Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്വർണക്കൊള്ള; തകർന്നത് വിശ്വാസവും..തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് അറസ്റ്റ് വൈകുന്നു?

ആത്മീയതയുടെ പ്രതീകമായിരുന്ന ശബരിമല ഇപ്പോൾ വിവാദങ്ങളിൽ പുകയുകയാണ്. ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോയതും അതിലെ സ്വർണം നഷ്ടമായതുമാണ് വിവാദങ്ങളുടെ തുടക്കം. വിഷയത്തിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടലോടെ വിവാദം ചൂടുപിടിച്ചു. ഒടുവിൽ സ്വർണക്കൊള്ളയിൽ ശബരിമല മുൻ തന്ത്രി താഴ്മൺ മഠം കണ്ഠരര് രാജീവര് അടക്കം 11 പേരാണ് അറസ്റ്റിലായത്.കേസിൽ ഇനിയും എത്രപേർ അഴിക്കുള്ളിലാകും എന്ന ചോദ്യമാണ് ഭക്തർ ഉയർത്തുന്നത്. വിവാദങ്ങൾ ഒരു കുറ്റാന്വേഷണം എന്നതിനപ്പുറം വിശ്വാസം, രാഷ്ട്രീയപരമായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചകൾക്ക് കൂടിയാണ് തിരികൊളുത്തിയിരിക്കുന്നത്.

വ്യവസായി വിജയ് മല്ല്യയാണ് 1998-ൽ ശബരിമ ശ്രകോവിലിനൊപ്പം ദ്വാരപാലക ശിൽപങ്ങളും സ്വർണം പൊതിയാൻ സംഭാവന നൽകുന്നത്. അന്ന് ശ്രീകോവിലിന്റെ മേൽക്കൂര, താഴികക്കുടങ്ങൾ, പതിനെട്ടാംപടി എന്നിവ സ്വർണ്ണം പൂശുന്നതിനായി ഏകദേശം 32 കിലോഗ്രാം സ്വർണ്ണവും 1,900 കിലോഗ്രാം ചെമ്പുമാണ് സംഭാവന ചെയ്തത്. 18 കോടി രൂപയുടെ ഈ പദ്ധതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലാണ് നടപ്പാക്കിയത്.

abari-17682

2019-ൽ ക്ഷേത്രത്തിലെ അലങ്കാര പാനലുകളും തിരുവാഭരണങ്ങളും പുനരുദ്ധാരണത്തിനായി മാറ്റിയത്. പണികൾ പൂർത്തിയായ ശേഷം ഈ വസ്തുക്കൾ തിരികെ എത്തിക്കുകയുംചെയ്തു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് പരിശോധന നടത്തിയ 2025 ഒക്ടോബറിലാണ് ഈ വിഷയം വീണ്ടും ഉയർന്നു വന്നത്.

മുൻ രേഖകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ്ണം പൂശിയ പാളികളുടെ ഭാരത്തിൽ വ്യത്യാസങ്ങൾ കണ്ടെത്തിയ. ഇതിനിടെ, നടത്തിയ ലബോറട്ടറി പരിശോധനകളിൽ സ്വർണ്ണത്തിന്റെ അളവിൽ കുറവ് കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കുകയും ചെയ്തു. എസ്ഐടി ഈ കേസ് ഏറ്റെടുത്തതോടെ ആഭ്യന്തര അവലോകനം ക്രിമിനൽ അന്വേഷണമായി മാറി.

അറ്റകുറ്റപ്പണികളുടെയും പരിപാലനത്തിന്റെയും ചുമതലയുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയിലേക്കാണ് ആദ്യം അന്വേഷണം നീണ്ടത്. അംഗീകൃത പുനരുദ്ധാരണത്തിന്റെ മറവിൽ പോറ്റിയാണ് സ്വർണം നീക്കം ചെയ്തതെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ അറസ്റ്റിലായി. അറ്റകുറ്റപ്പണിയുടെ മറവിൽ സ്വർണ്ണം പൂശിയ പാളികൾ ക്ഷേത്രത്തിൽ നിന്ന് ചെന്നൈയ്ക്കടുത്ത് ഒരു ലോഹ സംസ്കരണ യൂണിറ്റിലേക്കാണ് ഇയാൾ കൊണ്ടുപോയത്. അവിടെ വെച്ച് സ്വർണ്ണം രാസപരമായി വേർതിരിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഫാക്ടറി ഉടമയെയും വേർതിരിച്ചെടുത്ത സ്വർണ്ണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന കർണാടകയിലെ ബല്ലാരിയിൽ നിന്നുള്ള ഒരു സ്വർണ്ണ വ്യാപാരിയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ഭരണപരമായ മേൽനോട്ടത്തിലെ വീഴ്ചകളാണ് പിന്നീടുള്ള അന്വേഷണത്തിൽ വെളിപെട്ടത്. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ ആഭരണ കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിലായി. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഈ മോഷണം നടക്കില്ലെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.

നവംബർ 11-ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എൻ. വാസുവിന്റെ അറസ്റ്റോടെ കേസിന് വലിയ രാഷ്ട്രീയ മാനം കൈവന്നു. 2019-ൽ ഇലക്ട്രോപ്ലേറ്റിംഗിനായി ഒരു സ്വർണ്ണം പൂശിയ ഷീറ്റ് ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയത് വാസുവാണെന്ന് എസ്ഐടി കണ്ടെത്തി. ഇത് ചെമ്പാണെന്ന് വാസുവിന്റെ നിർദ്ദേശപ്രകാരം ഔദ്യോഗിക രേഖകളിലും മഹസറിലും രേഖപ്പെടുത്തിയിരുന്നവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. കൂടാതെ, നവീകരണത്തിനുശേഷവും ക്ഷേത്രത്തിലെ അധിക സ്വർണ്ണം പ്രതിയുടെ പക്കലുണ്ടായിരുന്നതായി വാസുവിന് അറിയാമായിരുന്നെന്നും പക്ഷേ അത് വീണ്ടെടുക്കാൻ നടപടിയെടുത്തില്ലെന്നും എസ്ഐടി വ്യക്തമാക്കി. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറും ഇതിനിടയിൽ അറസ്റ്റിലായി.ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത് കേസിൽ എട്ടാംപ്രതിയാണ് പദ്മകുമാർ .

ഇതുവരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യത്തേത്. അതേസമയം, ക്ഷേത്രവാതിലിന് സ്വർണ്ണം പൂശിയതിലെ ക്രമക്കേടുകളാണ് രണ്ടാമത്തെ എഫ്ഐആറിൽ ഉളളത്. ബല്ലാരിയിലെ ഒരു ജൂവലറിൽ നിന്ന് കണ്ടെടുത്ത 400 ഗ്രാം സ്വർണ്ണവും പോറ്റിയുടെ ബെംഗളൂരുവിലെ വസതിയിൽ നിന്ന് പിടിച്ചെടുത്ത 176 ഗ്രാം സ്വർണ്ണവും ഉൾപ്പെടെ 576 ഗ്രാം സ്വർണ്ണം അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടെടുത്തിട്ടുണ്ട്. ഇത് തിരിമറി നടന്ന സ്വർണ്ണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ അവസാന വാക്കായിരുന്ന തന്ത്രി കണ്ഠരര് രാജീവരിലേക്കും അവസാനം അന്വേഷണം എത്തി. തലമുറകളായി ശബരിമലയിലെ പൂജകൾക്ക് നേതൃത്വം നൽകുന്ന താഴമൺ മഠം കുടുംബാംഗമാണ് കണ്ഠരര് രാജീവര്, ഈ കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ തന്ത്രികൂടിയാണ് ഇയാൾ.

ജനുവരി 9-ന് എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ, ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് തന്ത്രിക്ക് മേൽ ആരോപിച്ചിരിക്കുന്നത്. തിരുവാഭരണങ്ങൾ വേണ്ടത്ര പരിശോധനകളില്ലാതെ മാറ്റിയെന്നും നിഷ്കർഷിച്ചിരുന്ന ആചാരങ്ങൾ പാലിക്കപ്പെട്ടില്ലെന്നുമാണ് ആരോപണം. ദേവസ്വം ബോർഡിൽ നിന്ന് ഓണറേറിയം ലഭിക്കുന്നതിനാൽ തന്ത്രിയെ ഒരു പൊതുസേവകനായി കണക്കാക്കി അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകളും ചുമത്തിയിട്ടുണ്ട്.

ഉന്നതരുടെ അറസ്റ്റുകളോടെ സ്വര്‍ണപ്പാളി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കി. ഭരണപരമായ വീഴ്ച ആരോപിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവനോട് വിശദീകരണം ആവശ്യപ്പെട്ടു. ക്ഷേത്ര ആസ്തികൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനുമാണെന്ന് ബിജെപി ശക്തമായി വാദിച്ചു.

തന്ത്രിയിലേക്കും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥിലേക്കും മാത്രമാണ് അന്വേഷണം ഒടുങ്ങുന്നതെന്നും ഇതിന് പിന്നിലെ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും സംരക്ഷിക്കപ്പെടുകയാണെന്നും സംസ്ഥാന ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ക്ഷേത്ര ഭരണത്തിലെ സുതാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തിക്കാട്ടാൻ മകരവിളക്ക് ദിവസം ബിജെപി ശബരിമല സംരക്ഷണ ദീപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിലരിലേക്ക് മാത്രം അന്വേഷണം നീളുന്നതിനെ മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ചോദ്യം ചെയ്തു.

മുഖ്യപ്രതിയുടെ മൊഴികളുണ്ടായിട്ടും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുതിർന്ന ഉദ്യോഗസ്ഥൻ പിഎസ്. പ്രശാന്തിനെയും അറസ്റ്റ് ചെയ്യാത്തതിലെ നീതിനിഷേധവും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തന്ത്രിയുടെ പങ്ക് ആചാരപരമായ കാര്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നുവെന്നും ദേവസ്വം ഭണ്ഡാരത്തിന്റെ പൂർണ്ണ നിയന്ത്രണം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

റിമാൻഡ് റിപ്പോർട്ട് പ്രധാനമായും ആചാരലംഘനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാജീവരര് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. കടകംപള്ളി സുരേന്ദ്രനാണ് ഈ ഗൂഢാലോചനയിലെ പ്രധാന കേന്ദ്രമെന്ന് ആരോപിച്ച സുരേന്ദ്രൻ, ഔദ്യോഗിക മിനിറ്റ്സിൽ ഒപ്പുവെച്ച മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കർദാസിനെതിരെ നടപടിയെടുക്കാത്തത് എന്താണെന്നും ചോദ്യം ചെയ്തു.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ബല്ലാരി ആസ്ഥാനമാക്കിയ ജൂവലർ ഗോവർദ്ധനും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടൊപ്പമുള്ള ചിത്രം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. കേസിലെ അന്താരാഷ്ട്ര മാനങ്ങളെക്കുറിച്ച് നേരത്തെ പരാമർശങ്ങൾ ഉണ്ടായിട്ടും രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമായ മറുപടി നൽകിയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

sa-176

കേസുമായി ബന്ധപ്പെട്ട് പേരെടുത്ത ഒരു വ്യക്തിയെയും പാർട്ടി സംരക്ഷിക്കുന്നില്ലെന്നും, രാഷ്ട്രീയ, ഭരണ, സ്ഥാപന തലങ്ങളിൽ ഉത്തരവാദിത്തം നിശ്ചയിക്കുന്ന പൂർണ്ണവും നിഷ്പക്ഷവുമായ അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ബിജെപി നേതാക്കൾ നിലപാട് എടുത്തിട്ടുണ്ട്. എസ്ഐടി അന്വേഷണം തുടരുമ്പോൾ, ശബരിമല സ്വർണ്ണകൊള്ള വിശ്വാസവും പൊതുജനവിശ്വാസവും ഉൾപ്പെടുന്ന വിഷയങ്ങളെ കേരളം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ ഒരു അളവുകോലായി മാറിയിരിക്കുകയാണ്.

ഭക്തരെ സംബന്ധിച്ച് വിവാദങ്ങൾ ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഉയർത്തുന്നു. അതേസമയം സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു ക്ഷേത്രത്തിന്റെ സംരക്ഷണത്തിൽ, വ്യക്തികളെയും നിലവിലെ സംവിധാനത്തെയും സംസ്ഥാനം ഉത്തരവാദികളാക്കുന്നുണ്ടോ എന്നതിന്റെ ഒരു യഥാർത്ഥ പരീക്ഷണമാണിത്.

സ്വർണ പാളികൾ മാറിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊളളക്കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി.സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച കോടതി ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്നും നിർദേശിച്ചു.ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽയ

രേഖകളിൽ ഉള്ളത് ഗുരുതരവും ആശങ്കാജനകവുമായ കാര്യങ്ങളാണെന്ന് കോടതി പറഞ്ഞു. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ഉരുക്കിയ സ്വര്‍ണം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+