കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാണയുടെ വാചകമടിയില്‍ ആരും വീണുപോകും; തട്ടിപ്പിന് തുടക്കമിട്ടത് സിനിമ മോഹികളെ ലക്ഷ്യമാക്കി

Google Oneindia Malayalam News

കൊച്ചി: തൃശൂരിലെ സെയ്ഫ് ആന്‍ഡ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസില്‍ കമ്പനി എം ഡി പ്രവീണ്‍ റാണയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളോളം നൂറു കണക്കിന് നിക്ഷേപകരെയാണ് റാണ പറ്റിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രവണ്‍ റാണ ആദ്യമായി തട്ടിപ്പിന് തുടക്കമിട്ടത്. സിനിമ മോഹികളെ ലക്ഷ്യമിട്ടുകൊണ്ടാണ്. 2014ല്‍ ആണ് ഇതിന്റെയൊക്കെ തുടക്കം. വിശദാംശങ്ങളിലേക്ക്..

1

2014ല്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഒരു പത്രപരസ്യം നല്‍കി. ഈ ചിത്രത്തിന് ആയിരം നായകന്മാരും 1001 നായികമാരും എന്നാണ് പേരിട്ടത്. ചിത്രത്തിന്റെ ഓഡിഷന് വേണ്ടി നിരവധി പേര്‍ അഭിനയിക്കാന്‍ വേണ്ടി എത്തി. അന്ന് വന്നവര്‍ക്കെല്ലാം അഭിനയിക്കാന്‍ അവസരം നല്‍കുമെന്ന് പ്രവീണ്‍ റാണ ഉറപ്പ് നല്‍കികൊണ്ടായിരുന്നു പരസ്യം നല്‍കിയത്.

2

സിനിമയില്‍ അഭിനയിക്കാന്‍ എത്തിയവരില്‍ നിന്ന് എല്ലാം 20000 രൂപ വരെയാണ് വാങ്ങിയത്. ഇതുവഴി മാത്രം ലക്ഷക്കണക്കിന് രൂപയാണ് പ്രവീണ്‍ റാണ അന്ന് തട്ടിയെടുത്തത്. ഇത്തത്തില്‍ തട്ടിപ്പിന് ഇരയായവര്‍ അനുഭവം തുറന്നുപറയുന്നുണ്ട്. തൃശൂര്‍ വപീച്ചി വിലങ്ങൂര്‍ സ്വദേശിയായ ശരത് പറയുന്നത് ഇങ്ങനെയാണ്, അന്ന് തന്നോട് 15,000 രൂപയാണ് ചോദിച്ചതെന്ന് ശരത്ത് പറയുന്നു.

3

അത്രയും തുക എന്ന് കൊടുക്കാനുണ്ടായിരുന്നില്ല. 7000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് പലരും പതിനായിരവും 20000 രൂപയൊക്കെ കൊടുത്തിട്ടുണ്ട്. പണം കിട്ടുന്നവരെ അടുത്ത ദിവസം സിനിമ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെന്ന് ശരത്ത് പറയുന്നു. എന്നാല്‍ പണം കിട്ടിയതിന് ശേഷം വിളിച്ചാല്‍ പോലും ഫോണെടുക്കാത്ത അവസ്ഥയാണുണ്ടായതെന്ന് ശരത്ത് വെളിപ്പെടുത്തുന്നു.

4

പ്രവീണ്‍ റാണയ്ക്ക് ആരെയും വാചകമടിച്ച് വീഴ്ത്താനുള്ള കഴിവുണ്ടായിരുന്നു. അങ്ങനെയാണ് പല തട്ടിപ്പും ആസൂത്രണം ചെയ്തത്. വിശ്വസിക്കാന്‍ പ്രയാസമുള്ള പെരുംനുണകള്‍ അയാളുടെ നാക്കില്‍ നിന്ന് വീഴുമ്പോള്‍ എല്ലാവരും സത്യമാണെന്ന് വിശ്വസിക്കും. മറ്റുള്ളവരെ പറ്റിച്ച് കോടികള്‍ തന്റെ അക്കൗണ്ടിലേക്ക് എത്തിക്കാന്‍ മിടുക്കുള്ള തട്ടിപ്പുകാരനായിരുന്നു പ്രവീണ്‍ റാണയെന്നാണ് പരാതിക്കാര്‍ പറയുന്നത്.

5

വ്യവസായ പ്രമുഖനായ യൂസഫലിയെ പരാജയപ്പെടുത്തിയെന്നാണ് തന്റെ ജീപ്പ് റാംഗ്ലറിന് 1 എന്ന നമ്പര്‍ സ്വന്തമാക്കിയത്. ബിസ്‌നസ് രംഗത്ത് താന്‍ മുന്‍നിരയിലാണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാനാണ് ഇത്തരത്തില്‍ ഇത്തരത്തിലുള്ള കള്ളങ്ങള്‍ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. തട്ടിപ്പ് നടത്താന്‍ വേണ്ട എല്ലാ വിധത്തിലുള്ള നമ്പറുകളും പ്രവീണ്‍ റാണയുടെ കൈവശമുണ്ടായിരുന്നു.

6

പ്രവീണ്‍ റാണയുടെ എല്ലാ അക്കൗണ്ടുകളും കാലിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. പിടിയിലാകുമ്പോള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തത് ആയിരം രൂപയും ആറ് ഹാര്‍ഡ് ഡിസ്‌കും ലാപ്്പ്പും മാത്രമാണ്. തട്ടിച്ച കോടിക്കണക്കിന് രൂപ എവിടെയാണെന്ന് സംബന്ധിച്ച് ഒറു വിവരവുമില്ല. ഹാര്‍ഡ് ഡിസ്‌കില്‍ റാണയുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്.

7

ഇപ്പോള്‍ റാണയ്‌ക്കെതിരെ 31 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് റാണയില്‍ നിന്നും വിശദമായ മൊഴി എടുക്കുന്നുണ്ട്. 16 കോടി രൂപ സുഹൃത്ത് ഷൗക്കത്തിന് കടം കൊടുത്തെന്നാണ് പൊലീസിന് നല്‍കിയ മൊഴി. കൂടാടെ പാലക്കാട് 50 സെന്റ് സ്ഥലമുണ്ടെന്നും റാണ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

8

എന്നാല്‍ തട്ടിയെടുത്ത പണം പല സ്ഥലങ്ങളിലായി നിക്ഷേപിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. 150 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതു സംബന്ധിച്ച് വ്യക്തമായ വിവങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൊടൈക്കനാലില്‍ ആഡംബര വില്ലകള്‍ റാണയ്ക്കുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. പിടിക്കപ്പെടുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് റാണ അക്കൗണ്ടിലുള്ള പണം പിന്‍വലിച്ചതെന്നും പൊലീസ് കരുതുന്നുണ്ട്.

English summary
Safe and Strong fraud Case: Praveen Rana started the financial fraud targeting movie lovers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X