റാഫേലില്‍ മോദിയെ 20 മിനുട്ട് സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍; മോദിക്ക് അതിനുള്ള ത്രാണിയില്ല
ദില്ലി: റാഫേല്‍ കാരാറില്‍ മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റുമാരുടെ ശൈലിയില്‍ റാഫേല്‍ കാരാറുമായി ബന്ധപ്പെട്ട് 20 മിനുട്ട് സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവുമോയെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്.
റാഫേല്‍ വിഷയത്തില്‍ ലോക്സഭയിലെ ചര്‍ച്ചയ്ക്ക് ശേഷം എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ സംവാദത്തിനായി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്. മോദിയുമായുള്ള സംവാദത്തിന് എനിക്ക് 20 മിനിട്ടു തരൂ. റാഫേല്‍ ഇടപാടുകളെക്കുറിച്ച് സംസാരിക്കാം. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ഗട്സില്ലെന്നും രാഹുല്‍ പറഞ്ഞു.

റാഫേല്‍ വിഷയത്തില്‍ മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു രാഹുല്‍ ഗാന്ധി സഭയില്‍ നടത്തിയത്. റഫാല്‍ വിഷയത്തില്‍ വിവാദ ശബ്ദരേഖ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഞ്ഞടിച്ചത്. ഗോവ മുഖ്യമന്ത്രിയും മുന്‍പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ കയ്യിലുള്ള ഫയലുകളെക്കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അജ്ഞാത വ്യക്തിയോട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മോദി പേടിച്ച് മുറിയില്‍ ഇരിക്കാതെ പാര്‍ലമെന്റില്‍ വരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. ബിജെപിക്കെതിരെ തുടരെ തുടരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം തുടര്‍ന്നത്
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications