക്കാതിരിക്കേണ്ടത് ആണിന്റെ ഉത്തരവാദിത്തമാണ് പോലും. ഇതിൽ ഷാരോണിന്റെ സ്ഥാനത്ത് ഗ്രീഷ്‌മ ആയിരുന്നെങ്കിൽ നിങ്ങൾ ന്യായീകരിക്കുമോ? യഥാർത്ഥത്തിൽ കെആർ മീരയ്ക്ക് എതിരെ കേസെടുക്കേണ്ടതാണ്.
യഥാർത്ഥത്തിൽ കൊലപാതകത്തെ ന്യായീകരിക്കുന്ന ഇവരാണ് മനുഷ്യത്വം തൊട്ടുതീണ്ടാത്തവർ. ഓർക്കുക, നമ്മുടെ കുടുംബത്തിലെ ഒരാണിനെ, മകനെ, സഹോദരനെ, സുഹൃത്തിനെ ഇങ്ങനെ വിഷം കൊടുത്ത് കൊന്നിരുന്നെങ്കിലോ? ഇത്തരക്കാർ സാംസ്‌കാരിക പ്രവർത്തകരല്ല, അവർ തീവ്ര ഫെമിനിസ്‌റ്റുകളോ ഫെമിനിച്ചികളോ ആണ്. ഇവർ നമ്മുടെ നാടിന്റെ ശാപമാണ്. ഇവർ ഈ നാടിന് അപകടമാണ്, തീവ്ര ഫെമിനാസികൾ നാടിന്റെ കാൻസറാണ്.












Click it and Unblock the Notifications