'പാന്റ്‌സ് ഭീകര ആയുധമാണ്, ജയരാജന്‍ ശുംഭശിരോമണി; പരിഹാസവുമായി റിജില്‍ മാക്കുറ്റി
കണ്ണൂര്‍ : കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരം നടത്തിയ കോണ്‍ഗ്രസിനെ പരിഹസിച്ച സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി രംഗത്ത്. ഫേസ്ബുക്കില്‍ പരിഹാസ പോസ്റ്റുമായി എത്തിയാണ് റിജില്‍ മാക്കുറ്റിയുടെ പരിഹാസം. ശുംഭന്‍ ജയരാജനും പിണറായിയുടെ സംഘി പോലീസിനും വേഷമാണ് പ്രശ്‌നം. കേരള അഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും സംഘപരിവാര്‍ പിടിയിലാണെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു .
മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് പ്രതിഷേധിക്കാന്‍ എത്തിയതെന്നാണ് എം വി ജയരാജന്‍ പറഞ്ഞത്. സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏരിയാ തല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത് .

സി സി ടി വി നോക്കുമ്പോള്‍ എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്നും പറഞ്ഞ് ഒരു കക്ഷിയുണ്ട് . ആ കുറ്റി , നോക്കുമ്പോള്‍ പാന്റില്. കള്ള സുവര്‍. . . സാധാരണ മുണ്ടും ഷര്‍ട്ടുമാണ് ധരിക്കുക. . . ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. . . ഞാന്‍ എന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്‌സ് ആപ്പില്‍ കാണിച്ചു തരികയാണ് . മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോഴോ പാന്റില്‍ .' - എം വി ജയരാജന്‍ പറഞ്ഞു.
എന്നാല്‍ ഈ പ്രസ്താവനയ്ക്കാണ് റിജില്‍ മാക്കുറ്റി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. പാന്റ്‌സ് ഭീകര ആയുധമാണ്
ശുംഭശിരോമണി ജയരാജന്‍ എന്ന മറ്റൊരു പോസ്റ്റും റിജില്‍ മാക്കുറ്റി പങ്കുവച്ചിട്ടുണ്ട്. അതേ സമയം , എന്ത് സംഭവിച്ചാലും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് റിജില്‍ മാക്കുറ്റി പങ്കുവച്ചത്. എന്റെ വീടോ എന്റെ കുടുബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ല . കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങള്‍ക്ക് വേണ്ടിയാണ് ഈ സമരമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞിരുന്നു.
ഡി വൈ എഫ് ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയന്‍ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സമരത്തില്‍ നിന്ന് മരിക്കേണ്ടി വന്നാലും പിറകോട്ടില്ല. ഇത് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷനേതാവും യു ഡി എഫും ഉം പ്രഖ്യാപിച്ച സമരമാണ്. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികള്‍ക്ക് ആണ് . അതു കൊണ്ട് തന്നെ എന്റെ നിലപാട് ശരിയുടെ പക്ഷത്താണ് .
അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ് .
ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും.
ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നോ അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കണ്ട പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണന്‍ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ സംഘികള്‍ വിളിച്ച മുദ്രാവാക്യം സഖാക്കള്‍ക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കള്‍ക്ക് എതിരെയാണല്ലോ ? സംഘികള്‍ക്ക് എതിരെ യു എ പി എ പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്. ഇതാണ് ചുവപ്പ് നരച്ചാല്‍ കാവി - റിജില്‍ പറഞ്ഞു .












Click it and Unblock the Notifications