• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി എങ്കിലും നമ്മുടെ നാട്ടിൽ അവർ സമൂഹത്തിന്റെ നിന്ദകൾക്ക് പാത്രമാകരുതെന്ന് ശാരദക്കുട്ടി

  • By Desk

സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കോടതി വിധി ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന് മത സംഘടനകള്‍ ആവര്‍ത്തിക്കുമ്പോഴും സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സ്വകാര്യതയും അനുവദിച്ച് നല്‍കിയ വിധിയെ ഏവരും സ്വാഗതം ചെയ്യുകയാണ്.

സുപ്രീം കോടതി വിധിയില്‍ തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഇനി എങ്കിലും നമ്മുടെ നാട്ടിൽ അവർ സമൂഹത്തിന്റെ നിന്ദകൾക്ക് പാത്രമാകരുതെന്ന് ശാരദക്കുട്ടി കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

എന്നാണ് അനുകൂലിച്ചത്

എന്നാണ് അനുകൂലിച്ചത്

മത പൗരോഹിത്യം അല്ലെങ്കിൽത്തന്നെ എന്നാണ് മാനുഷിക നീതിക്കും പ്രേരണകൾക്കും അനുകൂലമായ നിലപാടെടുത്തിട്ടുള്ളത്? ധാർമ്മികതയുടെ കണ്ടുപിടുത്തക്കാരിൽ നിന്ന് ആരാണത് പ്രതീക്ഷിക്കുക? ജീവിതത്തെയോ മരണത്തെയോ അല്ല, മരണശേഷത്തെയല്ലേ അവർ ഭയക്കുന്നത്?

ദൈവിക പ്രേരണ

ദൈവിക പ്രേരണ

കവി, പ്രവാചകൻ, മിസ്റ്റിക്, പ്രണയി ഇവരുടെയെല്ലാം ഭ്രാന്തിന്റെ അടിസ്ഥാനം ഒരാന്തരിക ശക്തിയാണ്.അതിനെയാണ് പ്ലേറ്റോ ദൈവിക പ്രേരണ എന്നു വിളിച്ചത്. അത് സാമ്പ്രദായിക പൗരോഹിത്യത്തിന് പിശാചിന്റെ പ്രേരണയാണ്.

സാധ്യമാവില്ല

സാധ്യമാവില്ല

അയുക്തികമെന്നു ബാഹ്യലോകം വിധിക്കുന്നവയ്ക്കും ചില യുക്തികള്‍ ഉണ്ടെന്നിരിക്കെ നിയമപുസ്തകങ്ങള്‍ക്കോ കോടതിക്കോ മത പൗരോഹിത്യത്തിനോ അത്തരം താത്പര്യങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക സാധ്യമാവില്ല എന്നതിനു തെളിവാണ് ഇന്നലത്തെ സുപ്രീം കോടതി വിധി.

രണ്ട് വ്യക്തികള്‍

രണ്ട് വ്യക്തികള്‍

പരസ്പരം ഇഷ്ടത്തിലായ രണ്ടുപേര്‍ തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും ആനന്ദദായകമായ സ്ഥിതിയാണ് ലൈംഗികസുഖം. അത് കേവലം ശരീരപ്രക്രിയ അല്ല. രണ്ടു വ്യക്തികള്‍ക്ക് അവര്‍ പരസ്പരം വേറെയല്ല എന്ന് തോന്നുന്ന അവസ്ഥയാണ്.

തടസമാകില്ല

തടസമാകില്ല

വ്യക്തിക്ക് പൂര്‍ണ്ണമായും സ്വന്തം തീരുമാനവും സ്വഭാവവും അനുസരിച്ച് തങ്ങള്‍ക്കു അടുപ്പമുള്ളവരെ ഇഷ്ടമുള്ള കാലത്തോളം സൂക്ഷിക്കാനുള്ള അധികാരമുണ്ട്. വയസ്സ്, വംശം, ലിംഗപദവി, മതം ഇതൊന്നും അതിനു തടസ്സമാകില്ല.

അധികാരം

അധികാരം

ഏതെങ്കിലും തരം പീഡനമോ അടിച്ചമര്‍ത്തലോ ചൂഷണമോ നടക്കാത്തിടത്തോളം കാലം അവര്‍ക്കതിനുള്ള അധികാരമുണ്ട്.

പ്രാചീനഗ്രീക്ക്റോമൻ ചരിത്രപുസ്തകങ്ങളിലും തത്വചിന്തയിലും കവിതകളിലും എല്ലാം സ്വവർഗ്ഗ രതി എത്ര സമൃദ്ധമായും മനോഹരമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു!!

വിധിക്കപ്പെടരുത്

വിധിക്കപ്പെടരുത്

എല്ലാ പ്രേമത്തിനു പിന്നാലെ പോകുന്നവരെയും പോലെ, ഈ സാഹസികരെയും നയിക്കുന്നത് തടുക്കാൻ കഴിയാത്ത വികാരമായിരിക്കും. ഇനി നമ്മുടെ നാട്ടിൽ അവർ സമൂഹത്തിന്റെ നിന്ദകൾക്ക് പാത്രമാകരുത്.സ്വന്തം ശരീരത്തിന്‍റെ കാമനകളോട് സത്യസന്ധത പുലർത്തുന്നതിന്‍റെ പേരില്‍ അവർ ക്രിമിനലുകളായി വിധിക്കപ്പെടരുത്.

നേരിടേണ്ടി വരരുത്

നേരിടേണ്ടി വരരുത്

അടഞ്ഞ ഒരു ലോകത്തിൽ സ്വന്തം ശരീരത്തിനെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിന്‍റെ വേദനകളും അവർക്ക് നേരിടേണ്ടി വരരുത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

English summary
saradhakutty facebook post about supreme court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more