ശബരിമല വിധി: ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ചന്ദ്രചൂഡും നരിമാനും, ഹര്‍ജികള്‍ തള്ളി
ദില്ലി: ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല യുവതീ പ്രവേശന വിധിക്കെതിരായി സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വിശാല ഭരണഘടനാ ബെഞ്ചില്‍ നിന്നുള്ള തീരുമാനം വരുന്നതവരെ മാറ്റിവെക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
3:2 എന്ന നിലയിലായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിടാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് എഎം കാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവര്‍ പുനഃപരിശോധന ഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ നിന്നുള്ള തീരുമാനം വരുന്നതവരെ മാറ്റിവെക്കണമെന്ന വിധി പുറപ്പെടുവിച്ചു.

അതേസമയം, ജസ്റ്റിസ്‍ റോഹിന്‍റണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 28 ലെ വിധിക്കെതിരായി സമര്‍പ്പിച്ച എല്ലാം പുനഃപരിശോധനാ ഹര്‍ജികളും തള്ളണമെന്നും വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കണമെന്നും വിയോജന വിധിയില്‍ ഇരുവരും വ്യക്തമാക്കി.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജസ്റ്റിസുമാരായ റോഹിന്‍റണ്‍ നരിമാനും ഡിവൈ ചന്ദ്രചൂഢും വ്യക്തമാക്കി. അതേസമയം വിശാല ബെഞ്ചിന്‍റെ തീരൂമാനം വന്നതിന് ശേഷം പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ സുപ്രീംകോടതിയുടെ മുന്‍വിധി സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് ഇനിയും പ്രവേശിക്കാം എന്ന കാര്യത്തില്‍ ഇപ്പോള്‍ ആശയകുഴപ്പം തുടരുകയാണ്.












Click it and Unblock the Notifications