സാന്ദ്രയ്ക്ക് കനത്ത തിരിച്ചടി; ഹര്‍ജി തള്ളി കോടതി, 'നിരാശാജനകം'
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയഷേന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് നല്കിയ ഹര്‍ജി തള്ളി കോടതി. എറണാകുളം സബ് കോടതിയുടേതാണ് നടപടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് പത്രിക നല്‍കിയിരുന്നു. എന്നാല്‍ സാന്ദ്രയുടെ പത്രിക വരണാധികാരി തള്ളുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു സാന്ദ്ര കോടതിയെ സമീപിച്ചത്. അസോസിയേഷനില്‍ സ്ഥാനാര്‍ത്ഥികളുടെ മൂല്യനിര്‍ണയം നടത്തിയ വരണാധികാരിയുടെ തീരുമാനം പക്ഷപാതപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്ര കോടതിയെ സമീപിച്ചത്. അസോസിയേഷന് തിരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധനയ്ക്ക് ഒരു വരണാധികാരിയെ നിയമിക്കാം എന്ന് സംഘടനയുടെ നിയമാവലിയില്‍ പറഞ്ഞിട്ടില്ല എന്ന് സാന്ദ്ര പറഞ്ഞിരുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭരണ പ്രക്രിയകളില്‍ പക്ഷപാതവും സുതാര്യതയില്ലായ്മയും ആരോപിച്ച്, തന്റെ നാമനിര്‍ദേശപത്രിക നിരസിച്ചതില്‍ സ്റ്റേ ആവശ്യപ്പെടുകയും, വരണാധികാരിയുടെ ദീര്‍ഘകാല കാലാവധിയെ ചോദ്യം ചെയ്യുകയും ചെയ്ത് കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹര്‍ജി ഫയല്‍ ചെയ്തത്. അതേസമയം വിധി നിരാശാജനകമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര പ്രതികരിച്ചു.
ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിലേക്കുള്ള പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദ്ദേശ പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരി പത്രികകള്‍ തള്ളിക്കളഞ്ഞത്. പത്രിക തള്ളിയതിനെതിരെയും വരണാധികാരിയെ നിയമിച്ചത് നിയമാവലി പ്രകാരമല്ലെന്നും ആരോപിച്ചുള്ള രണ്ട് ഹര്‍ജികളാണ് സാന്ദ്ര നല്‍കിയിരുന്നത്.
ഇത് രണ്ടും കോടതി തള്ളിയതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാന്ദ്രയുടെ വഴി അടഞ്ഞു. നാളെയാണ് തിരഞ്ഞെടുപ്പ്. അതേസമയം സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് സാന്ദ്രയ്ക്ക് തടസമില്ല. അതിനിടെ ഹര്‍ജികള്‍ കോടതി തള്ളിയതിലൂടെ സാന്ദ്ര തോമസ് ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി രാകേഷ് പറഞ്ഞു.
സംഘടനയുടെ നിയമാവലിയുമായാണ് തങ്ങള്‍ മുന്നോട്ട് പോയതെന്ന് ജി സുരേഷ് കുമാറും പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്നായിരുന്നു ലിസ്റ്റിന് സ്റ്റീഫന്റെ പ്രതികരണം. ഇനി കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര പറയുമോ എന്നും ലിസ്റ്റിന് പരിഹസിച്ചു. സാന്ദ്ര തോമസിന്റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരിയ പത്രിക തള്ളിയത്.
ലിറ്റില്‍ ഹാര്‍ട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്ര ഇതിനെ പ്രതിരോധിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications