Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക്കറ്റ് നമ്പർ 2: സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചു, ഗത്യന്തരമില്ലാതെ പടിയിറക്കം

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെച്ചു. സിനിമയുടെ ഓഡീഷന് വിളിച്ച് സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. ആരോപണ വിധേയനെ സർക്കാർ പദവിയില്‍ ഇരുത്തുന്നതിനെതിരെ വലിയ പ്രതിഷേധം വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വന്നിരുന്നു

രാജി തീരുമാനം രഞ്ജിത് ഇന്നലെ തന്നെ സർക്കാറിനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീലേഖ മിത്രയുടെ തുറന്ന് പറച്ചില്‍. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം.

diroctor-ranjith-

'റൂമിലേക്ക് വിളിപ്പിച്ച അദ്ദേഹം എന്റെ അരികത്ത് നിന്ന് വളകളിലെല്ലാം തൊടാന്‍ തുടങ്ങി. ആകസ്മികമായി എന്റെ കൈകളിലും തൊട്ടു. സ്ത്രീകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ട്. സ്വയം സംരക്ഷിക്കേണ്ടതുണ്ട് എന്നത് അറിയാം. അദ്ദേഹത്തിന്റെ പ്രവൃത്തി എനിക്ക് അസ്വസ്ഥയുണ്ടാക്കി. എന്നാല്‍ വളകളോടുള്ള കൗതുകമാണ് എന്ന് കരുതി സംശയത്തിന്റെ ആനുകൂല്യം അപ്പോള്‍ അദ്ദേഹത്തിന് നല്‍കി. പക്ഷെ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. അവിടം ഇരുണ്ട ലൈറ്റായിരുന്നു. ഞാന്‍ കൈ വലിക്കുന്നില്ലെന്നും എതിര്‍ക്കുന്നില്ലെന്നും കണ്ടപ്പോള്‍ മുടിയിലും കഴുത്തിലും തൊടാന്‍ തുടങ്ങി.' എന്നായിരുന്നു ശ്രീലേഖ മിത്ര പറഞ്ഞത്.

അദ്ദേഹം ഇത് തുടർന്നതോടെ ഞാന്‍ എതിര്‍ത്തു. അവിടെ നിന്നിറങ്ങി പോയി. ഇത് തന്റെ സ്ഥലമല്ലെന്നും ഇവിടെ ജോലി ചെയ്യേണ്ടെന്നും ഞാന്‍ ഉറപ്പിച്ചു. അസോസിയേറ്റ് ഡയറക്ടറെ വിൡച്ച് ഞാന്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞു. ആ രാത്രി എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. അവരുടെ കൈയില്‍ റൂമിന്റെ മാസ്റ്റര്‍ കീ ഉണ്ടാകാം, പത്ത് പേര്‍ ഒരുമിച്ച് വന്നാല്‍ വാതില്‍ തള്ളി തുറന്നാല്‍ എന്ത് സംഭവിക്കും എന്നതൊക്കെയായിരുന്നു എന്റെ ചിന്ത.

നിര്‍മാതാവിനെ വിളിച്ച് എനിക്ക് തിരിച്ചുപോകാന്‍ ടിക്കറ്റ് ഏര്‍പ്പാടാക്കണമെന്നും ഞാന്‍ താങ്കളുടെ വര്‍ക്ക് ചെയ്യാനാണ് എത്തിയത് എന്നും പറഞ്ഞു. പക്ഷെ എനിക്ക് ടിക്കറ്റോ മറ്റ് സൗകര്യങ്ങളോ ചെയ്ത് തന്നില്ല. ആ സിനിമയിലും മറ്റ് മലയാളം സിനിമകളിലും എനിക്ക് അവസരം ലഭിച്ചില്ല. ഇത് മലയാളം സിനിമയിലെ മാത്രം കാര്യമല്ല. എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്നും ശ്രീലേഖ മിത്ര വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+