കൊച്ചിക്കാരെ ആഹ്ളാദിപ്പിൻ..; ഇനി കടമക്കുടിയിൽ വാട്ടർ മെട്രോയിൽ വന്നിറങ്ങാം! സർവീസ് ഉടൻ ആരംഭിക്കും
കൊച്ചി: നാടും നഗരവും ഒരുപോലെ കാത്തിരിക്കുന്ന കടമക്കുടി വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇവിടെ നിന്ന് സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഡിസംബർ മാസത്തിൽ പൂർത്തിയാക്കേണ്ടിയിരുന്നെങ്കിലും അത് പല കാരണങ്ങളാലും വൈകുകയായിരുന്നു. എങ്കിലും മാർച്ച് മാസത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
'കടമക്കുടി വാട്ടർ ടെർമിനലിന്റെ പണികൾ അന്തിമ ഘട്ടത്തിലാണ്. ഏകദേശം മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ ഇത് സജ്ജമാകും' കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജൻ പി ജോണിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു. പാലിയംതുരുത്തിൽ നിർമ്മാണം പുരോഗമിക്കുന്ന മറ്റൊരു ടെർമിനലിന്റെ കാര്യവും സമാനമായ രീതിയിലാണ്.

സർവീസുകൾ ആരംഭിച്ചാൽ, ഹൈക്കോടതി ടെർമിനലിൽ നിന്ന് കടമക്കുടിയിലേക്കും തുടർന്ന് പിഴലയിലേക്കും വാട്ടർ മെട്രോ സർവീസ് നടത്താനാണ് കെഎംആർഎല്ലിന്റെ പദ്ധതി. പാലിയംതുരുത്തിലേക്കുള്ള സർവീസുകൾ ഹൈക്കോടതി ടെർമിനലിൽ നിന്നോ മട്ടാഞ്ചേരി ടെർമിനലിൽ നിന്നോ ആയിരിക്കും ആരംഭിക്കുക.
എന്നാൽ, പിഴല-കടമക്കുടി ഭാഗത്തു കൂടി നേരിട്ട് ബോട്ടുകൾ സർവീസ് നടത്താൻ സാധ്യതയില്ലെന്നാണ് വിവരം. മേഖലയിൽ കൂടുതൽ ഇടങ്ങളിലുള്ള പരമ്പരാഗത ചീനവലകൾക്ക് തടസമുണ്ടാക്കാതിരിക്കാൻ, വൈപ്പിൻ വഴിയോ വല്ലാർപാടം വഴിയോ ബോട്ടുകൾ വഴിതിരിച്ചുവിടും. ഈ ഭാഗത്ത് ഏകദേശം 40 ചീനവലകളുണ്ട്. ഇത് പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര ആകർഷണമാണെന്നതിനാൽ അതിനെ നിലനിർത്താനാണ് തീരുമാനം.
നിലവിലുള്ള ബോട്ടുകൾ ഉപയോഗിച്ച് തൽക്കാലം വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, ഭാവിയിൽ കൂടുതൽ ബോട്ടുകൾ ലഭ്യമാക്കുമെന്നാണ് വിവരം. കടമക്കുടിയിലെയും സമീപ ദ്വീപുകളായ പിഴലയിലെയും നിവാസികൾക്ക് സഞ്ചാരത്തിനായി ദീർഘകാലം ചെറിയ ബോട്ടുകൾ മാത്രമായിരുന്നു ആശ്രയം.
രണ്ട് പതിറ്റാണ്ട് മുൻപ് വരെ ഏകദേശം 10-12 സ്വകാര്യ ഫെറി ബോട്ടുകൾ ഈ മേഖലയിൽ സർവീസ് നടത്തിയിരുന്നു. റോഡ് ഗതാഗതം മെച്ചപ്പെട്ടതോടെ ബോട്ടുകളുടെ എണ്ണം കുറയുകയും പിന്നീട് പതിയെ ഇല്ലാതാകുകയുമായിരുന്നു എന്നാണ് പ്രദേശവാസികൾ തന്നെ പറയുന്നത്. ഇന്ന് റോഡ് സൗകര്യമുണ്ടെങ്കിലും വലിയ കടമക്കുടി, ചെന്നൂർ, കോതോട്, കോരംപടം എന്നിവയുൾപ്പെടെയുള്ള പ്രധാന ദ്വീപുകളെ മാത്രമേ ഇത് ബന്ധിപ്പിക്കുന്നുള്ളൂ.
റോഡുകളുടെ ശോച്യാവസ്ഥയും ഇടുങ്ങിയ രീതിയിലുള്ള നിർമ്മാണവും ഒക്കെ ബദൽ സാധ്യതകൾ തുറക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വാട്ടർ മെട്രോ ടെർമിനലുകൾ പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുള്ള യാത്രാ പ്രശ്‌നങ്ങൾക്ക് വലിയൊരു പരിഹാരമാകും. ഒപ്പം, ഈ പ്രദേശത്തെ ടൂറിസം പദ്ധതികൾക്ക് പുത്തനുണർവുമുണ്ടാകും.
മേഖലയിൽ ഏറ്റവും അനുയോജ്യമായത് ജലഗതാഗതം തന്നെയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ശാന്തമായ കായൽ കാഴ്‌ചകൾക്കും സമൃദ്ധമായ നെൽവയലുകൾക്കും തനതായ ഗ്രാമീണ ജീവിതത്തിനും പേരുകേട്ടതാണ് കടമക്കുടി. ഈ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇത് സാക്ഷാത്കരിക്കാൻ വാട്ടർ മെട്രോ ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ ഈ റൂട്ടുകളിലെ സർവീസുകൾ പ്രാഥമികമായി വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുള്ളതായിരിക്കുമെന്നും സാധാരണ യാത്രക്കാർക്ക് വേണ്ടിയല്ലെന്നും അവർ വ്യക്തമാക്കി. ഇത് തുടക്കത്തിൽ മാത്രമായിരിക്കും. പിന്നീട് എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലേക്ക് സർവീസുകൾ പുനക്രമീകരിക്കും.
മേഖലയിൽ വരാനിരിക്കുന്ന മറ്റ് വാട്ടർ മെട്രോ ടെർമിനലുകൾ മുളവുകാട്, പൊന്നാരിമംഗലം, ചെന്നൂർ, കോതോട്, പിഴല, തുണ്ടത്തുംകടവ്, ചാരിയൻതുരുത്ത്, എളങ്കുന്നപ്പുഴ, മൂലമ്പള്ളി എന്നിവയാണ്. കൊച്ചി നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെ വേമ്പനാട്ട് കായലിൽ വ്യാപിച്ചുകിടക്കുന്ന 14 ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി. ഇവിടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.
-
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications