സംസ്ഥാന റേഷൻ വ്യാപാരികൾ നവംബർ 6 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

ഇന്ന് മുതൽ ഇന്റന്റ്‌ ബഹിഷ്ക്കരിച്ച് താലൂക്ക് സപ്ലൈ ഓഫീസ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടത്താനും അനിശ്ചിത കാല സമരം തുടങ്ങുന്ന ആറാം തീയ്യതി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ റേഷൻവ്യാപാരികൾ കുടുംബസമേതം ധർണ്ണ നടത്തും.

മർദനത്തിനിരയായ ദമ്പതികൾക്ക് കണ്ണന്താനത്തിന്റെ ഓഫർ, പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് രാത്രികൾ, പിന്നെ...

മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതനം നൽകുന്നില്ലെന്ന് മാത്രമല്ല റേഷൻ വ്യാപാരികൾക്ക് നൽകിവരുന്ന തുച്ഛമായ വേതനം യഥാസമയം നൽകാതെ അതിൽ നിന്നും ഇൻകംടാക്‌സ് പിടിക്കുകയും ചെയ്യുന്നു. എന്നാൽ യാതൊരു ആനുകൂല്യവും നൽകാതെ റേഷൻവ്യാപാരികൾക്ക് വേതനം നൽകിത്തുടങ്ങിയെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിക്കുന്നു. കൂടാതെ സിവിൽ സപ്ലൈസ് ഡയറക്ടർ റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്നതിന് മുമ്പ് കാർഡുടമകൾക്ക് വിഹിതത്തെ കുറിച്ച് മെസ്സേജ് നൽകുകയും മുപ്പത്തിയൊന്നാം തീയ്യതി അവസാനിപ്പിക്കേണ്ട റേഷൻ വിതരണം മുപ്പതാം തീയ്യതിക്കുള്ളിൽ അവസാനിപ്പിക്കണമെന്ന ഒരു പുതിയ നിർദ്ദേശവും കൊടുത്തിരുന്നു.

ration

നോൺ സബ്‌സിഡി കാർഡുകാർക്ക് യഥാർത്ഥത്തിൽ അനുവദിച്ചത് ഒരു കിലോ അരിയാണ് എന്നാൽ അവർക്ക് ലഭിച്ച മെസേജ് പ്രകാരം ഇത് രണ്ട് കിലോ അരിയാണ്. ആറാം തീയ്യതി മുതൽ അനിശ്ചിതകാല സമരം തുടങ്ങുന്ന സാഹചര്യത്തിൽ നവംബർ നാലാം തീയ്യതിക്കുള്ളിൽ സാധനങ്ങൾ വാങ്ങുവാൻ എല്ലാ കാർഡ് ഉടമകളോടും അറിയിച്ചു.

പോലീസ് സ്റ്റേഷനിൽ വമ്പൻ ഗാനമേളയും ഡാൻസും; അടിവസ്ത്രം മാത്രം.... പോലീസുകാരുടെ ഒരു കാര്യം

English summary
Ration merchants conduct indefinite strike from November 6 onwards

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്