കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപ്പളയില്‍ തുടക്കം ശംഖുമുഖത്ത് സമാപനം, പടയൊരുക്കത്തിന് മൂര്‍ച്ച കൂട്ടാന്‍ രാഹുലും, മന്‍മോഹന്‍ സിങും

സോളാര്‍ കേസിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പടയൊരുക്കം. തോമസ് ചാണ്ടി വിവാദമടക്കം സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കം നവംബര്‍ ഒന്നിന് വൈകിട്ട് നാലിന് കാസര്‍കോട്ടെ ഉപ്പളയില്‍ നിന്നാരംഭിക്കും. എകെ ആന്റണി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അധ്യക്ഷത വഹിക്കും. ഉമ്മന്‍ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

പഠിക്കാൻ കുട്ടികൾ റെഡി, സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ല, സർവെഫലം പുറത്ത്പഠിക്കാൻ കുട്ടികൾ റെഡി, സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ല, സർവെഫലം പുറത്ത്

ഹൈദരാലി ശിഹാബ് തങ്ങള്‍, ഗുലാംനബി ആസാദ്, ശരദ് യാദവ്, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി തുടങ്ങി പ്രമുഖ നിര തന്നെ പടയൊരുക്കത്തിന് ശക്തിപകരാന്‍ അണി നിരക്കുന്നുണ്ട്. 8ന് കോഴിക്കോട് കടപ്പുറത്ത് ബഹുജന റാലി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഗുലാം നബി ആസാദ്, ശരദ് യാദവ് എന്നിവര്‍ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

manmohansingh

17ന് എറണാകുളത്ത് നടക്കുന്ന പൊതു സമ്മേളനത്തിലാണ് മന്‍മോഹന്‍ സിങ് പങ്കെടുക്കുന്നത്. ഒരു മാസം നീണ്ട പടയൊരുക്കം ഡിസംബര്‍ ഒന്നിന് ശംഖുമുഖത്ത് സമാപിക്കും. സമാപന സമ്മേളനത്തിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. ഒരു കോടി ഒപ്പു ശേഖരണമാണ് പടയൊരുക്കത്തിന്റെ ഹൈലൈറ്റ്. എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഒപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും.

സോളാര്‍ കേസിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പടയൊരുക്കം. തോമസ് ചാണ്ടി വിവാദമടക്കം സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും.

English summary
rahul gandhi and manmohan sigh in chennithala s padayorukkam rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X