വിവാദ സർക്കുലറിൽ നിന്ന് പിന്നോട്ടില്ല; രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ജില്ലാ മെഡിക്കൽ ഓഫീസർമാർ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ മുൻകൂർ അനുമതി വേണമെന്ന് സർക്കുലറിൽ ഉറച്ചുനിൽക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. . ഇത് കൃത്യമായി പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം നൽകേണ്ടതായിട്ടുണ്ട്. മാധ്യമങ്ങളുമായി സംസാരിക്കാൻ ആർക്കും വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ, വകുപ്പുമായി ആശയവിനിമയം നടത്തി നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
വിവാദ സർക്കുലറിൽ വലിയ വിമർശനം ഉയർന്നെങ്കിലും സർക്കുലർ പിൻവലിക്കില്ലെന്ന് നിലപാടിലുറച്ച് നിൽക്കുകയാണ് മന്ത്രി വീണ ജോർജ്. ഒമൈക്രോൺ വൈറസ് വിവിധ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യാതിരിക്കാനുള്ള മുൻകരുതലുകളും ജാഗ്രത നിർദ്ദേശങ്ങളുമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. എന്നാൽ, കേരളത്തിലെ പല ജില്ലകളിൽനിന്നായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള വാർത്തകൾ വരുന്നതിനാൽ അത് കൃത്യമായി പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം മാത്രം മാധ്യമങ്ങൾക്ക് നൽകേണ്ടതുണ്ട്. ഇത് വകുപ്പുമായി ആശയവിനിമയം നടത്തി എത്തി കൃത്യമായ വിവരമാണെങ്കിൽ മാധ്യമങ്ങൾക്ക് നൽകുന്നതിൽ തടസമില്ല - മന്ത്രി പറഞ്ഞു.

അതുകൊണ്ടാണ് ജില്ലാമെഡിക്കൽ ഓഫീസർമാർ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആരോഗ്യവകുപ്പിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം എന്ന നിർദേശം കൊണ്ടുവന്നത്. മാധ്യമങ്ങളുമായി സംസാരിക്കാൻ ആർക്കും വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ, വകുപ്പുമായി ആശയവിനിമയം നടത്തി നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുകയാണ് വേണ്ടത് - വീണ ജോർജ് വ്യക്തമാക്കി. വിവരങ്ങൾക്ക് ഏകീകൃത രൂപം കിട്ടാനാണ് ഈ നടപടി. മാധ്യമവിലക്കുണ്ടെന്ന വാർത്ത തെറ്റാണ്. പൊതുവിൽ പലപ്പോഴും തെറ്റായ വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്. ഡേറ്റ സംബന്ധിച്ച് അധികാരികമല്ലാത്ത വാർത്തകൾ വരുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല - ആരോഗ്യ മന്ത്രി പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക; വൈറല്‍ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അട്ടപ്പാടിയിൽ സന്ദർശനം നടത്താൻ തലേദിവസമാണ് തീരുമാനിച്ചത്. തൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് പറയുന്ന രാഷ്ട്രീയ ആരോണങ്ങൾക്ക് മറുപടി പറയാനില്ല. മന്ത്രിയെന്നുള്ള നിലയിൽ താൻ ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമാണ്. അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് കടമയാണ്. അത് ഇനിയും ചെയ്യും. ഇനിയും സന്ദർശനം ഉണ്ടാകും. അട്ടപ്പാടിയിൽ നേരിട്ടുള്ള നിരീക്ഷണത്തിലൂടെ പ്രവർത്തനങ്ങൾ കൊണ്ടുപോകും - മന്ത്രി കൂട്ടിച്ചേർത്തു.
Recommended Video
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications