അരുംകൊല രാഷ്ട്രീയത്തിനെതിരെ ഉണര്‍ത്തുപാട്ടായി 'വാളല്ല എന്‍ സമരായുധം'
മാനന്തവാടി: രാഷ്ട്രീയ പ്രതിയോഗികളെ കൊന്നുതള്ളുന്ന അരുംകൊല രാഷ്ട്രീയത്തിനെതിരെ അമ്മമനസിന്റെ തേങ്ങലുകള്‍ പങ്കുവെച്ച് സംസ്‌ക്കാരസാഹിതിയുടെ വാളല്ല എന്‍ സമരായുധം 'കലാജാഥ. സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകം ആയുധങ്ങള്‍ ഉപേക്ഷിച്ച് ആശയങ്ങള്‍ ആയുധമാക്കണമെന്ന സന്ദേശമാണ് ഉയര്‍ത്തുന്നത്. സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സി.പി മുഹമ്മദ് ഉദ്ഘാടനം ചെയ്ത കലാജാഥയിലെ നാടകത്തില്‍ ഷുഹൈബും ടി.പി ചന്ദ്രശേഖരനുമെല്ലാം കടന്നുവരുന്നുണ്ട്.
ഗോരക്ഷയുടെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെയും നാടകം പ്രതികരിക്കുന്നു. വര്‍ഗീയ ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒടുവില്‍ ഒരേ തൂവല്‍പക്ഷികളാകുന്ന അപകടവും തന്‍മത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. രണ്ടു ഗാനങ്ങളും ആക്ഷേപഹാസ്യവുമായി ഓട്ടന്‍തുള്ളലും 35 മിനുറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിലുണ്ട്. ശിവദാസ് കോങ്ങാട്, പ്രേമ വണ്ടൂര്‍, ജയരാജ് പേരാമ്പ്ര, ഷിനോദ് പേരാമ്പ്ര, ശിവാനി പാലക്കാട്, ഒ.എന്‍.ഡി ബാബു, പ്രജീഷ് കുറ്റ്യാടി എന്നിവരാണ് അഭിനേതാക്കള്‍. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയുടെ മുന്നൊരുക്കവുമായി തലേദിവസം അതേ സ്വീകരണ കേന്ദ്രങ്ങളില്‍ അതേ സമയത്താണ് കലാജാഥ എത്തുന്നത്.

ജാഥാ ക്യാപ്റ്റന്‍കൂടിയായ ആര്യാടന്‍ ഷൗക്കത്താണ് നേതൃത്വം നല്‍കുന്നത്. സാഹിതി ജില്ലാ ചെയര്‍മാന്‍ സുരേഷ്ബാബു വാളല്‍ ആധ്യക്ഷം വഹിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരെ അമ്മ മനസ് ഡിജിറ്റല്‍ പ്രതിരോധവും ജനമോചനയാത്ര ജില്ലാ ഫേസ്ബുക്ക് പേജ് ഉദ്ഘാടനവും ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു. സാഹിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, മൊയ്തുട്ടി, ഡി.സി.സി സെക്രട്ടറി എം.ജി ബിജു, അഡ്വ. വേണുഗോപാല്‍, വിനോദ് തോട്ടത്തില്‍, സുന്ദര്‍രാജ് എടപ്പെട്ടി, എം.വി രാജന്‍, ജോഷി കുരീക്കാട്ടില്‍, കെ.ഡി രവീന്ദ്രന്‍, ഒ.ജെ മാത്യു, എം.കെ ഗിരീഷ്‌കുമാര്‍, വിജി പ്രസംഗിച്ചു.












Click it and Unblock the Notifications