ശിക്ഷ രണ്ട് വർഷം, രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടാം: മുന്നിലുള്ള പോം വഴികള്‍ എന്തൊക്കെ

സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കരാനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. ഗുജറാത്തിലെ സൂറത്ത് സി ജെ എം കോടതിയുടേതാണ് വിധി. വിധികേള്‍ക്കാനായി രാഹുല്‍ ഗാന്ധിയും കോടതിയില്‍ എത്തിയിരുന്നു. കോടതിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ ജാമ്യം നേടുകയും ചെയ്തു. വിധിക്കെതിരെ വയനാട് എംപി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും.
കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്ന പരാമർശമാണ് കേസിന് ആധാരം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയില്‍ കോലാറില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമർശം. സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയായിരുന്നു രാഹുലിനെതിരെ പരാതി നല്‍കിയത്.
മാനനഷ്ടകേസില്‍ രണ്ട് വർഷം എന്നത് പരമാവധി ശിക്ഷയാണ്. സാധാരണഗതിയില്‍ ആറ് മാസം അല്ലെങ്കില്‍ ഒരു വർഷം ഒക്കെയാണ് ഇത്തരം കേസുകളില്‍ ശിക്ഷ വിധിക്കാറുള്ളത്. എന്നാല്‍ ഇവിടെ രാഹുല്‍ ഗാന്ധിക്കെതിരായ കുറ്റത്തില്‍ പരമാവധി ശിക്ഷയായ രണ്ട് വർഷം തന്നെ വിധിച്ചത് ജനപ്രതിനിധി എന്ന നിലയില്‍ തുടരാന്‍, അതായത് അയോഗ്യനാക്കപ്പെടാം എന്നുള്ളത് കൊണ്ടാണെന്നാണ് ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി വ്യക്തമാക്കുന്നത്. ശിക്ഷ വിധി തുടരുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടും. മറിച്ച് അപ്പീലിന് പോവുകയാണെങ്കില്‍ വിധി സ്റ്റേ ചെയ്യപ്പെടും. അതോടെ അദ്ദേഹത്തിന് പാർലമെന്റ് അംഗമായി തുടരാന്‍ സാധിക്കുന്നത്. ഒരു വ്യക്തിയെ ക്രിമിനല്‍ കേസില്‍ രണ്ട് വർഷത്തേക്കോ അതില്‍ കൂടുതലോ കാലയളവിലേക്ക് ശിക്ഷിക്കപ്പെട്ടാല്‍ ആ വ്യക്തി ജനപ്രതിനിധി എന്ന നിലയില്‍ നിന്നും അയോഗ്യനാക്കപ്പെടുമെന്നാണ് നിയമം എന്നും അദ്ദേഹം പറയുന്നു.

ശിക്ഷ വിധി കഴിഞ്ഞ് മൂന്ന് മാസം വരെ ഈ അയോഗ്യത നടപ്പിലാവില്ല, ഈ കാലയളവില്‍ അപ്പീലിന് പോവാം എന്നതായിരുന്നു നേരത്തേയുള്ള നിയമം. എന്നാല്‍ മുമ്പത്തെ ഒരു കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അത് എടുത്ത് കളഞ്ഞു. അതിന്റെ അർത്ഥം എന്നുള്ള ശിക്ഷ വിധിച്ച ഉടനെ അയോഗ്യനാക്കപ്പെടും എന്നുള്ളതാണ് അർത്ഥം. അതേസമയം, നേരത്തേയുള്ള ഒരു വിധിയില്‍ കോടതി വിധിയുണ്ടായാലും രാഷ്ട്രപതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് മുമ്പിലുള്ള മാർഗ്ഗമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications