യുവാവ് പൊലീസ് കസ്‌റ്റഡിയില്‍ മരിച്ച സംഭവം; മൂന്ന് പൊലീസുകാര്‍ക്ക് സസ്പെൻഷൻ
കോഴിക്കോട്:വടകരയിൽ പൊലീസ് കസ്‌റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെൻഷൻ. വടകര എസ്ഐ എ.നിജേഷ്, എഎസ്ഐ എ.എൻ.അരുൺ കുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവർക്കാണ് സസ്പെൻഷൻ. ഉത്തര മേഖലാ ഐജി രാഹുൽ ആർ.നായരാണ് നടപടിയെടുത്തത്.
സംഭവം നടക്കുമ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥർ പ്രഥമദൃഷ്ട്യാ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആർ.ഹരിദാസനാണ് കേസിന്‍റെ അന്വേഷ ചുമതല.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.ജൂലൈ 29ന് കോഴിക്കോട് കലക്ടറേറ്റിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെകെ രമ എംഎൽഎയും ആവശ്യപ്പെട്ടിരുന്നു.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യുഡിഎഫും ബിജെപിയും പൊലീസ് സ്റ്റേഷനിലേക്കു മാർച്ചും
നടത്തിയിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് കല്ലേരി സ്വദേശി സജീവൻ പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.വാഹനാപകടക്കേസുമായി ബന്ധപ്പെട്ടാണ് സജീവനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്‍റെ മര്‍ദനമേറ്റാണ് സജീവൻ മരിച്ചതെന്ന ബന്ധുകള്‍ ആരോപിച്ചിരുന്നു. സിഗ്നൽ കടക്കുന്നതിനിടെ സജീവൻ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്നാണ് വടകര പൊലീസ് ഇന്നലെ രാത്രി സജീവനെ കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിൽനിന്ന് പുറത്തു വന്ന ഉടൻ സ്റ്റേഷന് മുന്നിൽ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു.സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിലെത്തിച്ചത്.ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പ് സജീവൻ മരിച്ചിരുന്നു.മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്.ഐ മർദിച്ചെന്നായിരുന്നു സുഹൃത്തുക്കളുടെ ആരോപണം.പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും മുമ്പ് പൊലീസ് മര്‍ദിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.
നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് പൊലീസ് സജീവനെ സ്‌റ്റേഷനിൽ തന്നെ ഇരുത്തുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.അതേസമയം കസ്റ്റഡിയിലിരിക്കെ അല്ല സജീവൻ മരിച്ചതെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നും അതിനുശേഷമാണ് കുഴഞ്ഞു വീണതെന്നുമാണ് പൊലീസ് അറിയിച്ചത്. സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കിയതായും പൊലീസ് പറഞ്ഞിരുന്നു.
'ഞാന്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും












Click it and Unblock the Notifications