കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഫോൺ ഉപയോഗം സംശയത്തിനിടയാക്കി; രമ്യയെ കീഴ്പ്പെടുത്തി കഴുത്തു മുറുക്കി കൊന്നു കുഴിച്ചുമൂടി'

Google Oneindia Malayalam News

തിരുവനന്തപുരം: എറണാകുളം എടവനക്കാട് യുവതിയെ ഭർത്താവ് കഴുത്ത് അറുത്ത് കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംശയത്തെ തുടർന്നാണ് ഭാര്യ രമ്യയെ കൊലപ്പെടുത്തിയതെന്നും കഴുത്തിൽ കയർ മുറുക്കിയായിരുന്നു കൊലപാതകമെന്നും പ്രതി സജീവൻ പോലീസിനോട് വെളിപ്പെടുത്തി.കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും സംശയത്തിന് ഇട നൽകാത്ത വിധം പ്രതി കഥകൾ മെനയുകയായിരുന്നുവെന്നും എസ് പി വിവേക് കുമാർ പറഞ്ഞു.സംഭവത്തിൽ സജീവനെ വീട്ടു വളപ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

രമ്യ മറ്റൊരാൾക്കൊപ്പം പോയതാണെന്ന്


17 വർഷം മുൻ പ്രണയിച്ച് വിവാഹം കഴിച്ചതാണ് രമ്യയും സജീവനും. രണ്ട് വർഷം മുൻപാണ് ഇവർ എടവനക്കാട് വാടക വീട് എടുത്ത് താമസം മാറിയത്. കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു രമ്യ. ഇതിനിടയിലാണ് കഴിഞ്ഞ വർഷം ഇവരെ കാണാതാകുന്നത്. നാട്ടുകാരോട് ഭാര്യ ബെംഗളൂരിവിൽ ലോജിസ്റ്റിക് കോഴ്സിന് പഠിക്കാൻ പോയതാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ രമ്യ വീട്ടിലേക്ക് വരുന്നത് കാണാതായതോടെ നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. ഇതോടെ രമ്യ മറ്റൊരാൾക്കൊപ്പം പോയതാണെന്ന് ഇയാൾ കഥ മെനഞ്ഞു.

മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ അയാൾക്കൊപ്പമാണ്


സജീവന്റെ വീട്ടിലായിരുന്ന മക്കളോട് അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ അയാൾക്കൊപ്പമാണ് താമസമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ മക്കൾ പറയുന്നതിൽ വൈരുധ്യം തോന്നിയതോടെ രമ്യയുടെ സഹോദരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ സജീവനെ പോലീസ് വിളിച്ചുവരുത്തി. എന്നാൽ ഭാര്യയെ കാണാതായതിൽ തനിക്കും പരാതിയുണ്ടെന്ന് ഇയാൾ പോലീസിൽ എഴുതി നൽകി. ഇയാളുടെ പെരുമാറ്റത്തിൽ കാര്യമായ സംശയം തോന്നാതിരുന്നതിനാൽ പോലീസ് കൂടുതലായൊന്നും അന്വേഷിച്ചിരുന്നില്ല.

സ്റ്റഡിയിൽ എടുച്ച് ചോദ്യം ചെയ്തപ്പോഴാണ്


ഇലന്തൂർ നരബലി കേസിന് പിന്നാലെയാണ് രമ്യയുടെ തിരോധാനത്തിലും പോലീസ് അന്വേഷണം ഊർജിതമാക്കിയത്. സജീവനെ ചോദ്യം ചെയ്തതോടെ മൊഴിയിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇയാളുടെ ഫോണുകളും പോലീസ് പരിശോധിച്ചതോടെ സംശയം ബലപ്പെട്ടു. തുടർന്ന് ഇയാൾ അറിയാതെ പോലീസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയായികുന്നു. സംശയം തോന്നിയതോടെ കസ്റ്റഡിയിൽ എടുച്ച് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകം പറത്തായത്.

ഭാര്യയിൽ സംശയം തോന്നിയതാണ് കൊലയ്ക്ക് കാരണം


ഭാര്യയിൽ സംശയം തോന്നിയതാണ് കൊലയ്ക്ക് കാരണമെന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. . ഭാര്യയുടെ അമിതമായ ഫോൺ ഉപയോഗത്തിൽ ഇയാൾ പലപ്പോഴും അനിഷ്ടം പ്രകടിപ്പിക്കുകയും ഇതിന്റെ പേരിൽ തർക്കിക്കുകയും ചെയ്തിട്ടുണ്ട്. സംഭവ ദിവസവും പ്രതി പുറത്തുപോയി വരുമ്പോൾ ഭാര്യ ഫോണിൽ സംസാരിച്ച് നിൽക്കുന്നതാണ് കണ്ടത്. അരിശം മൂത്ത് ഇയാൾ രമ്യയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്യുകയായിരുന്നത്രേ.

പ്രതിക്കെതിരെ കൊലപാതകം,തെളിവ് നശിപ്പിക്കൽ എന്നി വകുപ്പുകളാണ്


കൊല നടത്തിയ ദിവസം മക്കൾ രണ്ടു പേരും രമ്യയുടെ വീട്ടിലായിരുന്നു. ഇതോടെ മൃതദേഹം മറവ് ചെയ്യാനും ഇയാൾ തീരുമാവിച്ചു. തുടർന്ന് വീട്ട് മുറ്റത്ത് തന്നെ മൃതദേഹം കുഴിച്ച് മൂടി. സജീവന്റെ പെരുമാറ്റമാണ് ഇയാളിൽ യാതൊരു സംശയത്തിനും ഇടവരുത്താതിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ സജീവൻ നാട്ടുകാരുമായും വീട്ടുകാരുമായെല്ലാം അടുത്ത സൗഹൃദമാണ്കാത്ത് സൂക്ഷിച്ചിരുന്നത്. 2021 ഓഗസ്റ്റ് 16 നാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം അന്വേഷണത്തിലൂടെ ഉറപ്പാക്കേണ്ടതുണ്ടെന്നും എസ് പി വ്യക്തമാക്കി. പ്രതിക്കെതിരെ കൊലപാതകം,തെളിവ് നശിപ്പിക്കൽ എന്നി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

English summary
Ramya murder; Culprit Sajeevan Explains About the murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X