Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്യാദയുണ്ടെങ്കില്‍ ഡബ്ല്യുസിസിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം.... പൊട്ടിത്തെറിച്ച് ശാരദക്കുട്ടി

അമ്മയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ശാരക്കുട്ടി

കൊച്ചി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം കനത്ത് കൊണ്ടിരിക്കുകയാണ്. പലരും വിവിധ അഭിപ്രായങ്ങളുമായി രംഗത്ത് വന്ന് കഴിഞ്ഞു. ഡബ്ല്യുസിസി ഏഴു ചോദ്യങ്ങള്‍ അമ്മയിലെ അംഗങ്ങളോട് ചോദിച്ചു കഴിഞ്ഞു. എന്നാല്‍ അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടിയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വന്നിരിക്കുന്നത്. കുറച്ചെങ്കിലും നാണക്കേടുണ്ടെങ്കില്‍ ഡബ്ല്യുസിസിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം.

അതേസമയം എഴുത്തുകാരനും ഐക്യരാഷ്ട്ര സംഘടന പരിസ്ഥി പ്രോഗ്രാമിന്റെ ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം കനത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ അമ്മയിലെ അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. നടപടി തിരുത്തില്ലെന്ന സൂചനയാണ് അംഗങ്ങളും നല്‍കുന്നത്.

പുരുഷാധിപത്യ സംഘടന

പുരുഷാധിപത്യ സംഘടന

ശബ്ദിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തി വെടിവട്ടവും വളിച്ച് പുളിച്ച തമാശകളും പറഞ്ഞ് സ്വയം കുമ്പ കുലുക്കി ചിരിച്ച് ഞങ്ങളെന്തൊരു മഹാസംഭവമെന്ന് ആലോചിച്ച് സ്വയം തലോടി തലോടി ഉണര്‍ത്തി ആത്മനിര്‍വൃതി കൊള്ളുന്ന ഒരു താരസംഘടനയ്ക്ക് ഇത്രയും അന്തസുറ്റ മറുപടി കൊടുക്കാന്‍ തലയെടുപ്പും ആത്മശേഷിയുമുള്ള സ്ത്രീക്കൂട്ടായ്മയ്‌ക്കേ കഴിയൂ. ഇപ്പോഴത്തെ മറുപടി അവരെ ഏശില്ല എന്നുറപ്പ്. കാരണം മാന്യതയും വിവേകവും എന്നോ മറന്ന് പോയവരാണവര്‍ എന്ന് ശാരദക്കുട്ടി അമ്മയിലെ അംഗങ്ങളെ വിമര്‍ശിക്കുന്നു.

വിഡ്ഡിത്തം നിറഞ്ഞ ശരീരഭാഷ

വിഡ്ഡിത്തം നിറഞ്ഞ ശരീരഭാഷ

തങ്ങള്‍ക്ക് വേണ്ടി ചാനലുകളില്‍ വന്ന ആക്രോശിക്കാനേല്‍പ്പിച്ചിരിക്കുന്നവരുടെ വിഡ്ഡിത്തം നിറഞ്ഞ ശരീര ഭാഷയാണ് അമ്മയിലുള്ളവര്‍ക്കുള്ളത്. ഇന്ന് അവരെ നിലനിര്‍ത്തുന്നതും ഇത് തന്നെയാണ്. താരാഭായ് സിന്റേ 1882ല്‍ എഴുതിയത് പോലെ സ്ത്രീത്വത്തെ ബഹുമാനിക്കാനറിയാത്തവരെ കൂട്ടത്തോടെ പിടിച്ചിടാനുള്ള ജയില്‍ മുറികളാണുണ്ടാവേണ്ടത്. ഡബ്ല്യുസിസിയുടെ ന്യായമായ ചോദ്യങ്ങള്‍ക്ക് മര്യാദയുടെ ഭാഷ അറിയാവുന്നവരാരെങ്കിലും അമ്മയിലുണ്ടെങ്കില്‍ അവരെ കൊണ്ട് ഉത്തരം പറയിപ്പിക്കുക. സജി നന്ത്യാട്ട് ബുദ്ധിയുള്ള സമൂഹത്തോടെ സംസാരിക്കാന്‍ വരരുതെന്നും ശാരദക്കുട്ടി പറയുന്നു. ഇതിന് താഴെ ഡബ്ല്യുസിസിയുടെ ചോദ്യങ്ങളും നിരത്തിയിട്ടുണ്ട്.

ആണുങ്ങളുടെ അമ്മ

ആണുങ്ങളുടെ അമ്മ

മുരളി തുമ്മാരംകുടിയുടെ പോസ്റ്റ് ഇങ്ങനെയാണ് ആരംഭിക്കുന്നത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇനി മോഹന്‍ലാല്‍. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ ഇനി അമ്മയെ നയിക്കുക. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുയര്‍ന്നു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ആണുങ്ങളുടെ അമ്മ എന്ന തലക്കെട്ടിലാണ് തുമ്മാരം കുടി പോസ്റ്റ് ആരംഭിച്ചത്.

നോട്ട് 21 സെഞ്ച്വറി

നോട്ട് 21 സെഞ്ച്വറി

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയുടെ ജനറല്‍ ബോഡിയുടെ റിപ്പോര്‍ട്ട് ആണ് കണ്ടിടത്തോളം താക്കോല്‍ സ്ഥാനങ്ങളില്‍ ഒന്നും സ്ത്രീകള്‍ ഇല്ല. കോളേജ് യൂണിയന്‍ ഉള്‍പ്പെടെയുള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡന്റ് എന്ന സ്ഥാനം സ്ത്രീകള്‍ക്കായി ഒഴിച്ചിടാറുണ്ടായിരുന്നു. ഇവിടെ അതുപോലും ഇല്ല. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകള്‍ വളരുന്നത്. നോട്ട് 21st സെഞ്ച്വറി എന്ന ഹാഷ്ടാഗിലാണ് ഇക്കാര്യം പറയുന്നത്.

യുവതാരങ്ങളെ ഒഴിവാക്കി...

യുവതാരങ്ങളെ ഒഴിവാക്കി...

ദിലീപിന് സമാനമായ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ അമ്മയില്‍ നടന്നത്. യുവതാരങ്ങളെ മുഴുവന്‍ സുപ്രധാന സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയാല്‍ എതിര്‍പ്പ് ഉണ്ടാവില്ലെന്നും ഇവര്‍ക്കറിയാമായിരുന്നു. പൃഥ്വിരാജ്, രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ഇത് മുന്നില്‍ കണ്ടിട്ടാണെന്നാണ് സൂചന. കഴിഞ്ഞ സമിതിയില്‍ രമ്യയും കുക്കു പരമേശ്വരനും ഉണ്ടായിരുന്നു. എന്നാല്‍ ഇവരെയും ഒഴിവാക്കിയിട്ടുണ്ട്. എതിര്‍ത്തവരെ മുഴുവന്‍ ഒതുക്കിയാല്‍ അനായാസം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+