Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുറ്റാരോപിതരായ ഒരുപറ്റം വിഗ്രഹങ്ങളെ സംരക്ഷിക്കുന്ന ഭരണകൂടമാണ് കേരളത്തില്‍'; സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു . ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് പാര്‍വതി പറഞ്ഞത് . ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞിരുന്നു .

1

കൂടാതെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നതെന്നും പാര്‍വ്വടി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ പാര്‍വ്വതിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും എന്ന നടി പാര്‍വതിയുടെ പ്രസ്താവന വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

2

തൊഴില്‍ സ്ഥലത്തെ ലൈഗീകമുതലെടുപ്പ് എന്ന ഗുരുതരമായ കുറ്റം ആരോപിതരായ ഒരുപറ്റം വിഗ്രഹങ്ങളെ സംരക്ഷിക്കുന്ന ഒരു ഭരണകൂടമാണ് കേരളത്തില്‍ ഇന്നുള്ളത് എന്ന് നമുക്കതിനെ മറ്റൊരു രീതിയില്‍ വായിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് സനല്‍ കുമാര്‍ ശശിധരന്റെ പ്രതികരണം. പോസ്റ്റിന്റെ പൂര്‍ണരൂപം.

3

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും എന്ന നടി പാര്‍വതിയുടെ പ്രസ്താവന വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്. റിപോര്‍ട്ട് പുറത്തുവിടേണ്ട എന്ന സര്‍ക്കാര്‍ തീരുമാനത്തിന് പല മാനങ്ങളുണ്ട്. അത് സിനിമാമേഖലയെ മാത്രം സംബന്ധിച്ച ഒന്നല്ല. തൊഴില്‍ സ്ഥലത്തെ ലൈഗീകമുതലെടുപ്പ് എന്ന ഗുരുതരമായ കുറ്റം ആരോപിതരായ ഒരുപറ്റം വിഗ്രഹങ്ങളെ സംരക്ഷിക്കുന്ന ഒരു ഭരണകൂടമാണ് കേരളത്തില്‍ ഇന്നുള്ളത് എന്ന് നമുക്കതിനെ മറ്റൊരു രീതിയില്‍ വായിക്കാം.

4

ഇനി മറ്റൊരു വായനകൂടി സാധ്യമാണ്. നമ്മുടെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിഗ്രഹങ്ങളാരും വായതുറക്കാതിരിക്കാന്‍ ഒരു മണിച്ചിത്രത്താഴായി സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെ ഉപയോഗിക്കുകയാണ്. എങ്ങനെയായാലും സ്ത്രീസൗഹൃദപരമെന്ന് ഊറ്റം കൊളളുന്ന ഒരു രാഷ്ട്രീയകക്ഷിക്ക് ഇത് ഭൂഷണമല്ല.

5

തെറ്റായ വഴിക്കുപൊകുന്ന സര്‍ക്കാരിനെ തിരുത്താന്‍, രക്തസാക്ഷികള്‍ ചോരതന്ന് വളര്‍ത്തിയ ഇടത് പ്രസ്ഥാനത്തിന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. അതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ ഇടതുപക്ഷത്തെന്ന് വീമ്പുകൊള്ളുന്ന എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സിനിമാക്കാരികളായ കുറെ പെണ്ണുങ്ങളുടെ പ്രശ്‌നം എന്നിതിനെ കണ്ടില്ലെന്ന് നടിക്കുന്നത് കൊള്ളരുതായ്മയാണ്- സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

6

നേരത്തെ മറ്റൊരു പോസ്റ്റിലും സനല്‍ കുമാര്‍ ശശിധരന്‍ ഇതേ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ആ പോസ്റ്റ് ഇങ്ങനെ, 'വിഗ്രഹങ്ങള്‍ ഉടയുമെന്നൊക്കെ ചുമ്മാ പറയുന്നതല്ലേ. വിഗ്രഹങ്ങള്‍ എന്ത് പുറത്തുവന്നാലും ഉടയില്ല എന്ന് ഇത്രയും കാലത്തിനകം ആര്‍ക്കും മനസിലായിട്ടില്ല എന്നത് കഷ്ടം തന്നെ. ബലാല്‍സംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത കേസ് അട്ടിമറിക്കാന്‍ ക്യൂ നില്‍ക്കുന്നവര്‍ ആരൊക്കെയാണ്'

7

ന്യായീകരിക്കാനും നിശ്ശബ്ദതകൊണ്ട് തമസ്‌കരിക്കാനും എത്ര മഹാന്മാര്‍. പിന്നെന്തുകൊണ്ടാണ് ഹേമ കമ്മി(റ്റി /ഷന്‍) റിപ്പോര്‍ട്ട് പുറത്തുവരാത്തത്? ഉത്തരം സിംപിള്‍. രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകും. സിനിമാക്കാര്‍ മാത്രമായിരിക്കില്ല രാഷ്ട്രീയത്തിലും സിനിമയിലുമായി പിണഞ്ഞുകിടക്കുന്ന അഴുക്കുചാലുകളിലെ സ്രാവുകള്‍ ഉറപ്പായും ഉള്ളിലുണ്ടാവും. ജീവന്‍ പണയം വെച്ചും ഏതെങ്കിലുമൊക്കെ സ്ത്രീകള്‍ അതൊക്കെ കമ്മി(റ്റി/ഷന്‍)ക്കു മുമ്പാകെ പറഞ്ഞിട്ടുണ്ടാവും. പാര്‍വതി പറയുംപോലെ ഇലക്ഷന്‍ സമയത്തും അത് വരാന്‍ പോകുന്നില്ല. അത് പുറത്തു വരണമെങ്കില്‍ ഒരു ജൂലിയന്‍ അസാന്‍ജ് വേണ്ടിവരും- സനല്‍ കുമാര്‍ ശശിധരന്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+