ഗോകുലം ഫിനാന്‍സ് ഓഫീസുകളില്‍ വ്യാപക റെയ്ഡ്!! ഇതാണ് കാരണം....

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഗോകുലം ഫിനാന്‍സിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നു. രാവിലെ എട്ടു മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ 30 ശാഖകളാണ് ഗോകുലം ഗ്രൂപ്പിനുള്ളത്.

1

നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് എല്ലാ ശാഖകളിലും റെയ്ഡ് നടത്തുന്നത്. ഗോകുലം ഗ്രൂപ്പ് ഉടമ ഗോപാലന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.

2

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി റെയ്ഡ് നടത്തുന്നത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

3

കഴിഞ്ഞ മൂന്നു മാസത്തോളമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിരീക്ഷണത്തിലായിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു നിരവധി പരാതികള്‍ ആദായനികുതി വകുപ്പിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഒരേസമയം 60 ശാഖകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

English summary
Raid in Gokulam office
Please Wait while comments are loading...