കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല; പുനഃപരിശോധന, റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി 6 ന് സുപ്രീംകോടതി പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും. ദേവസ്വം ബോര്‍ഡ് ഉള്‍പ്പടേയുള്ളുവര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളുമാണ് അടുത്ത ബുധനാഴ്ച്ച പരിഗണിക്കുക.

നേരത്തെ ജനുവരി 28 ന് ഹര്‍ജികള്‍ പരിണഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഭരണ ഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനെ തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു.

sabarimala3

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം പ്രവശേനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ലെ വിധിക്കെതിരായി 49 പുനഃപരിശോധനാ ഹര്‍ജികളും മൂന്ന് റിട്ട് ഹര്‍ജികളുമാണ് സുപ്രീകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

കോടതി വിധി നടപ്പാക്കുന്നതിന് തടസ്സം നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, രാമ രാജവര്‍മ്മ, ചലച്ചിത്ര താരം കൊല്ലം എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളും അന്ന് തന്നെ കോടതി പരിഗണിക്കും.

English summary
sabarimala women entry case supreme court will hear pleas february 6 kerala news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X