• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മെഹ്നാസ് ഇപ്പോൾ യാത്രയിലാണ്', അന്വേഷണത്തിന് സഹകരിക്കുന്നില്ല; ഉടൻ ഹാജരാകാൻ നിർദ്ദേശം !

Google Oneindia Malayalam News

കാസർഗോഡ്: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വ്ലോ​ഗർ റിഫാ മെഹ്നുവിന്റെ കേസ് അന്വേഷണത്തിനോട് സഹകരിക്കാൻ തയ്യാറാകാതെ ഭർത്താവ് മെഹ്നാസ്. അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ തെളിവുകൾ ലഭ്യമാക്കാൻ പലതവണ ചോദ്യം ചെയ്യലിന് ഇയാളെ പൊലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ, ഹാജരാകാതെ പൊലീസിന് മുന്നിൽ നിന്നും ഒഴിഞ്ഞു മാറുന്ന മനോഭാവമാണ് മെഹ്നാസ് സ്വീകരിക്കുന്നത്.

മെഹ്നാസ് ഉടൻ ഹാജരാകണമെന്ന നിർദ്ദേശം കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി മെഹ്നാസിന്റെ കുടുംബത്തിന് നൽകിയിരുന്നു. അന്വേഷണ സംഘം മൊഴിയെടുക്കാൻ മെഹ്നാസിന്റെ കാസർഗോഡുളള വീട്ടിലേയ്ക്ക് പോയിരുന്നു എങ്കിലും ഇയാളെ കാണാൻ കഴിഞ്ഞിരുന്നില്ല.

1

പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിൽ ആണെന്ന വിവരം ആയിരുന്നു വീട്ടുകാരിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. പിന്നാലെ, മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു സംഘം. കേസ് അന്വേഷണത്തിൽ നിന്നും ഒഴിവാകാൻ മെഹ്നാസ് ശ്രമിച്ചാൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം. അതേസമയം, കൂടുതൽ തെളിവുകൾ കേസിന് ആവശ്യമായ സാഹചര്യത്തിൽ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റമോര്‍ട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഫോറൻസിക് വിഭാഗം റിഫയുടെ ആന്തരികാവയവങ്ങൾ രാസ പരിശോധനക്കും അയച്ചു.

ശ്രീലങ്കയ്ക്ക് ഇനി പുതിയ പ്രധാനമന്ത്രി; റനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുംശ്രീലങ്കയ്ക്ക് ഇനി പുതിയ പ്രധാനമന്ത്രി; റനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

2

പാവണ്ടൂർ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്ന് റിഫയുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ചയാണ് പുറത്തെടുത്തത്. ഇതിന് പിന്നാലെ ഫിഫയുടെ കഴുത്തിൽ പാട് കണ്ടെത്തിരുന്നു. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷത്തിന്റെ ഭാഗമായാണ് റിഫയുടെ മൃതദേഹം പുറത്തെടുത്തത്. മരണത്തിൽ നിലനിൽക്കുന്ന ദുരൂഹ നീക്കാൻ മാതാപിതാക്കൾ പൊലീസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ആണ് പൊലീസ് കൂടുതൽ നടപടികളിലേയ്ക്ക് കടന്നത്.

3

മൃതദേഹം പരിശോധന നടത്തുവാൻ ആർ ഡി ഒ അന്വേഷണ സംഘത്തിന് അനുമതി നൽകി. ശേഷം, തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന് വേണ്ടിയാണ് ആർ ഡി ഒ അംഗീകാരം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡി വൈ എസ് പിയാണ് അർ ഡി ഒ യ്ക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചത്.

ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം

4

റിഫയെ മാർച്ച് 1 - ന് പുലർച്ചെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇതിന് പിന്നാലെ കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനസികമായും ശാരീരികമായും റിഫ പീഡനത്തിന് ഇരയായി എന്നും ഇതാണ് റിഫയുടെ മരണത്തിന് കാരണമായെന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നു.

5

ദുബായിയിൽ നിന്നും റിഫയുടെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. എന്നാൽ, മരണത്തിന് പിന്നാലെ നിലനിൽക്കുന്ന സംശയങ്ങൾ മറനീക്കി പുറത്തു വരാൻ റിഫയുടെ മാതാപിതാക്കൾ രംഗത്ത് വന്നു. ഭർത്താവ് മെഹ്നാസിന് എതിരെ കേസെടുക്കണം എന്നും റിഫയുടെ മാതാവും പിതാവും ഒരുപോലെ ശബ്ദമുയർത്തി. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം വെളിപ്പെടുത്തുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.

cmsvideo
  അന്വേഷണവുമായി സഹകരിക്കാതെ മെഹ്നാസ്; യാത്രയിലാണെന്ന് വീട്ടുകാർ
  7

  റിഫയുടെ ഭർത്താവ് മെഹനാസിന്റെ രണ്ട് സുഹൃത്തുക്കളെ അന്വേഷണത്തിന്റ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെ റിഫയുടെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. എന്നാൽ, ഇതുവരെ നടന്ന പൊലീസ് അന്വേഷണത്തിൽ മരണത്തെ സംബന്ധിക്കുന്ന കൃത്യമായ ചുരുൾ അഴിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അന്വേഷണം തുടരുകയാണ് പൊലീസ്.

  English summary
  rifa mehnu death: Police said, Mehnaz should appear for questioning process over this case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion