'മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും ഇപ്പോഴും കഴിയും'; അച്ചടക്കമുള്ള ബിജെപിക്കാരനാണെന്ന് സന്ദീപ്
തിരുവനന്തപുരം: ബി ജെ പിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രത്യേക പദവി വേണ്ട എന്ന് മുന്‍ വക്താവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരത്ത് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
സന്ദീപ് വാര്യരുടെ വാക്കുകള്‍ ഇങ്ങനെയാണ്...രാജ്യം ആദ്യം പാര്‍ട്ടി പിന്നീട് സ്വയം അവസാനം എന്ന് വിശ്വസിക്കുന്നവരാണ്. എന്റെ വായില്‍ നിന്ന് ഒരുവാക്ക് പോലും പാര്‍ട്ടിക്കെതിരായി കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ഞാനിപ്പോള്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളുടെ മുന്നില്‍ വെക്കുന്നു.

എന്നെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതിന് അപ്പുറം ആ വിഷയത്തില്‍ ഒരു വാക്ക് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബാക്കിയൊക്കെ ചില മാധ്യമങ്ങള്‍ ഉണ്ടാക്കി വിടുന്നതാണ്. അത്തരം ഗോസിപ്പുകളോട് പ്രതികരിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.

എനിക്ക് പറയാനുള്ള പാര്‍ട്ടിയുടെ ഉചിതമായ ഫോറത്തില്‍ ഞാന്‍ പറയും. എനിക്ക് പറയാനുള്ള പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. അതിനപ്പുറം എന്റെ ഭാഗത്ത് നിന്ന് ബി ജെ പിക്കെതിരായി ഏതെങ്കിലും തരത്തില്‍ ഒരു വാക്ക് കിട്ടില്ല. അച്ചടക്കമുള്ള ബി ജെ പി പ്രവര്‍ത്തകനാണ്. ഏകദേശം 20 വര്‍ഷത്തോളമായി ബി ജെ പിയുടെ വിവിധ ചുമതലകള്‍ ഞാന്‍ വഹിച്ചിട്ടുണ്ട്.

എനിക്കിപ്പോഴും മുദ്രാവാക്യം വിളിച്ച് കൊടുക്കാനും പോസ്റ്ററൊട്ടിക്കാനും കഴിയും. പാര്‍ട്ടി എവിടെ പ്രവര്‍ത്തിക്കണം എന്ന് പറയുന്നുവോ അവിടെ പ്രവര്‍ത്തിക്കും. പാര്‍ട്ടിക്ക് വേണ്ടി ഏത് പ്രവര്‍ത്തനം ചെയ്യാനും ഒരു മടിയുമില്ല,. പൊതുജനങ്ങളെ സേവിക്കാന്‍ ഏതെങ്കിലും തരത്തില്‍ പദവി വേണം എന്ന നിര്‍ബന്ധമൊന്നും എനിക്കില്ല.

എനിക്ക് എല്ലാ ഘട്ടത്തിലും പാര്‍ട്ടി അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ സന്ദീപ് വാര്യരെ ദിവസങ്ങള്‍ക്ക് മുമ്പാണ് ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയത്. നിലവില്‍ സന്ദീപ് വാര്യര്‍ക്ക് പാര്‍ട്ടിയില്‍ ഔദ്യോഗിക പദവികളെന്നുമില്ല.

സന്ദീപ് വാര്യര്‍ ചില പാര്‍ട്ടി പരിപാടികള്‍ക്കായി നടത്തിയ ഫണ്ട് ശേഖരണത്തെ കുറിച്ചും പരാതി ഉന്നയിച്ചതോടെയാണ് നടപടിയെടുത്തത് എന്നാമ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഫണ്ട് സ്വരൂപിച്ചെന്ന ആരോപണം ജോര്‍ജ് കുര്യനാണ് അന്വേഷിച്ചത്. അതേസമയം സന്ദീപിനെ നീക്കം ചെയ്തതിനെതിരെ ഒരു വിഭാഗം അണികള്‍ സോഷ്യല്‍ മീഡിയയില്‍ കെ സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications