പേമാരിയും പ്രളയവും; കെഎസ്ഇബിയുടെ നഷ്ടം 19.86 കോടി..ഏറ്റവും കൂടുതൽ കോട്ടയത്ത്
തിരുവനന്തപുരം; കേരളത്തിലൊട്ടാകെ പെയ്തിറങ്ങിയ തീവ്ര മഴയും അതെത്തുടർന്നുണ്ടായ ഉരുൾ പൊട്ടലും പ്രളയവും കെ എസ് ഇ ബിയുടെ വിതരണ സംവിധാനത്തിന് വരുത്തിയത് കനത്ത നഷ്ടം. ആകെ 19.86 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കെ എസ് ഇ ബിക്ക് സംഭവിച്ചതെന്ന് വകുപ്പ് അറിയിച്ചു.
76 വിതരണ ട്രാൻസ്ഫോർമറുകൾ തകരാറിലായി. 504 ഹൈ ടെൻഷൻ പോസ്റ്റുകളും 1674 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 4027 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം നിലച്ചു.

മരങ്ങൾ വീണും മറ്റും 357 ഹൈ ടെൻഷൻ ലൈനുകളും 6699 ലോ ടെൻഷൻ ലൈനുകളും പൊട്ടി വീണു. ആകെ 5.95 ലക്ഷം വൈദ്യുത കണക്ഷനുകളാണ് തകരാറിലായത്
കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് വൈദ്യുതി സംവിധാനത്തിന് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്.
ജില്ല തിരിച്ചുള്ള നഷ്ടത്തിന്റെ പട്ടിക ഇങ്ങനെ...
തിരുവനന്തപുരം : 1.97 കോടി
കൊല്ലം : 0.69 കോടി
പത്തനംതിട്ട : 1.22 കോടി
കോട്ടയം : 2.96 കോടി
ആലപ്പുഴ : 0.99 കോടി
ഇടുക്കി : 0.9 കോടി
എറണാകുളം : 2.74 കോടി
തൃശ്ശൂർ : 1.93 കോടി
പാലക്കാട് : 1.18 കോടി
മലപ്പുറം : 2.16 കോടി
കോഴിക്കോട് : 1.28 കോടി
വയനാട് : 0.1 കോടി
കണ്ണൂർ : 0.66 കോടി
കാസർകോട് : 1.08 കോടി
ഉൽപ്പാദന നിലയങ്ങളിൽ, റാന്നി - പെരുനാട് (4 മെഗാവാട്ട്), പെരുന്തേനരുവി (6 മെഗാവാട്ട്), ഉറുമി I&II (6.15 മെഗാവാട്ട്), ചെമ്പുകടവ് I&II (6.45 മെഗാവാട്ട്) എന്നീ നിലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇതിൽ ഉറുമി, ചെമ്പുകടവ് നിലയങ്ങൾ ഒക്ടോബർ 18 ന് പ്രവർത്തനം പുനരാരംഭിച്ചു. റാന്നി - പെരുനാട് നിലയം ഒക്ടോബർ 31 ന് പ്രവർത്തനക്ഷമമാകും എന്ന് പ്രതീക്ഷിക്കുന്നു. പെരുന്തേനരുവി നിലയത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.
'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications