കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ ഉൾക്കടലിൽ സിത്രംഗ് ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ ശക്തമാവും, 6 ജില്ലകളില്‍ യെല്ലോ അലർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശമായ കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുത് എന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കേരളത്തില്‍ ശക്തമായ തുടരാന്‍ തന്നെയാണ് സാധ്യത.

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ ശക്തമായ മഴയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. മഴ തുടരുമെന്നതിനാല്‍ ഈ മേഖലയിലുളളവർ കൂടുതല്‍ ജാഗ്രത പാലിക്കണം.

സുരേഷ് ഗോപിക്കൊപ്പം പിടി ഉഷയും: ക്രൈസ്തവ പിന്തുണ ലക്ഷ്യമിടുന്ന ആർഎസ്എസ് പദ്ധതിക്ക് ജനകീയ മുഖങ്ങള്‍സുരേഷ് ഗോപിക്കൊപ്പം പിടി ഉഷയും: ക്രൈസ്തവ പിന്തുണ ലക്ഷ്യമിടുന്ന ആർഎസ്എസ് പദ്ധതിക്ക് ജനകീയ മുഖങ്ങള്‍

തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ സിത്രംഗ് ചുഴലിക്കാറ്റ്

തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ സിത്രംഗ് ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ന്യുന ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു ഒക്ടോബർ 22 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്രന്യുന മർദ്ദമായും
, ഒക്ടോബർ 23 നു അതി തീവ്രന്യുന മർദ്ദ മായും ശക്തി പ്രാപിക്കാനാണ് സാധ്യത.

തുടർന്ന് വടക്ക് ഭാഗത്തേക്ക്‌ തിരിഞ്ഞ്

തുടർന്ന് വടക്ക് ഭാഗത്തേക്ക്‌ തിരിഞ്ഞ് ഒക്ടോബർ 24 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് -വടക്ക് കിഴക്ക് ദിശയിൽ നീങ്ങി ഒക്ടോബർ 25 ഓടെ പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിനടുത്തെത്താൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Dileep's daughters: മാമാട്ടിയും മീനൂട്ടിയും, ദിലീപിന്റെ മണിമുത്തുകള്‍: അനിയത്തിക്കുട്ടിക്ക് മീനാക്ഷിയുടെ വക ചക്കരയുമ്മ

തെക്കു കിഴക്കൻ അറബികടലിൽ

തെക്കു കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ ഒക്ടോബർ 20 മുതൽ 23 വരെ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മേജർ രവിയോട് പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂർ ജാമ്യംമേജർ രവിയോട് പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂർ ജാമ്യം

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും

20-10-2022 മുതൽ 23-10-2022 വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

English summary
rain updates: Cyclone Sitrang in Bay of Bengal; Heavy rains in Kerala, yellow alert in 6 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X