കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാലിനി ആരാ മോള്‍... തട്ടിപ്പില്‍ അര്‍ദ്ധ സെഞ്ച്വറി

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: ഹൈക്കോടതി അഭിഭാഷകയാണെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ വിവഹം കഴിച്ച് പറ്റിച്ച ശാലിനിക്കെതിരെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്ത്. ശാലിനി ഇതുവരെ അമ്പതിലേറെ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായാണ് വിവരം.

മലപ്പുറം സ്വദേശിയില്‍ നിന്ന് ബ്ലാങ്ക് ചെക്കും സ്വന്തമാക്കിയാണ് ശാലിനി മുങ്ങിയത്. അതും വിവാഹംകഴിച്ച് ഒരാഴ്ച കൂടെ താമസിച്ചതിന് ശേഷം. ചെക്കുമായി മുങ്ങിയ ശാലിനി പിന്നെ പൊങ്ങിയില്ല. നാണക്കേട് ഭയന്ന് ഇയാള്‍ പരാതിയും നല്‍കിയില്ല. പത്രപ്പരസ്യം കണ്ട് വിവാഹം കഴിച്ചതായിരുന്നു ശാലിനിയെ.

Salini

മുക്കുപണ്ടം പണയംവച്ചാണ് ശാലിനി തട്ടിപ്പ് തുടങ്ങുന്നതത്രെ. സ്വന്തം നാട്ടിലെ സഹകരണ ബാങ്കില്‍ ആയിരുന്നു മുക്കുപണ്ടം പണയം വച്ചത്. ഇത് പിടിക്കപ്പെട്ടപ്പോള്‍ അവിടെ നിന്ന് മുങ്ങി. വിവാഹിതയായിരുന്ന ശാലിനി മകനുമൊത്തായിരുന്നു താമസം. ഭര്‍ത്താവ് വിദേശത്തായിരുന്നു.

പിന്നീട് ശാലിനി തട്ടിപ്പ് ഒരു ജോലി പോലെ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ബാങ്ക് ജോലി സംഘടിപ്പിച്ച തരാമെന്ന് പറഞ്ഞ് ഒരു കുടംബത്തില്‍ നിന്ന് ശാലിനി തട്ടിയെടുത്തത് ഇരുപത് ലക്ഷത്തോളം രൂപയാണ്.

കേരളത്തിന് പുറത്തും ശാലിനി തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബാംഗ്ലൂര്‍ സ്വദേശികളുടെ വീട്ടില്‍ ആയയായി ജോലി ചെയ്യവേ ഏഴ് ലക്ഷമാണ് തട്ടിയെടുത്തത്. ശാലിനിയോടൊപ്പം നാട് വിട്ടുപോയ മകന്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല.

വെറും ഏഴാംക്ലാസ്സ് വിദ്യാഭ്യാസം മാത്രമാണ് ശാലിനിക്കുള്ളത്. എന്നാല്‍ ആരേയും പറഞ്ഞ് മയക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചിങ്ങവനത്തെ ഓട്ടോ ഡ്രൈവറില്‍ നിന്ന് തട്ടിയെടുത്തത് അമ്പതിനായിരം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും ആണ്.

English summary
Salini: police reveals the story of a professional fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X