കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തില്ലങ്കേരിയിലെ വിനീഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസോ? സോഷ്യല്‍ മീഡിയ പറയുന്നത്...

  • By അക്ഷയ്‌
Google Oneindia Malayalam News

കണ്ണൂര്‍: രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊല്ലിക്കുന്നുവെന്നത് പണ്ട് മുതലേയുള്ള ചര്‍ച്ചയാണ്. എന്നാല്‍ വീണ്ടും ആ ചര്‍ച്ച ബലപ്പെട്ടുവരികാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.

കണ്ണൂര്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് തന്നെയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിനീഷ് കഴിഞ്ഞ ദിവസം മദ്യപിച്ച് വത്സന്‍ തില്ലങ്കേരിയെ പരസ്യമായി തെറി പറഞ്ഞിരുന്നുവെന്നും അതിന്റെ പേരിലാണ് കൃത്യം നടത്തിയതെന്നുമാണ് പ്രചരിക്കുന്നത്.

RSS

'കാവിയാണ് ഇരിട്ടി' എന്ന ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നതായും പറയപ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധമുള്ള ചില ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വാട്‌സ് ആപ്പ് ചാറ്റിലെ വിവരങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് പുറത്ത് വിട്ടത്. സിപിഎം പ്രവര്‍ത്തകന്‍ ജിജോയ്ക്ക് നേരെ വധശ്രമമുണ്ടായതിന്റെ പിന്നാലെയാണ് വിനീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.

ആര്‍എസ്എസ് ജില്ലാ കാര്യകാര്യ സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുടെ വലംകൈയായിരുന്നു കൊല്ലപ്പെട്ട വിനീഷ്. മോഷണക്കേസുകളില്‍ വീനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍എസ്എസിനു വേണ്ടി ചെയ്ത പല ക്രിമിനല്‍ കേസിലും പ്രതിയാണ് വിനീഷ്.

English summary
RSS trouble in Vineesh's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X