കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കളെ പൂട്ടും; മന്ത്രിക്കും എംപിക്കുമെതിരെ കേസെടുക്കും, നൂറ് പേര്‍ക്കെതിരെ കേസെടുത്തു

Google Oneindia Malayalam News

കൊച്ചി: പ്രതിഷേധങ്ങള്‍ അവസാനിക്കുകയും ശബരിമല സന്നിധാനം ബഹളങ്ങള്‍ ഒഴിയുകയും ചെയ്തിരിക്കെ, പോലീസ് പുതിയ നീക്കത്തിന്. സന്നിധാനത്ത് നാമജപം നടത്തി സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ തുടങ്ങി. നൂറ് പേര്‍ക്കെതിരെ കേസെടുത്തു. ആറ് പേരെ തിരിച്ചറിയുകയും ചെയ്തു.

ഇനി പ്രമുഖരായ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നാണ് വിവരം. സന്നിധാനത്തിന് നാമജപത്തിന് മുന്നില്‍ നിന്നവരില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എംപി വി മുരളീധരനുമുണ്ടായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് വിവരം. നേരത്തെ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയിലിലാണ്. വിശദാംശങ്ങള്‍....

 മൂന്ന് ദിവസം നടന്നത്

മൂന്ന് ദിവസം നടന്നത്

കഴിഞ്ഞ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സന്നിധാനത്ത് നാമജപം സംഘടിപ്പിച്ചിരുന്നു. ഇതില്‍ വ്യാഴാഴ്ച നാമജപം നടത്തിയവര്‍ക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. നൂറോളം പേര്‍ക്കെതിരെയാണ് കേസ്. കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലുമെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

വീഡിയോ പോലീസ് പരിശോധിക്കുന്നു

വീഡിയോ പോലീസ് പരിശോധിക്കുന്നു

വ്യാഴാഴ്ച കേസെടുത്തവരില്‍ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരുടെ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. നാമജപ പ്രതിഷേധത്തിന്റെ വീഡിയോ പോലീസ് പകര്‍ത്തിയിരുന്നു. ഇത് പരിശോധിച്ചാണ് പ്രതികള്‍ ഏത് ജില്ലക്കാരാണെന്ന് തിരിച്ചറിയുന്നത്.

 മുരളീധരന്‍ എംപിക്കെതിരെ...

മുരളീധരന്‍ എംപിക്കെതിരെ...

ചൊവ്വാഴ്ച നടന്ന നാമജപത്തിന് മുന്നില്‍ നിന്നവരില്‍ വി മുരളീധരന്‍ എംപി, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട എന്നിവരുമുണ്ടായിരുന്നു. ഇവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിട്ടില്ല. എന്നാല്‍ ഉടന്‍ കേസെടുക്കുമെന്നാണ് വിവരം.

ആസൂത്രിതമെന്ന് പോലീസ്

ആസൂത്രിതമെന്ന് പോലീസ്

ചൊവ്വാഴ്ച രാത്രി രണ്ട് സംഘങ്ങളാണ് ഒരേ സമയം നാമജപം നടത്തിയത്. ഇത് ആസൂത്രിതമാണെന്നാണ് പോലീസ് കരുതുന്നത്. വടക്കേ നടയിലുള്ള സംഘത്തിന്റെ മുന്‍നിരയിലാണ് മുരളീധരന്‍ എംപിയും ബിജെപി ജില്ലാ പ്രസിഡന്റുമുണ്ടായിരുന്നത്. ബുധനാഴ്ചയും നാമജപം നടന്നു.

പൊന്‍ രാധാകൃഷ്ണനെതിരെയും

പൊന്‍ രാധാകൃഷ്ണനെതിരെയും

ചൊവ്വാഴ്ച നടന്നതിന് സമാനമായ തരത്തില്‍ തന്നെ രണ്ടു സംഘങ്ങളാണ് ബുധനാഴ്ചയും നാമജപം നടത്തിയത്. ഇതില്‍ വടക്കേനടയിലെ നാമജപത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനുമുണ്ടായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നടപടി തുടങ്ങിയെന്നാണ് വിവരം.

വ്യാഴാഴ്ച നേതാക്കളില്ല

വ്യാഴാഴ്ച നേതാക്കളില്ല

എന്നാല്‍ വ്യാഴാഴ്ച നടന്ന നാമജപത്തിന് ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. ഈ സംഭവത്തിലാണ് കേസെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ നാമജപം നടത്തിയവര്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ചുകഴിഞ്ഞുവെന്നാണ് വിവരം.

പോരാടുമെന്ന് ശ്രീധരന്‍ പിള്ള

പോരാടുമെന്ന് ശ്രീധരന്‍ പിള്ള

പൊന്‍ രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. നേരത്തെ ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട കെ സുരേന്ദ്രന്‍ ജയിലിലാണ്. സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുരേന്ദ്രന്റെ മോചനത്തിന് വേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

അമ്മയുടെ അബുദാബി ഷോ; പുതിയ നിബന്ധനയുമായി ഡബ്ല്യുസിസി; ഹൈക്കോടതിയെ സമീപിച്ചുഅമ്മയുടെ അബുദാബി ഷോ; പുതിയ നിബന്ധനയുമായി ഡബ്ല്യുസിസി; ഹൈക്കോടതിയെ സമീപിച്ചു

അയോധ്യയില്‍ ഭീതി; രണ്ടരലക്ഷം പേര്‍ സംഘടിക്കുന്നു, ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ആഹ്വാനംഅയോധ്യയില്‍ ഭീതി; രണ്ടരലക്ഷം പേര്‍ സംഘടിക്കുന്നു, ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ആഹ്വാനം

English summary
Sabarimala protest: Police to register case against V Muralidharan, Union Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X