Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോജ് വധം; സിബിഐ ഉടന്‍ കണ്ണൂരിലെത്തുമെന്ന് രാജ്‌നാഥ് സിംഗ്

കണ്ണൂര്‍: ആര്‍എസ്എസ് കാര്യവാഹക് മനോജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേസില്‍ സിബിഐ അന്വേഷണം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. കണ്ണൂര്‍ ഡയമണ്ട്് മുക്കിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ സി.പി.എമ്മിന്റെ അക്രമത്തില്‍ കൊല്ലപെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു.

യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം സിബിഐയുടെ തീരുമാനം ഉടനുണ്ടാകുമെന്ന് അറിയിച്ചത്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊലപാതകക്കേസില്‍ കേരള പോലീസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

rajnath-singh

രാഷ്ട്രീയ കൊലപാതകള്‍ അവസാനിപ്പിക്കണമെന്നും രാജ്‌നാഥ് സിംഗ് കണ്ണൂരില്‍ പറഞ്ഞു. പ്രത്യശാസ്ത്രപരമായ ഏറ്റമുട്ടലാണ് വേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകം വെടിയണമെന്നും എല്ലാവിഭാഗം ജനങ്ങളും സമാധാനത്തിനുവേണ്ടി ഒന്നിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കേരളത്തിലെയും ബംഗാളിലെയും കൊലപാതകകങ്ങള്‍ കേന്ദ്രത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വീക്ഷിക്കുന്നത്. ബിജെപിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ് കൊലപാതകത്തിന് പിന്നില്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ അറുതിവരുത്താന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+