കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ അറ്റകൈ നീക്കങ്ങള്‍.. രാഹുലിന്‍റെ ആദ്യ പ്രതികരണം, ജാഗരൂകരാകണം

  • By
Google Oneindia Malayalam News

ദില്ലി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷ കാമ്പില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുറത്തുവന്ന എല്ലാ സര്‍വ്വേകളിലും എന്‍ഡിഎ വ്യക്തമായ ആധിപത്യത്തോടെ വീണ്ടും അധികാരത്തില്‍ ഏറുമെന്നാണ് പ്രവചനം. ഇതിനിടെ വിവിധ ഇടങ്ങളില്‍ നിന്ന് ഇവിഎം കൃത്രിമ സാധ്യത സൂചിപ്പിക്കുന്ന ചില വീഡിയോകള്‍ കൂടി പുറത്തുവന്നതോടെ രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ നിങ്ങളെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. തളരാന്‍ പാടില്ല. നമ്മുടെ ദൗത്യം തീര്‍ന്നിട്ടില്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

 ആശങ്കയോടെ പ്രതിപക്ഷം

ആശങ്കയോടെ പ്രതിപക്ഷം

എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎ വിജയം പ്രവചിച്ച പിന്നാലെ തിരക്കിട്ട നീക്കങ്ങളാണ് പ്രതിപക്ഷത്ത് നടക്കുന്നത്. ആര് ആര്‍ക്കൊപ്പം സഖ്യം വേണം എന്നത് സംബന്ധിച്ചുള്ള ആശങ്കകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ട്. അതിനിടെയാണ് ഇരട്ടി പ്രഹരമെന്ന രീതിയില്‍ ഇവിഎം തിരിമറി സാധ്യതയ്ക്കുള്ള ആരോപണങ്ങളും ഉയരുന്നത്.

 കാവലിരുന്ന് നേതാക്കള്‍

കാവലിരുന്ന് നേതാക്കള്‍

ഇതോടെ ഉറക്കമൊഴിച്ച് സ്ട്രോങ്ങ് റൂമുകള്‍ക്ക് മുന്‍പില്‍ കാവലിരിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്ഥാനാര്ഡത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങ് സെന്‍ട്രെല്‍ ജയിലിലെ സ്റ്റോറേജ് മുറി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

 എല്ലായിടത്തും

എല്ലായിടത്തും

ഇവിടെ മാത്രമല്ല ബിഹാറിലും അമേഠിയിലും മിററ്റീലും റായ്ബറേലിയിലുമടക്കം കോണ്‍ഗ്രസ് ഉള്‍പ്പെടയെുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ കാവലിരിക്കുന്നുണ്ട്. 24 മണിക്കൂര്‍ ജാഗ്രത വേണമെന്നാണ് നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സ്ട്രോങ്ങ് റൂമുകള്‍ക്ക് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങളും പ്രവര്‍ത്തകര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. മുംബൈയില്‍ സ്ട്രോങ്ങ് റൂമിന് പുറത്തുള്ള നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മിലിന്ജ് ഡിയോറ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

 രാഹുലിന്‍റെ ആദ്യ പ്രതികരണം

രാഹുലിന്‍റെ ആദ്യ പ്രതികരണം

ഇവിഎം സംബന്ധിച്ച പരിഭ്രാന്തി നിലനില്‍ക്കുന്നതിനാല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. അടുത്ത 24 മണിക്കൂര്‍ പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 സത്യത്തിന് വേണ്ടി

സത്യത്തിന് വേണ്ടി

ഭയപ്പെടരുത്. കാരണം നിങ്ങള്‍ പോരാടുന്നത് സത്യത്തിന് വേണ്ടിയാണ്. നിരാശരാവരുത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലും നിങ്ങളിലും വിശ്വാസം പുലര്‍ത്തു. നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

കഴിഞ്ഞ ദിവസമാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ കടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്ട്രോങ്ങ് റൂമുകളിലേക്ക് പുറത്തുനിന്ന് ഇവിഎമ്മുകള്‍ എത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് അട്ടിമറി സാധ്യതകള്‍ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്.

 തള്ളി കമ്മീഷന്‍

തള്ളി കമ്മീഷന്‍

അതേസമയം വോട്ടിങ്ങ് യന്ത്രങ്ങള്‍ എണ്ണുന്നതിന് മുന്‍പ് വിവിപാറ്റുകള്‍ എണ്ണെണമെന്ന പ്രതിപക്ഷ ആവശ്യം തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ തളളി. വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നതിന് ദിവസങ്ങളോളം വൈകാന്‍ ഇടയാക്കുമെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്‍ ആവശ്യം തള്ളിയത്.

ട്വീറ്റ്

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

English summary
rahul gandhis first tweet after exit poll results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X