മഞ്ജു വാര്യർക്ക് ആ വിവരം എവിടെ നിന്ന് കിട്ടി? ദിലീപിനെ കുടുക്കാനോ? നടിക്കെതിരെ സംശയം നീട്ടി അഭിഭാഷക!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പോലീസ് പറയുമ്പോഴും ഉത്തരം കിട്ടാത്തതും സംശയത്തിന്റെ നിഴലില്‍ ഉള്ളതുമായ പല കാര്യങ്ങളുമുണ്ട്. ഈ വിഷയം ഉന്നയിച്ചതിന്റെ പേരില്‍ പ്രമുഖ അഭിഭാഷകന്‍ ഡോ. സെബാസ്റ്റിയന്‍ പോളിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. ദിലീപ് അല്ല, ദിലീപിന് എതിരെയാണ് ഗൂഢാലോചന നടന്നത് എന്നാണ് നടന്റെ അനുകൂലികള്‍ വാദിക്കുന്നത്. ആ പറയുന്നത് അത്ര എളുപ്പത്തില്‍ തള്ളിക്കളയാവുന്നതുമല്ല. കാരണമുണ്ട് എന്നാണ് പ്രമുഖ അഭിഭാഷക ചൂണ്ടിക്കാണിക്കുന്നത്. ഇരയായ നടിയെപ്പോലും സംശയമുനയിൽ നിർത്തുന്നതാണ് ഈ വാദങ്ങൾ. 

ദിലീപിന് വേണ്ടി മുതലക്കണ്ണീർ.. ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്റെ ചുട്ടമറുപടി..കലക്കൻ!

ദിലീപ് വേട്ടയാടപ്പെടുന്നുവോ

ദിലീപ് വേട്ടയാടപ്പെടുന്നുവോ

അഭിഭാഷക സംഗീത ലക്ഷ്മണയാണ് ചില വാദങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ദിലീപ് കുറ്റക്കാരനെന്ന് കോടതി വിധിക്കും മുന്‍പേ നടനെ വേട്ടയാടുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ആര്‍ക്കൊക്കെയോ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മഞ്ജു വാര്യർക്കെതിരെ

മഞ്ജു വാര്യർക്കെതിരെ

സംഗീത ലക്ഷ്മണ മുന്നോട്ട് വെയ്ക്കുന്ന വാദങ്ങള്‍ മഞ്ജു വാര്യരേയും ആക്രമണത്തിന് ഇരയായ നടിയേയും തന്നെ സംശയത്തിന് കീഴില്‍ നിര്‍ത്തുന്ന തരത്തിലുള്ളതാണ്. സെബാസ്റ്റ്യൻ പോളിനും ദിലീപിനും കട്ട സപ്പോർട്ട് പ്രഖ്യാപിച്ച് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കേസിലെ ഗൂഢാലോചനാ വാദം ആദ്യം ഉന്നയിച്ച മഞ്ജു വാര്യർക്കെതിരെയാണ് ആദ്യത്തെ ആരോപണങ്ങൾ

ഗൂഢാലോചന അറിഞ്ഞത് എങ്ങനെ

ഗൂഢാലോചന അറിഞ്ഞത് എങ്ങനെ

കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയപ്പെടുന്നതിന് ശേഷം വെറും 48 മണിക്കൂറിനുള്ളിൽ ദിലീപിൻ്റെ മുൻഭാര്യ മഞ്ജു വാര്യർ പറഞ്ഞത് "ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്, ഈ ഒരു ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങൾക്കെല്ലാം അങ്ങേയറ്റം പൂർണ്ണമായ പിന്തുണ നൽകുക എന്നതാണ് നമുക്കിവിടെ ചെയ്യാൻ സാധിക്കുക" എന്നാണ്

ഇരയ്ക്കില്ലാത്ത ആരോപണം

ഇരയ്ക്കില്ലാത്ത ആരോപണം

അങ്ങനെയെങ്കിൽ മഞ്ജ വാര്യർക്ക് ഈ ഗൂഢാലോചനാ വിവരം എവിടെ നിന്ന് കിട്ടി എന്ന് സംഗീത ലക്ഷ്മണ ചോദിക്കുന്നു. ഇരയാക്കപ്പെട്ട നടിക്ക് ഇല്ലാത്ത ഈ ആരോപണം മഞ്ജു വാര്യർ മാധ്യമ ക്യാമറകളുടെ മുന്നിൽ നിന്ന് ഈറനണിഞ്ഞ കണ്ണുകളോടെ മേക്കപ്പ് ഇല്ലാത്ത മുഖത്തോടെ നിന്നുകൊണ്ട് പറഞ്ഞതിനെ ആണ് സംഗീത ലക്ഷ്മണ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്.

പിന്തുണ വാക്കാൽ മാത്രമോ

പിന്തുണ വാക്കാൽ മാത്രമോ

സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചതല്ലാതെ ഒരു പിന്തുണയും ' ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങൾ'ക്ക് അവർ നൽകിയിട്ടില്ല എന്നുംസംഗീത ലക്ഷ്മണ ആരോപിക്കുന്നു. മഞ്ജു വാര്യർക്കെതിരെ വ്യക്തിപരമായ പരിഹാസവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

ശ്രീകുമാറും മഞ്ജുവും

ശ്രീകുമാറും മഞ്ജുവും

മഞ്ജു വാര്യർ എന്ന ദിലീപിൻ്റെ മുൻഭാര്യയ്ക്ക്, ശ്രീകുമാരമേനോൻ എന്ന പരസ്യചിത്ര- സംവിധായകനുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് വേണ്ടും വിധമുള്ള വ്യക്തത ഇപ്പോൾ ഇല്ലാത്തത് കൊണ്ട് ഞാൻ അതിവിടെ പറയുന്നില്ല എന്നാണ് പരിഹാസം. ശ്രീകുമാർ മേനോനെതിരെ ദിലീപും ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായിട്ടുണ്ട്.

നിയമം പഠിച്ചതാണ്

നിയമം പഠിച്ചതാണ്

താൻ നിയമം പഠിച്ചിട്ടുള്ളതിനാൽ പറയുന്ന കാര്യങ്ങൾക്ക് ആധികാരികത വേണമെന്ന് നിർബന്ധമുണ്ടെന്നും സംഗീത ലക്ഷ്മണ പറയുന്നു. അല്ലാതെ പറയാൻഇരയാക്കപ്പെട്ട സ്ത്രീയെയും, മഞ്ജു വാര്യരെയും പോലെ താൻ സിനിമാനടി അല്ലെന്നും ദിലീപുമായി നേരത്തെ അടുപ്പമുണ്ടായിരുന്നില്ലെന്നും, താൻ ദിലീപിന്റെ മുൻഭാര്യ അല്ലെന്നും പരിഹാസവുമുണ്ട്.

നടി പറയുന്നത് വിശ്വസിക്കാനാവില്ലേ

നടി പറയുന്നത് വിശ്വസിക്കാനാവില്ലേ

ആക്രമണത്തിന് ഇരയായ നടി പറയുന്നത് മുഴുവൻ വിശ്വസിക്കാനാവില്ല എന്ന വാദവും സംഗീത ലക്ഷ്മണ മുന്നോട്ട് വെയ്ക്കുന്നു. തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.

വെള്ളം തൊടാതെ വിഴുങ്ങാനാവില്ല

വെള്ളം തൊടാതെ വിഴുങ്ങാനാവില്ല

അങ്ങനെയെങ്കിൽ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിർത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവില്ലെന്ന് സംഗീത ലക്ഷ്മണ പറയുന്നു. അതും കേസിന്റെ ഈ ഘട്ടത്തിൽ തനിക്കതിന് കഴിയുന്നില്ലെന്നും അഭിഭാഷക പറയുന്നു.

നടി തെളിയിക്കട്ടേ എന്ന്

നടി തെളിയിക്കട്ടേ എന്ന്

നടി പറഞ്ഞത് എന്താണ്, നടി ആ പറഞ്ഞത് മുഴുവൻ സത്യമാണോ, സത്യങ്ങൾ മുഴുവൻ നടി പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ളത് വിചാരണ കോടതിയുടെ മുന്നിൽ നടി തെളിയിക്കട്ടെ എന്നും ഫേസ്ബുക്ക് കുറിപ്പിൽ സംഗീത ലക്ഷ്മണ പറയുന്നു. അതല്ലാതെ എല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോടതി വിലയിരുത്തി തീർപ്പുകൽപ്പിക്കട്ടെ

കോടതി വിലയിരുത്തി തീർപ്പുകൽപ്പിക്കട്ടെ

നടി പറഞ്ഞതും പോലീസ് കണ്ടത്തിയതും ഇനി കണ്ടെത്താനുള്ളതുമായ മറ്റു തെളിവുകളും കൂടി ഒരു തട്ടിലിരിക്കട്ടെ.ദിലീപിന്റെ മറുവാദങ്ങളും എതിർവാദങ്ങളും പ്രതിരോധവാദങ്ങളും മറ്റേ തട്ടിലും. ഇത് രണ്ടും വിലയിരുത്തി നടി പറയുന്നതാണ് ശരി എന്നും പ്രോസിക്യൂഷൻ മുന്നോട്ട് വെക്കുന്ന വാദമാണ് ശരി എന്ന് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിലയിരുത്തി തീർപ്പുകൽപ്പിക്കട്ടെ എന്നും സംഗീത ലക്ഷ്മണ പറയുന്നു

ദിലീപിനൊപ്പം തന്നെ

ദിലീപിനൊപ്പം തന്നെ

കോടതിയുടെ ആ കണ്ടെത്തലിന്റെ പിൻബലത്തിൽ ദിലീപിനെ ശിക്ഷിക്കട്ടെ.പക്ഷേ അതുവരെ താനും തന്റെ പ്രാർത്ഥനകളും ദിലീപിനൊപ്പമുണ്ടാവും എന്നും സംഗീത ലക്ഷ്മണ പറയുന്നു. തൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ അതിനുശേഷവും തൻ്റെ മനസ്സ് ദിലീപിനോടൊപ്പമുണ്ടാവും എന്നും സംഗീത ലക്ഷ്മണ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

നിലപാടുകളിൽ പിന്നോക്കമില്ല

നിലപാടുകളിൽ പിന്നോക്കമില്ല

ദിലീപിന് രണ്ട് തവണ ഹൈകോടതി ജാമ്യം നിഷേധിച്ചു എന്നത് കൊണ്ട് ഈ വിഷയത്തിൽ തന്റെ നിലപാടുകളിൽ നിന്ന് ഒരടി പോലും താൻ പിന്നോട്ട് പോയിട്ടില്ലെന്നും ഇനി പോവുകയുമില്ലെന്നും സംഗീത ലക്ഷ്മണ വ്യക്തമാക്കുന്നു.ദിലീപിന് എന്റെ കട്ട സപ്പോർട്ട് എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Advocate Sangeetha Lakshmana's facebook post against Manju Warrier and actress

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്