ഓണത്തിന് അരിയില്ലെന്ന് ഇനിയാരും പരാതി പറയില്ല!! ഓണസദ്യയ്ക്കുള്ള അരി ആന്ധ്രയിൽ നിന്ന് വരും!!
കേരളത്തിന് ആവശ്യമായത്ര ജയ അരിയും ഗുണ്ടൂർ മുളകും വർഷം മുഴുവൻ നൽകാമെന്ന് ആന്ധ്രാ സർക്കാർ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
എല്ലാ ഓണത്തിനും മലയാളികൾ അനുഭവിക്കുന്ന പ്രശ്നമാണ് അരി ദൗർലഭ്യം. ഓണസദ്യയ്ക്ക് ഉയർന്ന വില കൊടുത്ത് അരി വാങ്ങേണ്ടി വരുന്ന അവസ്ഥയും കുറവല്ല. മാറി മാറി വരുന്ന എല്ലാ സർക്കാരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണിത്.
എന്നാൽ ഇത്തവണ ഓണത്തിന് അരിയില്ലെന്ന് പരാതി പറയാൻ കഴിയില്ല. ഇത്തവണ ഓണത്തിന് ആന്ധ്രയിൽ നിന്ന് അരി എത്തും. ആന്ധ്ര സർക്കാറുമായി പിണറായി സർക്കാർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.

കേരളത്തിന് ആവശ്യമായത്ര ജയ അരിയും ഗുണ്ടൂർ മുളകും വർഷം മുഴുവൻ നൽകാമെന്ന് ആന്ധ്രാ സർക്കാർ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നടത്തിയ ആന്ധ്രാ സന്ദർശനത്തിനിടെ ഇക്കാര്യം ആന്ധ്രാ ഉപമുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതിന്റെ ഫലമായാണ് ഇതെന്നും അദ്ദേഹം പറയുന്നു.
മന്ത്രി പി തിലോത്തമന്‍ ആന്ധ്രാ ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂർത്തിയുമായും അവിടുത്തെ സിവിൽ സപ്ലൈസ് മന്ത്രി പ്രതിപത്തി പുല്ല റാവുവുമായും നടത്തിയ ചർച്ചയിലാണ് തീരുമാനത്തിന് പ്രായോഗിക രൂപമായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കേരളത്തിന് വേണ്ടത്ര അരിയും മുളകും ആന്ധ്ര സിവിൽ സപ്ലൈസ് കോർപറേഷനിൽ നിന്നും നേരിട്ട് കുറഞ്ഞ വിലയ്ക്ക് സംഭരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. ഈ ഓണക്കാലത്ത് 7000 ടൺ അരി ആന്ധ്രയിൽ നിന്നും ലഭ്യമാക്കുമെന്നും ഇതിനായി ഇരു സിവിൽ സപ്ലൈസ് കോർപറേഷനുകളും ധാരണാപത്രം ഉടനെ ഒപ്പിടുമെന്നും പിണറായി അറിയിച്ചു.












Click it and Unblock the Notifications