കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യനും സരിതയും കണ്ടതിന് തെളിവുമായി നികേഷ് കുമാര്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ വെറുതേ വാര്‍ത്തയും വിവാദവും ഉണ്ടാക്കി നടക്കുന്നവര്‍ മാത്രമല്ല. അല്‍പസ്വല്‍പം ഉത്തരവാദിത്തബോധമൊക്കെ അവര്‍ക്കും ഉണ്ട്.

Nikesh Kumar

സോളാര്‍ തട്ടിപ്പ് കേസില്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കാനായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ഇക്കാര്യം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തിയതിന് തെളിവുമായി കമ്മീഷന് മുന്നില്‍ എത്തിയത് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററും എംഡിയും ആയ നികേഷ് കുമാര്‍ ആണ്.

Saritha S Nair

ദില്ലിയിവെ വിജ്ഞാന്‍ ഭവനില്‍ വച്ച് ഉമ്മന്‍ ചാണ്ടിയും സരിതയും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളാണ് നികേഷ് കുമാര്‍ കൈമാറിയിട്ടുളളത്. 2012 ഡിസംബര്‍ 27ന് ദേശീയ ആസൂത്രണ സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ദില്ലിയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ദില്ലിയിലെ സഹായി ആയ തോമസ് കുരുവിളയും റിപ്പോര്‍ട്ടര്‍ ടിവി ദില്ലി ലേഖകനായ രാധാകൃഷ്ണനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇതിന് തെളിവായി നല്‍കിയിട്ടുള്ളത്.

Oommen Chandy

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ച ക്വാറി ഉടമ ശ്രീധരന്‍ നായര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖവും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. എഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയല്‍ മേധാവിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആയ എംജി രാധാകൃഷ്ണനും നേരത്തെ സോളാര്‍ കേസില്‍ മൊഴി നല്‍കിയിരുന്നു.

സരിത എസ് നായരും മുന്‍ കേന്ദ്ര മന്ത്രി കെസി വേണുഗോപാലും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഇന്ത്യാടുഡെ ലേഖകന്‍ ബിന്ദുരാജും മൊഴി നല്‍കി. വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടില്‍ വച്ച് പലതവണ കണ്ടെന്ന് സരിത പറഞ്ഞിട്ടുണ്ടെന്നാണ് ബിന്ദുരാജിന്റെ മൊഴി.

English summary
Reporter TV Chief Editor Nikesh Kumar gave evidence in front of Solar Judicial Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X