Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങളുടെ നേതാവ് ബുള്ളറ്റ് ട്രെയിന്‍': അതിവേഗതയില്‍ രാഹുല്‍; ഒപ്പമെത്താനാകാതെ കാറില്‍ കയറി നേതാക്കള്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാംദിന പര്യടനം തുടരുന്നു. ഇന്നത്തെ യാത്ര രാവിലെ 7 മണിയോടെ തന്നെ നേമത്ത് നിന്നും ആരംഭിച്ചു. ത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക.

ഉച്ചക്ക് സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. ഇതിന് ശേഷം വിഴിഞ്ഞം തുറമുഖത്തിനിതിരെ സമരം നടത്തുന്നവരേയും രാഹുല്‍ ഗാന്ധി കാണും. അതേസമയം, യാത്ര കേരളത്തില്‍ പ്രവേശിച്ച ആദ്യ ദിവസം പാറശാല മുതല്‍ നേമം വരെയുള്ള 23 കിലോ മീറ്ററാണ് രാഹുല്‍ ഗാന്ധി പൂർത്തിയാക്കി.

പാറശാലയില്‍ മികച്ച സ്വീകരണമായിരുന്നു യാത്രക്ക് ലഭിച്ചത്.

പാറശാലയില്‍ മികച്ച സ്വീകരണമായിരുന്നു യാത്രക്ക് ലഭിച്ചത്. രാവിലത്തെ അതേ ആവേശം യാത്ര പൂർത്തിയാക്കുന്നത് വരെ നിലനിർത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചെങ്കിലും നേതാവിനൊപ്പം നടന്നെത്താന്‍ പാടുപെട്ടത് സംസ്ഥാന-ജില്ലാ നേതാക്കളായിരുന്നു. സ്ഥിരം യാത്രാ പ്രതിനിധികള്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശനും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെ മുരളീധരന്‍ എംപിയും മാത്രമാണ് കേരള നേതാക്കളില്‍ രാഹുലിനൊപ്പം തുടക്കം മുതലുണ്ടായിരുന്നത്.

എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

പാറശാലയില്‍ നിന്നും യാത്ര തുടങ്ങിയപ്പോള്‍ ജില്ലാ നേതാക്കള്‍

പാറശാലയില്‍ നിന്നും യാത്ര തുടങ്ങിയപ്പോള്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ വലിയൊരു നിര രാഹുലിനൊപ്പം തന്നെയുണ്ടായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് വിശ്രമസ്ഥലമായ നെയ്യാറ്റിന്‍കര ഊരുട്ടുകാലയില്‍ എത്തിയപ്പോള്‍ പലരും പിന്‍നിരയിലേക്ക് മാറുകയോ യാത്ര അവസാനിപ്പിക്കുകയോ ചെയ്തു. മറ്റ് ചിലരാവട്ടെ തുടക്കത്തില്‍ തന്നെ കാറിയില്‍ കയറി സ്ഥലം വിട്ടെന്നും കേരള കൌമുദി റിപ്പോർട്ട് ചെയ്യുന്നു.

എറ്റവും കൂടുതല്‍ കാലം മന്ത്രിയായത് കെഎം മാണി: എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നാര്, കുഞ്ഞാലിക്കുട്ടി എത്രാമത്- പട്ടിക കാണാം

ഒപ്പം നടന്നവർ തളർന്നെങ്കിലും ഒരു തളർച്ചയും ഇല്ലാതെയായിരുന്നു

ഒപ്പം നടന്നവർ തളർന്നെങ്കിലും ഒരു തളർച്ചയും ഇല്ലാതെയായിരുന്നു രാഹുലിന്റെ നടത്തം. രാഹുലിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കേരള പൊലീസുകാരും നന്നായി വിയർപ്പൊഴുക്കി. രാഹുലിന്റെ വേഗതയെക്കുറിച്ച് നേതാക്കളില്‍ പലരും അടക്കം പറയുകയും ചെയ്യുന്നുണ്ടായിരുന്നു. വേഗത്തില്‍ യാത്ര തുടരുമ്പോഴും വഴിയോരത്ത് കാത്ത് നിന്നവരെ രാഹുല്‍ ഒരിക്കലും നിരാശരാക്കിയുമില്ല.

ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾ തുടങ്ങിയ സമയത്ത്

ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾ തുടങ്ങിയ സമയത്ത് ദിവസം 23 കിലോമീറ്റർ കവർ ചെയ്യണമെന്നായിരുന്നു കണക്കാക്കിയത്. എന്നാല്‍ എന്നാൽ 25 കിലോമീറ്ററിൽ കൂടുതൽ നടക്കണമെന്നാണ് രാഹുൽ പറഞ്ഞിരുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻഖേരയെ ഉദ്ധരിച്ചുകൊണ്ട് കേരള കൌമുദി റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങളുടെ നേതാവ് ബുള്ളറ്റ് ട്രെയിനാണെന്നായിരുന്നു രാഹുലിന്റെ വേഗതയെ കുറിച്ച് ജയറാം രമേശിന് പറയാനുണ്ടായിരുന്നത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നത്തെ പരിപാടി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നത്തെ പരിപാടി

7am:
പദയാത്ര നേമത്ത് നിന്ന് ആരംഭിക്കുന്നു.

10am:
പദയാത്ര പട്ടത്ത് എത്തിച്ചേരുന്നു.

വിശ്രമം

1.00pm:
സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം.

2 pm:
ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണം. കുട്ടികളുമായുള്ള ആശയവിനിമയം

3.30pm:
കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹ സന്ദർശനം.

4 pm:
പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും

7pm: പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കുന്നു. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+