ദയവായി മെട്രോയെ വിട്ടേക്ക്..ഇത് നിങ്ങള്‍ക്കുള്ളതല്ല..!! സലിം കുമാറിന്റെ ഉപദേശ ട്രോള്‍...!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ കൊച്ചി മെട്രോ ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. ഇ ശ്രീധരന്‍ അടക്കമുള്ളവരെ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയത് ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞു. അതിനിടെ മെട്രോയില്‍ യാത്രയ്‌ക്കൊരുങ്ങുന്ന മലയാളികള്‍ക്ക് ചെറിയ വലിയ ഒരു ഉപദേശവുമായി നടന്‍ സലീം കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മലയാളികളുടെ ചില സ്വഭാവങ്ങളെ ട്രോളുക കൂടിയാണ് സലീം കുമാര്‍.

വയറ് വേദനയ്ക്ക് ചികിത്സ തേടി മന്ത്രവാദിയുടെ അടുത്ത്...!! യുവതിയോട് ചെയ്തത് ഞെട്ടിക്കും...!!

വേണ്ടാത്ത ശീലങ്ങൾ

വേണ്ടാത്ത ശീലങ്ങൾ

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്ത് ഉള്ള ആളുകളേക്കാളും സാക്ഷരതയും സംസ്‌ക്കാരവും ഉണ്ടെന്ന് വീമ്പ് പറയുന്ന മലയാളിക്ക് ചില വേണ്ടാത്ത ശീലങ്ങളുണ്ട്. പരസ്യം പതിക്കരുത് എന്നെഴുതിയ ചുമരില്‍ തന്നെ പരസ്യമെഴുത്തില്‍ തുടങ്ങി പൊതുവാഹനങ്ങളില്‍ കോറിയും എഴുതിയും വൃത്തികേടാക്കുക വരെയുള്ള പല ശീലങ്ങള്‍

കോറലും വരയും വേണ്ട

കോറലും വരയും വേണ്ട

ഇത്തരം അസുഖങ്ങള്‍ ഉള്ളവര്‍ തല്‍ക്കാലം കൊച്ചി മെട്രോയില്‍ കയറരുതെന്നാണ് നടന്‍ സലീം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഉപദേശിക്കുന്നത്. മറ്റു വാഹനങ്ങളില്‍ കുത്തിവരച്ചും തുപ്പിയും ശീലമുള്ളവരുടെ കാര്യം കഷ്ടത്തിലാവുമെന്ന് സലിം പറയുന്നു

മെട്രോയെ വിട്ടേക്ക്

മെട്രോയെ വിട്ടേക്ക്

മെട്രോയില്‍ കയറി അത്തരം തറപണികള്‍ ചെയ്താല്‍ പിഴ മാത്രമല്ല അഴിയുമെണ്ണേണ്ടി വരും. മെട്രോ സ്‌റ്റേഷനുകളിലേയും ട്രെയിനുകളിലേയും സുരക്ഷാ സംവിധാനം അത്രയ്ക്കുണ്ട്. അത്തരക്കാര്‍ ദയവായി മെട്രോയെ വിട്ടേക്ക്

മെട്രോയെ കാത്ത്

മെട്രോയെ കാത്ത്

ശുചിത്വം പോലുള്ള നല്ല ശീലങ്ങള്‍ മലയാളിയെ പഠിപ്പിക്കാന്‍ മെട്രോയ്ക്കാവും എന്നും സലിം കുമാര്‍ എഴുതുന്നു. പറവൂരുകാരനായ താനും മറ്റു മലയാളികളെ പോലെ കൊച്ചി മെട്രോ ഓടുന്നത് കാണാന്‍ കാത്തിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ്

സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Actor Salim Kumar's facebook post on Kochi metro
Please Wait while comments are loading...