രാജീവ് വധക്കേസ്, അഡ്വ. ഉദയഭാനുവിനെ അറസ്റ്റ് ചെയ്തു

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്ന് ചാലക്കുടി രാജീവ് വധക്കേസുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെ അറസ്റ്റ് ചെയ്തു. കേസില്‍ ഏഴാംപ്രതിയാണ് അഭിഭാഷകന്‍. തൃപ്പുണിത്തുറയിലുള്ള സഹോദരന്റെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ് .

Udayabhanu

ഉദയഭാനു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. അഞ്ചാം പ്രതിയായ ജോണിയുമായി ഉദയഭാനുവിനുള്ള ബന്ധമാണ് കേസില്‍ നിര്‍ണായകമായത്. വിശദമായ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്.

English summary
Kerala Police on Wednesday arrested prominent lawyer C.P. Udayabhanu
Please Wait while comments are loading...