കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'15 ശതമാനം,അതൊരു ചെറിയ സംഖ്യയല്ല എന്നോർക്കണം. ഓർത്താൽ നന്ന്'

  • By Aami Madhu
Google Oneindia Malayalam News

ഇടുക്കി: തൂക്കുപാലത്തു ബിജെപി-എസ്ഡിപിഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിന് മര്‍ദ്ദനമേറ്റിരുന്നു. ബിജെപി ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചു നടത്തിയ ജനജാഗ്രതാ സദസ്സിനിടെ ഇന്നലെ വൈകിട്ട് 6.50 നായായിരുന്നു സംഘര്‍ഷം നടന്നത്. തൂക്കുപാലം നൂറുൽ ഹുദാ ജുമാ മസ്ജിദിൽ നിസ്കാരത്തിനു ശേഷം പുറത്തിറങ്ങിയ നസീറിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 ഈമാനുള്ള മുസൽമാൻ?

ഈമാനുള്ള മുസൽമാൻ?

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ നമസ്കാരം നിർവഹിച്ച ശ്രീ എ.കെ നസീറാണോ അതോ നമസ്കാരത്തിനിടെ അദ്ദേഹത്തെ ചവിട്ടി വീഴ്ത്തിയ മത തീവ്രവാദികളാണോ ഈമാനുള്ള മുസൽമാൻ?പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവർക്കും അവകാശമുണ്ട്. അതുപോലെതന്നെ ഈ നിയമ ഭേദഗതിയെ പിന്തുണയ്ക്കാൻ ശ്രീ എകെ നസീറിനും ജനാധിപത്യപരമായ അവകാശമുണ്ട് എന്നത് മറക്കരുത്.

 ദുർബലപ്പെടുത്തുകയേ ഉള്ളൂ

ദുർബലപ്പെടുത്തുകയേ ഉള്ളൂ

സമരം ചെയ്യുന്നവരിലെ യഥാർത്ഥ വിശ്വാസികളോട് ഒരു കാര്യമേ പറയാനുള്ളൂ. ഇത്തരത്തിലുള്ള ശാരീരിക ആക്രമണങ്ങൾ വാസ്തവത്തിൽ നിങ്ങളുടെ പ്രതിഷേധത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ. സംവാദത്തിന് പോലും തയ്യാറാകാതെ നിങ്ങളുടെ വാതിലുകൾ കൊട്ടിയടച്ച് ഇരിക്കുമ്പോൾ ഒറ്റപ്പെടുന്നത് ഗൃഹസമ്പർക്കം നടത്തുന്ന ഞങ്ങളല്ല. വാതിലുകൾ കൊട്ടിയടച്ച നിങ്ങൾ തന്നെയാണ്.

 കേരളത്തെ ഭിന്നിപ്പിക്കുന്നതാണ്

കേരളത്തെ ഭിന്നിപ്പിക്കുന്നതാണ്

നിയമഭേദഗതിയെ പിന്തുണയ്ക്കുന്നവരെ സാമൂഹികമായും സാമ്പത്തികമായും ഊരുവിലക്കാൻ വേണ്ടി ഉയരുന്ന ആക്രോശങ്ങൾ കേരളത്തെ ഭിന്നിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള ഏതൊരു പ്രവർത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനവും ഉണ്ടാകും എന്നത് ലോകനീതിയാണ്. അതാണ് നമ്മളെ വാസ്തവത്തിൽ ഭയപ്പെടുത്തേണ്ടത്.

 സിപിഎമ്മും കോൺഗ്രസും ചെയ്യുന്നത്

സിപിഎമ്മും കോൺഗ്രസും ചെയ്യുന്നത്

നമ്മുടെ നാട് ആർജിച്ചെടുത്ത സൗഹൃദങ്ങൾ മുഴുവൻ നശിപ്പിക്കുന്ന രീതിയിലേക്ക് ഈ സമരമെത്തണമെന്ന് മത തീവ്രവാദ സംഘടനകൾക്ക് താല്പര്യമുണ്ട്. അവരുടെ താൽപര്യത്തിന് എരിതീയിൽ എണ്ണ ഒഴിച്ചു കൊടുക്കുന്ന പ്രവർത്തനമാണ് സിപിഎമ്മും കോൺഗ്രസും ചെയ്യുന്നത്.

 കൈവിട്ടു പോയിരിക്കുന്നു

കൈവിട്ടു പോയിരിക്കുന്നു

മറ്റൊരു സ്ഥലത്തും ഇല്ലാത്ത രീതിയിൽ കേരളത്തിൽ ഈ സമരം അത് തുടങ്ങിയവരുടെ കൈവിട്ടു പോയിരിക്കുന്നു. കേരളത്തിലെ ഒരു വിഭാഗം ജനങ്ങളെ ഊരു വിലക്കാനുള്ള മത തീവ്രവാദികളുടെ ആഹ്വാനത്തോട് സംസ്ഥാനസർക്കാരും സിപിഎമ്മും കോൺഗ്രസ്സും സ്വീകരിക്കുന്ന നിസ്സംഗ നിലപാട് അപകടകരമാണ്.

 ഓര്‍ത്താല്‍ നന്ന്

ഓര്‍ത്താല്‍ നന്ന്

ബിജെപി അനുഭാവമുള്ളവരെ ഊരുവിലക്കുക എന്നുപറഞ്ഞാൽ കേരളത്തിലെ 15 ശതമാനം ജനങ്ങളെ ഊരുവിലക്കുക എന്നുള്ളതാണ് അർത്ഥം. അതൊരു ചെറിയ സംഖ്യയല്ല എന്നോർക്കണം. ഓർത്താൽ നന്ന്.

ഫേസ്ബുക്ക് പോസ്റ്റ്

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Sandeep varier about AK Naseer incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X