Get Updates
Get notified of breaking news, exclusive insights, and must-see stories!

മലാശയ വേദനയും ഗ്രന്ഥി വീക്കവും: മങ്കി പോക്സ് ലക്ഷ്ണങ്ങളില്‍ വ്യത്യാസമെന്ന് ബ്രിട്ടീഷ് ജേർണല്‍ പഠനം

ദില്ലി: നിലവിലെ കുരങ്ങുപനി ലക്ഷണങ്ങൾ മുമ്പുള്ളവയില്‍ നിന്നും വ്യത്യസ്തമാണെന്ന് പഠനം. ആഗോളതലത്തിൽ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കുരങ്ങുപനി ബാധിച്ച ആളുകളില്‍ വൈറൽ അണുബാധയുമായി സാധാരണ ബന്ധമില്ലാത്ത ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേർണലില്‍ പ്രസിദ്ധീകരിച്ച് ഒരു പഠനത്തില്‍ പറയുന്നത്. 2022 മെയ് മുതൽ ജൂലൈ വരെ ലണ്ടനിലെ ഒരു പകർച്ചവ്യാധി കേന്ദ്രത്തിൽ സ്ഥിരീകരിച്ച 197 കുരങ്ങുപനി കേസുകളുടെ അടിസ്ഥാനത്തിലാണ് പഠനത്തിലെ കണ്ടെത്തലുകള്‍.

മെഡിക്കല്‍ റിപ്പോർട്ട് പ്രകാരം ചില സാധാരണ ലക്ഷണങ്ങളിൽ മലാശയ വേദനയും നാഡീ വീക്കവും (എഡിമ) ഉൾപ്പെടുന്നു. എന്നാല്‍ നേരത്തേയുള്ള ലക്ഷണങ്ങളില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ല. ഈ രോഗലക്ഷണങ്ങളുള്ള രോഗികളിൽ കുരങ്ങ്പോക്സ് അണുബാധ പരിശോധന നടത്തണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പഠനത്തിൽ പങ്കെടുത്ത 197 പേരും പുരുഷന്മാരാണ് (ശരാശരി പ്രായം 38 വയസ്സ്), അവരിൽ 196 പേർ സ്വവർഗാനുരാഗികളോ ബൈസെക്ഷ്വലോ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരോ ആണെന്ന് റിപ്പോർട്ടിലുണ്ട്.

dd

എല്ലാ രോഗികൾക്കും അവരുടെ ചർമ്മത്തില്‍, സാധാരണയായി ജനനേന്ദ്രിയത്തിലോ പെരിയാനൽ പ്രദേശത്തോ ആണ് രോഗത്തിന്റെ ലക്ഷ്ണം വ്യാപകമായി ഉള്ളത്. മിക്ക രോഗികള്‍ക്കും (86 ശതമാനം) ശരീരം മുഴുവന്‍ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. പനി (62 ശതമാനം), ഗ്രന്ഥിവീക്കം (58 ശതമാനം), പേശി വേദന (32 ശതമാനം) എന്നിവയാണ് ഏറ്റവും സാധാരണമായ രോഗലക്ഷണങ്ങള്‍. മൊത്തം 71 രോഗികൾക്ക് മലാശയ വേദന, 33 പേർക്ക് തൊണ്ടവേദന, 31 പേർക്ക് പെനൈൽ എഡിമയും റിപ്പോർട്ട് ചെയ്തു, 27 പേർക്ക് വായിലെ മുറിവുകളും 22 പേർക്ക് നിഖേദ്, 9 പേർക്ക് ടോൺസിലുകൾ വീക്കം എന്നിവയും ഉണ്ടായിരുന്നു.

സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍

ഒറ്റപ്പെട്ട മുറിവുകളും വീർത്ത ടോൺസിലുകളും മങ്കിപോക്സ് അണുബാധയുടെ സ്വഭാവ സവിശേഷതകളാണെന്ന് മുമ്പ് അറിയപ്പെട്ടിരുന്നില്ല. പഠനത്തില്‍ പങ്കെടുക്കുന്നവരിൽ മൂന്നിലൊന്നിന് (36 ശതമാനം) എച്ച്ഐവി അണുബാധയുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. മൊത്തത്തിൽ, പങ്കെടുക്കുന്നവരിൽ 10 ശതമാനം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണയായി മലാശയ വേദനയും ലിംഗത്തിലെ വീക്കവു കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും മരണപ്പെട്ടിരുന്നില്ല.

എന്താണ് മങ്കിപോക്സ്? രോഗലക്ഷണങ്ങൾ, വ്യാപനം, വാക്സിനേഷൻ പ്രക്രിയ എന്നിവയെ കുറിച്ചും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ, 75 രാജ്യങ്ങളിൽ നിന്നായി 16,000-ത്തിലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ നാല് കുരങ്ങുപനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ആദ്യമരണം കേരളത്തിലാണ്. തൃശ്ശൂരില്‍ മരിച്ച യുവാവിന് മങ്കി പോക്സ് ബാധിച്ചെന്ന് പൂനൈ വൈറോളജി ലാബിലെ പരിശോധനയിൽ വ്യക്തമാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+