സഞ്ജുവിന്റെ കല്യാണം മുടക്കാന്‍ ഇടവകയിറങ്ങിയതെന്തിന്... ഇതാ സഞ്ജുവിന്റെ വിശദീകരണം
തൃശൂര്‍: പ്രസിദ്ധമായ ഒല്ലൂര്‍ പളളി തിരുനാളുമായി ബന്ധപ്പെട്ടാണ് സഞ്ജു ടി റാഫേലിന്റെ വിവാഹം വിവാദമാകുന്നത്. മതവിശ്വാസത്തിനെതിരെ, ഒല്ലൂര്‍ പള്ളിയ്‌ക്കെതിരെ, വികാരിയച്ചനെതിരെ കേസ് കൊടുത്ത റാഫേലിന്റെ കുടുംബത്തിലെ വിവാഹം അനുവദിയ്ക്കരുതെന്ന് പറഞ്ഞായിരുന്നു 'ഇടവക സമൂഹം' പ്രതിഷേധ ജാഥ നടത്തിയത്.
എന്നാല്‍ എന്താണ് യഥാര്‍ത്ഥ സംഭവം? റാഫേലും കുടുംബവും സത്യത്തില്‍ മതവിശ്വാസത്തിനും പള്ളിയ്ക്കും പള്ളി വികാരിയ്ക്കും എതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ? എന്തിനാണ് ഇടവക സമൂഹം സഞ്ജു ടി റാഫേലിന്റെ വിവാഹം മുടക്കാന്‍ ഇറങ്ങിയിരിയ്ക്കുന്നത്? സഞ്ജു തന്നെ കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ വിശദീകരിയ്ക്കുന്നു.

വെടിക്കെട്ടാണ് പ്രശ്‌നം
ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച കരിമരുന്ന് പ്രയോഗമാണ് പ്രശ്‌നം. പള്ളിപ്പറമ്പിനോട് ചേര്‍ന്നാണ് റാഫേലിന്റെ വീട്. വെടിക്കെട്ടില്‍ വീടിന് കേടുപാട് സംഭവിച്ചു എന്നാണ് റാഫേലിന്റെ പരാതി.

ഞങ്ങളുടെ പരാതി
വെടിക്കെട്ട് അവസാനിപ്പിയ്ക്കാന്‍ തങ്ങള്‍ കേസ് കൊടുത്തു എന്നാണ് പ്രചാരണം. എന്നാല്‍ അങ്ങനെയല്ലെ സംഭവം എന്ന് സഞ്ജു പറയുന്നു. സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണോ വെടിക്കെട്ട് നടക്കുന്നത് എന്ന് പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഒരു കുടുംബം മാത്രമല്ല
റാഫേലിന്റെ കുടുംബം മാത്രമാണ് പരാതിക്കാര്‍ എന്നാണ് മറ്റൊരു ആക്ഷേപം. തുടക്കത്തില്‍ എട്ട് കുടുംബങ്ങള്‍ ഇത് സംബന്ധിച്ച സിവില്‍ കേസില്‍ കക്ഷികളായിരുന്നു എന്ന് സഞ്ജു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പള്ളിയുടെ ഭീഷണിയെ തുടര്‍ന്ന് അവരെല്ലാം പിന്തിരിഞ്ഞു.

ബിഷപ്പ് വിളിച്ചപ്പോള്‍
ബിഷപ്പ് ഹൗസിലേയ്ക്ക് ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ചെന്നില്ലെന്നതാണ് ഇടവക സമൂഹം ഉന്നയിക്കുന്ന മറ്റൊരു ആക്ഷേപ. ഇതും ശരിയല്ലെന്ന് സഞ്ജു പറയുന്നു. രണ്ട് തവണ ബിഷപ്പ് ഹൗസില്‍ ചെന്ന് കൂടിക്കാഴ്ച നടത്തി.

ആദ്യം പരാതി പിന്‍വലിയ്ക്കണം
ആദ്യം നിങ്ങള്‍ പരാതി പിന്‍വലിയ്ക്കണം. അതിന് ശേഷം വിവാഹം നടത്തുന്ന കാര്യം തങ്ങള്‍ പരിഗണിയ്ക്കും എന്നായിരുന്നത്രെ ബിഷപ്പ് ഹൗസില്‍ നിന്ന് ലഭിച്ച മറുപടി. കേസ് പിന്‍വലിയ്ക്കണം, അത് വിശ്വാസികള്‍ ആഘോഷിയ്ക്കും, നിങ്ങളുടെ വീടിന് മുന്നില്‍ പടക്കം പൊട്ടിയ്ക്കും, പ്രതികരിയ്ക്കരുത്- എന്നും പറഞ്ഞുവത്രെ.

വിവാഹം നടത്തരുത്
സഞ്ജുവിന്റെ വിവാഹം പള്ളിയില്‍ വച്ച് നടത്തരുതെന്നാണ് ഇടവക സമൂഹം ആവശ്യപ്പെടുന്നത്. ഇതിന് ഇടവക വികാരിയും കൂട്ടാണെന്നാണ് പറയപ്പെടുന്നത്.

പരാതി പിന്‍വലിയ്ക്കില്ല
വെടിക്കെട്ട് സംബന്ധിച്ച് നല്‍കിയ പരാതി ഒരു നിലയ്ക്കും പിന്‍വലിയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് സഞ്ജുവും കുടുംബവും. അല്ലാത്ത പക്ഷം വിവാഹം നടത്തില്ലെന്ന നിലപാടിലാണ് പള്ളിയും ഇടവക സമൂഹവും.

ഇത് അസഹിഷ്ണുതയാണ്
തന്‍റെ വിവാഹം നടത്താന്‍ അനുവദിയ്ക്കില്ലെന്ന പള്ളിയുടെ നിലപാട് അസഹിഷ്ണുതയാണെന്നാണ് സഞ്ജു പറയുന്നത്. താന്‍ ആ അസഹിഷ്ണുതയുടെ ഇരയാണെന്നും സഞ്ജു പറയുന്നു.
|
സഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതാണ് കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സഞ്ജു തയ്യാറാക്കിയ ഫേസ്ബുക്ക് പോസ്റ്റ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications