കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ തന്നെ സമ്മതിച്ചല്ലോ, സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്'; കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനക്ക് എതിരെ വിവാദ പരാമർശം നടത്തിയ സജി ചെറിയാൻ വിഷയത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ. തനിക്ക് തെറ്റു പറ്റിയെന്ന് സജി ചെറിയാൻ തന്നെ പാർട്ടിയോട് സമ്മതിച്ചതായി കോടിയേരി പറഞ്ഞു.

മന്ത്രി സ്ഥാനം രാജിവച്ച തീരുമാനം പാർട്ടി നിലപാടിന്റെ അടിസ്ഥാനത്തിലാണ്. സജി ചെറിയാൻ വഹിച്ച വകുപ്പുകൾക്ക് പകരം ഇനിയൊരു മന്ത്രി ഉടൻ ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
എന്നാൽ, വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വിഭജിച്ച് നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ നടക്കുക എന്നും കോടിയേരി വിശദീകരിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ : -

k

'സജി ചെറിയാൻ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണെങ്കിൽ രാജി വയ്ക്കേണ്ട എന്നു മാത്രമേ പാർട്ടി പറയൂ. പക്ഷേ , ഇവിടെ തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ തന്നെ പാർട്ടിക്ക് മുന്നിൽ സമ്മതിച്ചു. അദ്ദേഹത്തിന്റെ രാജി നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ഇക്കാര്യം മാധ്യമങ്ങൾ അറിയാൻ വൈകി.

അടുത്ത ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ സംഭവിച്ച കാര്യങ്ങൾ സെക്രട്ടറിയേറ്റ് പരിശോധിച്ചിരുന്നു. മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്റെ തീരുമാനം സന്ദർഭോചിതമായ കാര്യമാണ്. എപ്പോഴും സി പി എം ഭരണഘടന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടിയാണ് പാർട്ടി പോരാടുന്നതും നിലകൊള്ളുന്നതും.

ജനാധിപത്യത്തിന്റെ അടിസ്ഥാനം പോലും ഭരണഘടനയാണ്. മന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് സജി ചെറിയാൻ നടത്തിയ പ്രസംഗം വീഴ്ച സംഭവിച്ചതാണെന്ന് മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് രാജിയുടെ കാര്യത്തിൽ തീരുമാനമുണ്ടായത്. മന്ത്രി സ്ഥാനം രാജിവച്ച് സജി ചെറിയാൻ പുറത്തുപോയപ്പോൾ പ്രശ്നങ്ങൾ അപ്രസക്തമായി. വിഷയത്തിൽ പാർട്ടി ജനങ്ങൾക്ക് വിശദീകരണം നൽകും.

'ഞാന്‍ പെറ്റിയടക്കാം.. സജി ചെറിയാന്‍ എംഎല്‍എ പെറ്റി അടച്ചതിനുശേഷം മാത്രം...': ഷോണ്‍ ജോര്‍ജ്'ഞാന്‍ പെറ്റിയടക്കാം.. സജി ചെറിയാന്‍ എംഎല്‍എ പെറ്റി അടച്ചതിനുശേഷം മാത്രം...': ഷോണ്‍ ജോര്‍ജ്

ഇതിനുവേണ്ടി അടുത്ത ആഴ്ചയിൽ ഏരിയ അടിസ്ഥാനത്തിൽ വിശദീകരണം യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം . പക്ഷേ രാജിവച്ച് സജി ചെറിയാൻ പുറത്തു പോയെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരു മന്ത്രിയെ തൽക്കാലം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകാനാണ് തീരുമാനം.

വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

തെറ്റുപറ്റിയെന്ന് സജി ചെറിയാൻ തന്നെ സമ്മതിച്ചല്ലോ. ഈ വിഷയത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ഈ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ രാജി '...

English summary
saji cheriyan indian constitution remarks: kodiyeri balakrishnan reacted over this matter goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X