എ രാജയ്ക്ക് ആശ്വാസം: ദേവികുളത്ത് തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ദേവികുളം നിയമസഭ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി പത്ത് ദിവസത്തെ താല്‍ക്കാലിക സ്റ്റേ ആണ് അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി പി എം നേതൃത്വവും എ രാജയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരമാവധി പത്ത് ദിവസത്തെ കാലാവധിയാണ് സ്റ്റേക്ക് അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണം.
വിധിക്ക് സ്റ്റേ പുറപ്പെടുവിച്ചതോടെ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ രാജയ്ക്ക് തടസ്സം ഉണ്ടായേക്കില്ല. എന്നാല്‍ ഈ കാലയളവില്‍ എം എല്‍ എ എന്ന രീതിയിലുള്ള ആനുകൂല്യങ്ങളൊന്നും രാജയ്ക്ക് സ്വീകരിക്കാന്‍ സാധിക്കില്ല. നേരത്തെ മറ്റ് ചില അംഗങ്ങള്‍ക്കെതിരേയും സമാനമായ വിധിയുണ്ടാവുകയും ഇതിന് പിന്നാലെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സമയം അനുവദിക്കുകയും ചെയ്തിരുന്നു. സമാനമായ നിലപാട് തന്നെയാണ് എ രാജയുടെ കേസിലും ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ് സമാനമായി നിയമപോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയിരുന്നു. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്നുള്ള 2009 ലെ വിജയം കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കൊടിക്കുന്നില്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതി വിധി റദ്ദ് ചെയ്ത് കൊടിക്കുന്നിലിന്റെ വിജയം അംഗീകരിക്കുകയായിരുന്നു
കൊടിക്കുന്നില്‍ ജനിച്ചതും വളര്‍ന്നതും ക്രിസ്ത്യാനിയായിട്ടാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ സുപ്രീം കോടതി അംഗീകരിച്ചെങ്കിലും 16-ാമത്തെ വയസ്സില്‍ അദ്ദേഹം ഹിന്ദുവായി മാറിയെന്നും അതിന് ശേഷം ഹിന്ദു ചേരമര്‍ സമുദായത്തിന്റെ ആചാരരീതികളാണ് പിന്തുടരുന്നതെന്നും സുപ്രീംകോടതി അന്ന് വ്യക്തമാക്കിയിരുന്നു. എ. രാജ സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍ കൊടിക്കുന്നിലിന്റെ കേസില്‍ സ്വീകരിച്ച വിധിയും ഉയർന്ന് വന്നേക്കും..












Click it and Unblock the Notifications