• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുകുള്‍ വാസ്നിക്കോ പൃഥിരാജ് ചൗഹാനോ: രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസില്‍ ശക്തമായ ചരട് വലികള്‍

Google Oneindia Malayalam News

മുംബൈ: ഒക്ടോബര്‍ 4 ന് നടക്കാനിരിക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസില്‍ നിന്നും രണ്ട് പേര്‍ പാര്‍ലമെന്‍റില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ ഏക സീറ്റിലും തമിഴ്നാട്ടിലെ രണ്ടില്‍ ഒന്നിലുമായിരുന്നു കോണ്‍ഗ്രസിന് സാധ്യത. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ പേരിനായിരുന്നു തമിഴ്നാട്ടില്‍ നിന്നും മുന്‍തൂക്കം നല്‍കിയിരുന്നത്.

എന്നാല്‍ സംസ്ഥാനത്ത് നിന്ന് ഒഴിവ് വരുന്ന രണ്ട് സീറ്റിലേക്കും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ സാധ്യത അസ്തമിച്ചു. പാര്‍ട്ടിയിലെ തന്നെ ചില ആഭ്യന്തര നീക്കങ്ങളാണ് ഗുലാം നബിയുടെ അവസരം നഷ്ടപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ കോണ്‍ഗ്രസിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ച മഹാരാഷ്ട്രയില്‍ മാത്രമായി ഒതുങ്ങി.

സുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധിസുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധി

രാജീവ് സാതവ് എംപി

കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ രാജീവ് സാതവ് എംപി അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് അവര്‍ക്ക് തന്നെ നല്‍കാണ് മഹാ അഘാഡി മുന്നണി തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് നിന്നുള്ള പ്രമുഖ നേതാവായിരുന്ന സാതവിന്റെ ഒഴിവിലേക്ക് അദ്ദേഹത്തോടൊപ്പം തന്നെ തലയെടുപ്പുള്ള ഒരു പകരക്കാരനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമം.

സാരിയില്‍ അതീവ സുന്ദരിയായ ഹണി റോസ്: മലയാളികളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍

അടുത്ത സഹായി

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അംഗമായ സാതവ്, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അടുത്ത സഹായി എന്നതിലുപരി സംസ്ഥാനത്തെ വിദർഭ, മറാത്ത്വാഡ മേഖലകളിലെ പാര്‍ട്ടിയുടെ ശക്തനായ പ്രതിനിധിയുമായിരുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ സാതവിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ മികച്ച പ്രകടനം നടത്താനും കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

പരിഗണന

അതേസമയം രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ശക്തമായ ചരട് വലികളാണ് നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജീവിന്റെ ഭാര്യ പ്രദ്ന്യാ സാതവിന്റേത് ഉള്‍പ്പടേയുള്ളവരുടെ പേരാണ് സാധ്യത പട്ടികയിലുള്ളത്. സാതവിനെപ്പോലെ ഊര്‍ജ്ജസ്വലമായ ഒരു യുവ നേതാവിനെ ഒരിക്കല്‍ കൂടി പാര്‍ട്ടി പരിഗണിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

തെറ്റായ സന്ദേസം

കോണ്‍ഗ്രസിന് തനിച്ച് 33 സീറ്റുകള് മാത്രമാണ് ഉള്ളതിനാല്‍ മുന്നണിയിലെ മറ്റ് കക്ഷികളുടെ കൂടെ താല്‍പര്യങ്ങളും തീരുമാനത്തില്‍ നിര്‍ണ്ണായകമാവും. പ്രദ്ന്യാ സാതവിന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്തതിനാല്‍ അവര്‍ക്കെതിരായ ശക്തമായ വികാരവും ഇതിനോടകം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു പ്രവര്‍ത്തന പരിചയവും ഇല്ലാത്ത ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് പാർട്ടി അണികൾക്കു് തെറ്റായ സന്ദേശം നല്‍കുന്നു. സംസ്ഥാനത്തും ദേശീയ തലത്തിലും പാർട്ടി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയില്‍ ബിജെപിയെ ശക്തമായി നേരിടാന്‍ കഴിയുന്ന ഒരു നേതാവിനെ ആവശ്യണ്ടെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

ബിജെപിയെ നേരിടാൻ

മഹാരാഷ്ട്ര സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിയിൽ (എംപിസിസി) പാർട്ടി വൈസ് പ്രസിഡന്റായി ശ്രീമതി സതവിനെ ഇതിനോടകം നിയമിച്ചിട്ടുണ്ട്. പാര്‍ട്ടി തങ്ങളുടെ സ്ഥാനാർത്ഥിയെ വിവേകപൂർവ്വം തിരഞ്ഞെടുക്കണം. അതിന് ഉപരിസഭയിൽ ബിജെപിയെ നേരിടാൻ കഴിവുള്ള ഒരു നേതാവ് ആവശ്യമാണ്. പി ചിദംബരം അടുത്ത വർഷം ജൂലൈയിൽ വിരമിക്കുകയും ഗുലാം നബി ആസാദിന്റെ കാലാവധി ഇതിനകം അവസാനിക്കുകയും ചെയ്തതിനാൽ പരിചയ സമ്പന്നരായ നേതാക്കള്‍ രാജ്യസഭയില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുകുൾ വാസ്നിക്ക്

എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും മുൻ രാജസ്ഥാൻ പാർട്ടി ഇൻചാർജ് അവിനാഷ് പാണ്ഡെയുമാണ് മത്സരരംഗത്തെ ഏറ്റവും ശക്തരായ മത്സരാർത്ഥികൾ. മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെ, സഞ്ജയ് നിരുപം എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിടുന്നുണ്ട്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ രാജ്യസഭയില്‍ എത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

പാലാ ഉള്‍പ്പടെ രണ്ടിടത്ത് സിപിഐ കാലുവാരിയെന്ന് ജോസ്; എതിരാളികളെ പോലെ പെരുമാറുന്നു, പരാതി നല്‍കുംപാലാ ഉള്‍പ്പടെ രണ്ടിടത്ത് സിപിഐ കാലുവാരിയെന്ന് ജോസ്; എതിരാളികളെ പോലെ പെരുമാറുന്നു, പരാതി നല്‍കും

cmsvideo
  Congress leader KP Anilkumar quits party, joins CPM
  English summary
  Rajya Sabha by-polls: Mukul Wasnik or Prithviraj Chauhan to be Congress candidate in Maharashtra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X