കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഐസിസ് തലവന്റെ വിദ്യാഭ്യാസ യോഗ്യത അറിയണോ

ഷജീര്‍ മനഗലശേരി അബ്ദുള്ളയാണ് കേരളത്തിലെ ഐസിസിന്റെ തലവന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയ ഷജീര്‍ സാങ്കേതിക വിദ്യയില്‍ പുലിയാണ്. ബിടെക്കിലും ബിരുദമുണ്ട്. എന്‍ഐഎയാണ

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : മലയാളികള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി കേരളം വിട്ട വാര്‍ത്തകള്‍ക്കു പിന്നാലെ കേരളത്തെ ഞെട്ടിച്ച മറ്റൊന്നായിരുന്നു ഐസിസിന്റെ താവളമായി കേരളം മാറിയിരിക്കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ട്. ഇതിനുദാഹരണം തന്നെയായിരുന്നു കനക മലയില്‍ ഐസിസ് താവളം കണ്ടെത്തിയതും ഇതുമായി ബന്ധപ്പെട്ട അറസ്റ്റും. എന്നാല്‍ ഞെട്ടിക്കുന്ന മറ്റൊന്ന് കേരളത്തിലെ ഐസിസ് തലവന്‍ മലയാളിയാണെന്നതാണ്. ഇയാളുടെ വിദ്യാഭ്യാസ യോഗ്യത കേട്ടാലും ആരും ഞെട്ടിപ്പോകും.

ഷജീര്‍ മനഗലശേരി അബ്ദുള്ളയാണ് കേരളത്തിലെ ഐസിസിന്റെ തലവന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയ ഷജീര്‍ സാങ്കേതിക വിദ്യയില്‍ പുലിയാണ്. ബിടെക്കിലും ബിരുദമുണ്ട്. എന്‍ഐഎയാണ് ഷജീറിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചനകള്‍. ടെലഗ്രാം ആപ്പിലൂടെയും സമീര്‍ അലി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ഷജീര്‍ ഐസിസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നതായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

ISIS

മധ്യവര്‍ഗ കുടുംബത്തിലെ അംഗമായിരുന്ന ഷജീര്‍ കുട്ടിക്കാലം മുതലെ പഠിത്തത്തില്‍ മിടുക്കനായിരുന്നു. അച്ഛന്‍ അബ്ദുള്ള ഡ്രൈവറായിരുന്നു. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് ഷജീറിനുള്ളത്. എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ സ്വഭാവക്കാരനായിരുന്നു ഷജീര്‍ എന്നാണ് സഹോദരങ്ങള്‍ പറയുന്നത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു ഷജീറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ഷജീറിന് എന്‍ഐടിയില്‍ അഡ്മിഷന്‍ ലഭിച്ചതോടെയായിരുന്നു ഇവര്‍ കോഴിക്കോട്ടേക്ക് എത്തിയത്. മൂന്ന് ദിവസം മുമ്പ് പൊലീസ് ഇക്കാര്യം അറിയിക്കുമ്പോഴാണ് ഇവരും ഷജീറിന്റെ ഐസിസ് ബന്ധത്തെ കുറിച്ച് അറിയുന്നത്. ഷജീര്‍ അയച്ചു കൊടുക്കുന്ന പണം കൊണ്ടാണ് ഇവര്‍ ജീവിക്കുന്നതു തന്നെ. ഐസിസ് എന്തെന്നോ ഷജീര്‍ അതിന്റെ ഭാഗമായതെങ്ങനെയെന്നോ ഇപ്പോഴും ഇവര്‍ക്ക് അജ്ഞമാണ്.

2004ല്‍ യുഎഇയില്‍ ജോലി കിട്ടിയതോടെയാണ് ഇയാള്‍ ഇന്ത്യ വിട്ടത്. ഇതേ വര്‍ഷം തന്നെയാണ് ഷജീര്‍ ആദ്യമായി പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014 നവംബറിലാണ് പാസ്‌പോര്‍ട്ട് അവസാനമായി പുതുക്കിയിരിക്കുന്നത്. ഷജീര്‍ ആരുമായും സംസാരിച്ചിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് നാട്ടിലെത്തിയപ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ച നാട്ടുകാരില്‍ നിന്ന് ഷജീര്‍ ഒഴിഞ്ഞുമാറിപ്പോയതായി ചിലര്‍ പറയുന്നു.

ഐസിസില്‍ ചേരുന്നതിന് മുമ്പ് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്നു ഷജീര്‍. എസ്ഡിപിഐ കേരളം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ പാര്‍ട്ടി പരിപാടികളിലൊന്നും തന്നെ ഷജീര്‍ പങ്കെടുത്തിരുന്നില്ല. എപ്പോഴാണ് ഷജീര്‍ ഐസിസിന്റെ അനുയായിയായത് എന്നത് ഇപ്പോഴും അവ്യക്തമാണ്. പാര്‍ട്ടി ആശയങ്ങളില്‍ വന്ന മാറ്റങ്ങളാണ് ഷജീറിനെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത്. പാര്‍ട്ടിയുടെ അജണ്ട മാറ്റുന്നത് സംബന്ധിച്ച് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഷജീര്‍ ഐസിസിലേക്ക് ആകൃഷ്ടനായത്. പാര്‍ട്ടി ജനാധിപത്യം തെരഞ്ഞെടുത്തതില്‍ ഷജീറിന് അതൃപ്തിയുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.

English summary
Shajeer Managalasseri Abdulla, the suspected kingpin of the Islamic State (IS) module in Kerala, is a graduate from National Institute of Technology-Calicut (NITC). An expert in information technology, he completed BTech in civil engineering in 2002 and left for UAE in 2004 after he landed a job there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X