Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ പിണറായിയെ വെട്ടി സജി ചെറിയാന്‍, വയനാട്ടില്‍ ശശീന്ദ്രന്‍ തന്നെ

കല്‍പറ്റ/ ആലപ്പുഴ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ആദ്യ ജില്ലാ സമ്മേളനങ്ങളില്‍ അല്‍പം നാടകീയത. വയനാട് ജില്ലാ സമ്മേളനം സമാധാനപൂര്‍വ്വം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തപ്പോള്‍ ആലപ്പുഴയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു.

വയനാട്ടില്‍ നിലവിലെ ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രനെ എതിര്‍പ്പുകളില്ലാതെ തിരഞ്ഞെടുത്തപ്പോള്‍ ആലപ്പുഴയില്‍ സജി ചെറിയാന്‍ ആദ്യമായി ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയിരിക്കുന്നു. മൂന്നാം തവണയാണ് സികെ ശശീന്ദ്രന്‍ വയനാട് ജില്ലാ സെക്രട്ടറിയാകുന്നത്.

CPM Flag

പിണറായി വിജയന്റെ താത്പര്യം പോലും മറികടന്നാണ് സജി ചെറിയാന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയാകുന്നത്. ഹരിപ്പാട് മുന്‍ എംഎല്‍എല്‍എ ആയ ടികെ ദേവകുമാറിന്റെ പേരായിരുന്നു പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജി സുധാകരന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സജി ചെറിയാന്റെ പേര് ഉയര്‍ന്ന് വന്നത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ സുധാകരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ നിലവിലെ ജില്ലാ സെക്രട്ടറി സിബി ചന്ദ്ര ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് താന്‍ ഇനി സെക്രട്ടറിയാകാനില്ലെന്ന് ചന്ദ്രബാബു പ്രഖ്യാപിക്കുകയായിരുന്നു.

ചന്ദ്രബാബുവിനെ സെക്രട്ടറിയായി നിലനിര്‍ത്താന്‍ ഐസക് വിഭാഗത്തിന് സമ്മതമായിരുന്നുവെങ്കിലും ജി സുധാകരന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തിയുക്തം എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ചന്ദ്രബാബു പിന്‍മാറിയത്.

സജി ചെറിയാന്‍ അടുത്തിടവരെ ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവായിരുന്നു. എന്നാല്‍ സിപിഎമ്മിലെ സംസ്ഥാനതലത്തിലുള്ള വിഭാഗീയത പോലെ അല്ല ആലപ്പുഴയിലെ വിഭാഗീയത. അവിടെ ഗ്രൂപ്പുകള്‍ക്കുള്ളില്‍ തന്നെ ഗ്രൂപ്പുകളുണ്ട്. ഔദ്യോഗിക പക്ഷത്തുള്ള തോമസ് ഐസക്കും ജി സുധാകരനും രണ്ട് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നത് തന്നെ ഉദാഹരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+