കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീം രാജ്: സര്‍ക്കാരിനെതിരെ സിബിഐ കോടതിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഭൂമി തട്ടിപ്പ് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ കുടുക്കാനുറച്ച് സിബിഐ. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചു.

കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുകളില്‍ സംസ്ഥാന പോലീസ് സഹകരിക്കുന്നില്ലെന്നാണ് സിബിഐയുടെ പരാതി. അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യേണ്ട പോലീസ് നിസ്സഹകരിക്കുകയാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഇല്ലെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന സൂചനയും സിബിഐ നല്‍കുന്നുണ്ട്.

Salim Raj

സലീം രാജിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തേയുള്ളതാണ്. വെറും ഒരു പോലീസുകാരനായ സലീം രാജിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ തന്നെ കോടതിയില്‍ ഹാജരായ സംഭവവും ഉണ്ടായി.

സലീം രാജ് വിഷയത്തില്‍ കോടതി തന്നെ പലസമയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വമിര്‍ശിച്ചു. സലീം രാജ് സുപ്പര്‍ ഡിജിപി ആണോ എന്നും കോടതി ചോദിച്ചു. സലീം രാജിന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ചും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

സോളാര്‍ തട്ടിപ്പ് കേസില്‍ പെട്ടതിനെ തുടര്‍ന്നാണ് സലീം രാജിനെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ചുമതലയില്‍ നിന്ന് നീക്കുന്നത്. എന്നാല്‍ സോളാര്‍ കേസില്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്ന് സലീം രാജിനെ ഒഴിവാക്കി.എന്തായാലും സിബിഐയുടെ ഹര്‍ജി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയേക്കും എന്നാണ് സൂചന.

English summary
Salim Raj's land fraud case: CBI against state government in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X