സിപിഎമ്മില്‍ ലയിക്കാന്‍ ജെഎസ്എസ്; നടക്കില്ലെന്ന് രണ്ട് വിഭാഗം, ഒന്നായി യുഡിഎഫിനൊപ്പം തുടരണം
ആലപ്പുഴ: ഏഴുപതിറ്റാണ്ട് നീണ്ട് നിന്ന രാഷ്ട്രീയ ജീവിതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് കെആര്‍ ഗൗരിയമ്മ വിടവാങ്ങിക്കഴിഞ്ഞു. ആധുനിക കേരളം രൂപപ്പെടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കളത്തിൽ പറമ്പിൽ രാമൻ ഗൗരി എന്ന കെആർ ഗൗരിയമ്മ വിടപറയുന്നത് തന്‍റെ 102-ാം വയസ്സിലാണ്. സിപിഎമ്മിനോട് വിടപറഞ്ഞ് ജനാധിപത്യ സംരക്ഷ സമിതിയെന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ചേക്കേറിയ ഗൗരിയമ്മ അവസാന കാലത്ത് എല്‍ഡിഎഫിലേക്ക് മടങ്ങിയെത്തുന്നതാണ് കണ്ടത്. ഗൗരിയമ്മയെ സിപിഎമ്മിലേക്ക് തന്നെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും എന്തുകൊണ്ടോ അത് സാധ്യമായില്ല. എന്നാല്‍ ഗൗരിയമ്മയുടെ മരണത്തിന് ശേഷം ജെഎസ്എസ്-സിപിഎം ലയനം നടക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

ജെഎസ്എസ് രൂപീകരണം
1994 ല്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കെആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പുതിയ രാഷ്ട്രീയ കക്ഷിക്ക് രൂപം നല്‍കിയത്. ആലപ്പൂഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎസ്എസ് തുടക്കകാലത്ത് യുഡിഎഫ് മുന്നണിയുടെ ഭാഗമായിട്ടായിരുന്നു പ്രവര്‍ത്തിച്ചത്.

യുഡിഎഫ് സര്‍ക്കാറില്‍
2001 ലെ തിരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്നും വിജയിച്ച കെആര്‍ ഗൗരിയമ്മ യുഡിഎഫ് സര്‍ക്കാറില്‍ മന്ത്രിയായി. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മത്സരിച്ച ജെഎസ്എസ് നാലെണ്ണത്തിൽ വിജയിച്ചിരുന്നു. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 1.31 ശതമാനം വോട്ട് ലഭിച്ചെങ്കിലും മത്സരിച്ച നാലു സീറ്റുകളിൽ ഒന്നിൽ പോലും വിജയിക്കുവാൻ സാധിച്ചില്ല.

പിസി ജോര്‍ജിനോടുള്ള തര്‍ക്കം
2013 ല്‍ അന്നത്തെ ചീഫ് വിപ്പായിരുന്ന പിസി ജോര്‍ജുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു കെആര്‍ ഗൗരിയമ്മ യുഡിഎഫ് മുന്നണി വിട്ടത്. എന്നാല്‍ അതിന് ശേഷം പാര്‍ട്ടി പല വിഭാഗങ്ങളായി പിളരുന്നതിന് ഗൗരിയമ്മ സാക്ഷ്യം വഹിക്കേണ്ടി വന്നു. പല കക്ഷ്ണങ്ങളായി പിളര്‍ന്ന പാര്‍ട്ടികള്‍ വിവിധ മുന്നണികളിലായി ചിതറിക്കിടക്കുകയാണ്.

വിഘടിച്ചുപോയ പാര്‍ട്ടി
പാര്‍ട്ടിയുടെ എല്ലാ വിഭാഗങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്ന ആഗ്രഹം ഗൗരിയമ്മയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഗൗരിയമ്മയുടെ മരണത്തിന് ശേഷവും പാര്‍ട്ടിയിലെ പല വിഭാഗങ്ങളുടെ ഒന്നിക്കല്‍ വിദൂര സ്വപ്നമായി തന്നെ നില്‍ക്കുകയാണ്. പാര്‍ട്ടി ഒന്നാകണമെന്ന കാര്യം എല്ലാവരും പറയുന്നുണ്ടെങ്കിലും ഏത് മുന്നണിയില്‍ നില്‍ക്കും എന്നതാണ് പ്രധാന തര്‍ക്കം.

രാഷ്ട്രീയ ഐക്യമല്ല
ലോക് ഡൗണിന് ശേഷം എല്ലാ ഗ്രൂപ്പും ഒന്നിച്ച് ആലപ്പുഴയില്‍ അനുസ്മര സമ്മേളനം നടത്തണം എന്ന കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായം ഉണ്ടായി. എന്നാല്‍ അത് രാഷ്ട്രീയ ഐക്യമല്ലെന്ന് നേതാക്കള്‍ പ്രത്യേകം പറയുന്നു. പ്രധാനമായും അഞ്ച് വിഭാഗങ്ങളായാണ് ജനാധിപത്യ സംരക്ഷ സമിതി ഇന്ന് പ്രവര്‍ത്തിക്കുന്നത്.

എല്‍ഡിഎഫിനൊപ്പം
ഗൗരിയമ്മയുടെ സഹോദരീപുത്രി ഡോ. പി.സി.ബീനാകുമാരി, മുൻ എംഎൽഎ എഎൻ രാജൻബാബു, ബി ഗോപന്‍, ടികെ സുരേഷ്, വിഎസ് സത്ജിത് എന്നിവരാണ് വിവിധ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നായിരുന്നു അവസാനകാലത്ത് ഗൗരിയമ്മയുടെ നിലപാട്.

യുഡിഎഫിനൊപ്പം
ബീനാകുമാരി, ഗോപൻ, സുരേഷ് കുമാർ എന്നിവരുടെ വിഭാഗങ്ങളുടേയും അഭിപ്രായം എല്‍ഡിഎഫിനൊപ്പം തന്നെ തുടരണമെന്നാണ്. രാജൻബാബു, സത്ജിത് വിഭാഗങ്ങൾ യുഡിഎഫിനൊപ്പം നിൽക്കണമെന്ന അഭിപ്രായക്കാരാണ്. നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്ന രാജന്‍ബാബു വിഭാഗം അടുത്തിടെയാണ് ബിജെപി സഖ്യം അവസാനിപ്പിച്ചത്.

പുതിയ ഭാരവാഹി
ജെഎസ്എസ് ഏകീകരണം നല്ലതാണെങ്കിലും ഉടന്‍ തന്നെ അത്തരത്തിലുള്ള ആലോചനകള്‍ ഒന്നും ഇല്ലെന്നാണ് ബീനാകുമാരിയുടെ നേതൃത്വത്തിലുള്ള വിഭാഗം വ്യക്തമാക്കുന്നത്. ഇന്നലെ ഗൗരിയമ്മയുടെ വീട്ടിൽ ചേർന്ന യോഗം പി.സി.ബീനാകുമാരിയെ പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

സിപിഎമ്മില്‍ ലയിക്കണം
പാർട്ടി സിപിഎമ്മിൽ ലയിക്കണമെന്ന അഭിപ്രായക്കാരാണ് ഗോപന്‍ വിഭാഗം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടത്താനാണ് ഇവരുടെ തീരുമാനം. ലയനത്തിന്‍റെ കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കില്‍ എല്‍ഡിഎഫില്‍ തന്നെ തുടരണം. ഗൗരിയമ്മയുടെ ആഗ്രഹം പോലെ എൽഡിഎഫിനൊപ്പം നിൽക്കണമെന്നാണ് സുരേഷ് കുമാർ വിഭാഗവും പറയുന്നത്.

ലയനം പറ്റില്ല
എന്നാല്‍ സിപിഎം ലയനം, എല്‍ഡിഎഫ് ബന്ധം തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണ്ണമായി തള്ളുകയാണ് രാജന്‍ ബാബു വിഭാഗം. ഇപ്പോള്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലെന്നും യുഡിഎഫിനൊപ്പം ഒന്നിച്ചു പോകണമെന്നുമാണ് അഭിപ്രായമെന്ന് രാജൻബാബു വിഭാഗം പറയുന്നു. പാര്‍ട്ടിയെ അംഗീകരിക്കാനും സ്ഥാനങ്ങള്‍ നല്‍കാനും തയ്യാറായത് യുഡിഎഫ് ആണെന്ന് സത്ജിത് വിഭാഗവും പറയുന്നു.
സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications