ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി, ആവശ്യം തള്ളി
തിരുവനന്തപുരം∙ പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ ഹർജി തള്ളി സുപ്രീം കോടതി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തേ ഹൈക്കോടതി ഗ്രീഷ്മയുടെ ആവശ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന പ്രതിയുടെ വാദം നിലനിൽക്കില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രത്യേക അന്വേഷണസംഘത്തലവനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഇത് നിയമപരമല്ലെന്നാണ് ഗ്രീഷ്മ കോടതിിയിൽ വാദിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു സ്റ്റേഷന്റെ ചുമതല നൽകി വിജ്ഞാപനം ഇറക്കിയിട്ടില്ല. അതിനാൽ അദ്ദേഹത്തിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അധികാരമില്ലെന്നും ഈ സാഹചര്യത്തിൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നുമാണ് ഗ്രീഷ്മ ഹർജിയിൽ പറഞ്ഞു. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയ ബന്ധം അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് കാമുകനായ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി എന്നാണ് കോസ്.ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നിരുന്നു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചു. എന്നാൽ ഇതിന് ഷാരോൺ തയ്യാറായില്ല. തുടർന്നാണ് ഷാരോണിനെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ആദ്യം ജ്യൂസില്‍ പാരസെറ്റാമോള്‍ കലര്‍ത്തി നൽകിയെങ്കിലും അത് ഫലം കണ്ടില്ല. പിന്നീട് പല തവണയായി ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. തെറ്റിധരിപ്പിച്ചാണ് ഗ്രൂീഷ്മ ഷാരോണിന് വിഷം നൽകിയത്. സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ഷാരോണിനെ യുവതി ഇല്ലാതാക്കിയത്.
വിഷം ഉള്ളിൽ ചെന്നതോടെ ഗുരുതരാവസ്ഥയിലായ ഷാരോൺ ദിവസങ്ങളോളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം ഷാരോണിന്റെ മരണത്തിന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗ്രീഷ്മ അറസ്റ്റിലായത്. തുടർന്ന് കസ്റ്റഡിയില്‍ കഴിയവെ ബാത്‌റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു. 11 മാസം ജയിലില്‍ കഴിഞ്ഞതിന് ശേഷം ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചു.
അതേസമയം കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ ഗ്രീഷ്മ നൽകിയ ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരി കോടതിയിലേക്കു മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ വിചാരണ കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications