'മാധ്യമപ്രവർത്തകൻ ശിവദാസന് മതിയായ സുരക്ഷ നൽകണം'; കത്തയച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരിലെ മാധ്യമ പ്രവർത്തകൻ ശിവദാസൻ കരിപ്പാലിന് പൊലീസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡി ജി പി അനിൽ കാന്തിന് കത്തെഴുതി. ശിവദാസൻ ഭീഷണി നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് രമേശ് ചെന്നിത്തലയുടെ നീക്കം.
മതിയായ സുരക്ഷാ ശിവദാസന് വേണ്ടി പൊലീസ് സേന നൽകണം എന്ന് ചെന്നിത്തല തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവാണ് ഭീഷണിക്ക് പിന്നിലെന്ന ആരോപണം വളരെ ഗൗരവം ഉളള ഒന്നാണ്.

ഈ വിഷയം അന്വേഷിക്കുന്നതിൽ ലോക്കൽ പോലീസ് വലിയ രീതിയിലുള്ള ശുശ്കാന്തി കാണിക്കുന്നില്ല എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേസ് പൊലീസ് ഉടൻ തന്നെ അന്വേഷിക്കണം. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിന്റെ മകനാണ് തനിക്ക് എതിരെ ഭീഷണി മുഴക്കിയതെന്ന് ഇതിനു മുൻപ് ശിവദാസൻ ആരോപിച്ചിരുന്നത്. ശിവദാസൻ കരിപ്പാലിന്റെ വാട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. ശിവദാസൻ ജോലി ചെയ്യുന്നത് കണ്ണൂർ മീഡിയയിൽ ആണ്.
മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!
'മുഖ്യമന്ത്രി പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് ആണെന്നും മുഖ്യമന്ത്രി എന്നത് അദ്ദേഹത്തിന് പാർട്ടി നൽകിയ ഒരു ചുമതല ആണെന്നും അദ്ദേഹം അത് ഭംഗിയായി നിർവഹിക്കുന്നു എന്നാണ് പാർട്ടി വിലയിരുത്തൽ. അതിനാൽ, തന്നെ മുഖ്യമന്ത്രിക്ക് എതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ തനിക്ക് ശ്വാസം ബാക്കി കാണില്ല എന്ന ഭീഷണിയാണ് വാട്‌സാപ്പ് സന്ദേശത്തിൽ ഉളളത്'. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകൻ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയത് എന്നാണ് ശിവദാസൻ ഉന്നയിക്കുന്ന ആരോപണം.












Click it and Unblock the Notifications