കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിക്കുന്നിലിനെ വീണ്ടും കടത്തിവെട്ടി സുധാകരന്‍, രാഹുലിന്റെ പിന്തുണ, അധ്യക്ഷ സ്ഥാനത്തേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ വന്‍ പോര്. അവസാന റൗണ്ടില്‍ കൊടിക്കുന്നില്‍ സുരേഷും കൂടി വന്നതോടെ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. പക്ഷേ മുന്‍തൂക്കം സുധാകരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഒരുവശത്ത് സുധാകരനെ വെട്ടാനുള്ള നീക്കങ്ങള്‍ അതിശക്തമായി തന്നെ ഗ്രൂപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

അധ്യക്ഷനായി സുധാകരന്‍?

അധ്യക്ഷനായി സുധാകരന്‍?

ഹൈക്കമാന്‍ഡിന് സുധാകരന്‍ വരുന്നതിനോടാണ് താല്‍പര്യം. അതുകൊണ്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനാണ് മുന്‍തൂക്കം. ഉടനെ തന്നെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്ത് താനിപ്പോഴുള്ളത് പേരിന് മാത്രമാണെന്ന് മുല്ലപ്പള്ളി പരസ്യമായിരുന്നു. ഇതോടെയാണ് വേഗത്തില്‍ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നിലപാടെടുത്തത്. സുധാകരന് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പിന്തുണയുണ്ട്.

കൊടിക്കുന്നിലിനായി ഗ്രൂപ്പുകള്‍

കൊടിക്കുന്നിലിനായി ഗ്രൂപ്പുകള്‍

കൊടിക്കുന്നില്‍ സുരേഷിനെ ഗ്രൂപ്പുകള്‍ പിന്തുണയ്ക്കുന്നുണ്ട്. അദ്ദേഹത്തെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. കെ സുധാകരനെ വേണ്ടെന്ന് ഗ്രൂപ്പുകല്‍ ഹൈക്കമാന്‍ഡിന് മുന്നിലും അശോക് ചവാന്‍ സമിതിക്ക് മുന്നിലും നിലപാട് അറിയിച്ചതാണ്. എ, ഐ ഗ്രൂപ്പുകള്‍ ഒരേ നിലപാട് എടുത്തതാണ് ഇക്കാര്യത്തില്‍ ശ്രദ്ധേയം. ദളിത് പ്രാതിനിധ്യം അധ്യക്ഷ സ്ഥാനത്തേക്ക് വേണമെന്നാണ് ചര്‍ച്ചയിലേക്ക് കൊടിക്കുന്നിലിനെ കൊണ്ടുവന്നതിലൂടെ ഗ്രൂപ്പുകള്‍ ഉന്നയിക്കുന്നത്.

സുധാകരനൊപ്പം രാഹുല്‍

സുധാകരനൊപ്പം രാഹുല്‍

ഹൈക്കമാന്‍ഡിന്റെ കടുത്ത പിന്തുണ തന്നെ സുധാകരനുണ്ട്. അതോടൊപ്പം രാഹുല്‍ ഗാന്ധി എടുത്ത നിലപാടുകളാണ് ഇതില്‍ നിര്‍ണായകമായിരിക്കുന്നത്. രാഹുല്‍ കെപിസിസി അധ്യക്ഷനായി സുധാകരന്‍ തന്നെ വരട്ടെ എന്നാണ് നിലപാടുകള്‍ എടുത്തത്. ഇതോടെയാണ് ഗ്രൂപ്പുകള്‍ പല്ലും നഖവും ഉപയോഗിച്ച് സുധാകരനെ എതിര്‍ക്കാന്‍ തുടങ്ങിയത്. കൊടിക്കുന്നിലിനെ കൂടാതെ ബെന്നി ബെഹനാന്‍, പിസി വിഷ്ണുനാഥ് എന്നീ പേരുകളും പരിഗണനയിലുണ്ട്.

വിഷ്ണുനാഥിന് നറുക്ക് വീഴുമോ?

വിഷ്ണുനാഥിന് നറുക്ക് വീഴുമോ?

വിഷ്ണുനാഥിനെ എ ഗ്രൂപ്പ് പിന്തുണയ്ക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിക്കും എതിര്‍പ്പില്ല. ഇവിടെയുള്ള നേതാക്കളും വിഷ്ണുനാഥിനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം അശോക് ചവാന്‍ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് പോലെ ഏകപക്ഷീയമാകരുത് കാര്യങ്ങള്‍ എന്നാണ് സീനിയര്‍ നേതാക്കളുടെ നിലപാട്. അതേസമയം കൊല്ലം ജില്ലാ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വിഷ്ണുനാഥ് വരണമെന്നും ആവശ്യമുണ്ട്.

സുധാകരന്‍ വരരുത്

സുധാകരന്‍ വരരുത്

സുധാകരന്‍ വന്നാല്‍ ഗ്രൂപ്പുകള്‍ അതീതമായി കാര്യങ്ങള്‍ മാറുമെന്ന് എ, ഐ ഗ്രൂപ്പുകള്‍ക്ക് അറിയാം. അതുകൊണ്ടാണ് സുധാകരനെ എതിര്‍ക്കുന്നത്. പ്രായവും കണ്ണൂരിലെ തോല്‍വിയും സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തുന്നതില്‍ നിന്ന് തടയിടുന്ന ഘടകങ്ങളാണെന്ന് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ വലിയ പിന്തുണ സുധാകരനുള്ളതാണ് ഗുണകരമാകുന്നത്.

സോണിയ വഴി

സോണിയ വഴി

സോണിയാ ഗാന്ധി വഴി തന്റെ സ്വാധീനം ഉപയോഗിച്ച് അധ്യക്ഷ സ്ഥാനം നേടിയെടുക്കാനാണ് കൊടിക്കുന്നിലിന്റെ നീക്കം. ദളിത് പ്രാതിനിധ്യം ഹൈക്കമാന്‍ഡിലും ഉയര്‍ത്തുന്നുണ്ട്. അതേസമയം രമേശ് ചെന്നിത്തലയെ മാറ്റണമെന്ന് നിര്‍ദേശിച്ചതാണ് സുധാകരനെ ഗ്രൂപ്പുകള്‍ ഇത്രത്തോളം തുറന്നെതിര്‍ക്കാന്‍ കാരണം. തോല്‍വിക്ക് കാരണം ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമാണെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനോടും ചവാന്‍ സമിതിയോടും പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷനാവാന്‍ എല്ലാ യോഗ്യതയും ഉണ്ടെന്ന നിലപാടിലാണ് കൊടിക്കുന്നില്‍.

ഗ്ലാമറസായി സിമ്രാന്‍ ഗുപ്ത, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mullappally Ramachandran To quit as KPCC President | Oneindia Malayalam

English summary
rahul gandhi supports k sudhakaran on kpcc president post, high command in favour of him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X